India vs Hong Kong: കൊച്ചിയില്‍ ഹോങ്കോങിനെ തുരത്തി ഇന്ത്യ; അരങ്ങേറ്റത്തില്‍ മിന്നിച്ച് റയാന്‍ വില്യംസ്‌

India beat Hong Kong 2-1: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് സിയിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ ഹോങ്കോങിനെ തോല്‍പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിച്ച റയാന്‍ വില്യംസ് ഗോളടിച്ചു. നാലാം മിനിറ്റിലാണ് റയാന്‍ ഗോള്‍ നേടിയത്.

India vs Hong Kong: കൊച്ചിയില്‍ ഹോങ്കോങിനെ തുരത്തി ഇന്ത്യ; അരങ്ങേറ്റത്തില്‍ മിന്നിച്ച് റയാന്‍ വില്യംസ്‌

India vs Hong Kong Football Match

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 09:11 AM

കൊച്ചി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഹോങ്കോങിനെ തോല്‍പിച്ചു. ഗ്രൂപ്പ് സിയിലെ അവസാന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിച്ച റയാന്‍ വില്യംസ് ഗോളടിച്ചു. നാലാം മിനിറ്റിലാണ് താരം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആകാശ് മിശ്രയും ഇന്ത്യയ്ക്കായി ഗോളടിച്ചു. 65-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ ആണ് ഹോങ്കോങിനായി ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യയുടെ മുന്നേറ്റമായിരുന്നു. ഇന്ത്യയ്ക്കായി ഒരു അരങ്ങേറ്റക്കാരന്‍ നേടുന്ന ഏറ്റവും വേഗതയേറിയ ഗോള്‍ എന്ന റെക്കോഡും റയാന്‍ സ്വന്തമാക്കി. പിന്നീട് പലതവണയും ഇന്ത്യ ഹോങ്കോങിന്റെ ഗോള്‍ പോസ്റ്റില്‍ കടന്നാക്രമണം നടത്തിയെങ്കിലും ആദ്യ പകുതിയില്‍ മറ്റൊരു ഗോള്‍ കണ്ടെത്താനായില്ല.

ALSO READ : CK Vineeth: മാനേജ്‌മെന്റ് മോശമാണെന്ന് അറിയാം; കളി ബഹിഷ്‌കരിക്കുന്നത് ശരിയല്ല; മഞ്ഞപ്പടയോട് സി.കെ. വിനീത്‌

രണ്ടാം പകുതിയിലും ഇന്ത്യയുടെ മേധാവിത്തമായിരുന്നു. ഇതിനിടെ രാഹുല്‍ ബെക്കെയുടെ ത്രോയില്‍ ആകാശ് മിശ്ര ഗോളടിച്ചതോടെ കൊച്ചി സ്‌റ്റേഡിയം ആവേശക്കൊടുമുടിയിലേറി. എവര്‍ട്ടണ്‍ ഗോളടിച്ചതിന് പിന്നാലെ എങ്ങനെയും മത്സരം സമനിലയിലെത്തിക്കാന്‍ ഹോങ്കോങ് കിണഞ്ഞ് പരിശ്രമിച്ചു. എന്നാല്‍ ഇന്ത്യയുടെ പ്രതിരോധക്കരുത്തിന് മുന്നില്‍ രണ്ടാമത്തെ ഗോള്‍ കണ്ടെത്താനുള്ള ഹോങ്കോങിന്റെ ശ്രമം വിഫലമായി. ഏഷ്യാ കപ്പിന് യോഗ്യത നേടാനാകാതെ ഇന്ത്യ നേരത്തെ തന്നെ പുറത്തായിരുന്നു. എങ്കിലും ഈ ജയം ആശ്വാസമായി.

ടീമിന് ആശങ്ക സൃഷ്ടിച്ച് ജിസിഡിഎ

പത്ത് വർഷങ്ങൾക്ക് ശേഷം ദേശീയ ടീം പന്ത് തട്ടാനായി കൊച്ചിയിലേക്കെത്തുന്നത്. ജിസിഡിഎയുടെ ഭാഗത്ത് നിന്നും ഇന്ത്യൻ ടീമിനും കോച്ചിങ് സ്റ്റാഫ് കഴിഞ്ഞ ദിവസം മോശം അനുഭവം ഉണ്ടായിരുന്നു. എന്നാൽ തിങ്ങി നിറഞ്ഞ ആരാധകർ പരിഭവത്തെ മാറ്റി ആശ്വാസം പകർന്നു.

Follow Us
Related Stories
Commonwealth Games 2026: മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന; ഇനി കോമണ്‍വെല്‍ത്ത് ആവേശം; എപ്പോള്‍, എവിടെ കാണാം?
ലോകകപ്പ് 2030: റൊണാൾഡോ ഇല്ലെങ്കിലും പോർചുഗൽ ഉണ്ട്, മെസിയുടെ അ‌ർജന്റീനയും ഉണ്ട്, ബ്രസീലിന് കളിച്ച് ജയിക്കണം
‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ..!’ പകരം വീട്ടാൻ മെസി; വീണ്ടും അ‌ർജന്റീന- സ്പെയിൻ പോരാട്ടം
ഹോക്കി ലോകകപ്പ് 2026: ഹർമൻപ്രീത് സിംഗ് ക്യാപ്റ്റൻ; ഇന്ത്യയുടെ 20 അംഗ ടീം സജ്ജം
പ്രീമിയർ ലീഗിൽ ഇനി കളിക്കാനാവില്ലേ? അർജന്റീനയുടെ മൂന്ന് ലോകകപ്പ് താരങ്ങൾ കുരുക്കിൽ!
‘ഇത്രേയുള്ളൂ അ‌ർജന്റീന, പക്ഷേ ഇത്രേയുള്ളോ മെസി’! കളങ്കമായി ​മൈതാനത്തെ മര്യാദയില്ലാക്കാഴ്ചകൾ
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി