Jasprit Bumrah : പണി പാളിയോ ? ബുംറയ്ക്ക് പരിക്ക്, താരം ഗ്രൗണ്ട് വിട്ടു, പകരം കോഹ്ലി ക്യാപ്റ്റന്‍

Jasprit Bumrah Injury : സിഡ്‌നി ടെസ്റ്റ്‌ പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ഗ്രൗണ്ട് വിട്ടു. താരത്തിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബുംറയെ സ്‌കാനിംഗിന് വിധേയനാക്കുമെന്നാണ് വിവരം. ടീമിൻ്റെ സെക്യൂരിറ്റി ലെയ്‌സൺ ഓഫീസർ അൻഷുമാൻ ഉപാധ്യായയ്ക്കും ടീം ഡോക്ടർക്കുമൊപ്പം ബുംറ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടാം ദിനത്തിന്റെ രണ്ടാം സെഷന്‍ തുടങ്ങിയതിന് പിന്നാലെയാണ് ബുംറ ഗ്രൗണ്ട് വിട്ടത്

Jasprit Bumrah : പണി പാളിയോ ? ബുംറയ്ക്ക് പരിക്ക്, താരം ഗ്രൗണ്ട് വിട്ടു, പകരം കോഹ്ലി ക്യാപ്റ്റന്‍

ജസ്പ്രീത് ബുംറ

Published: 

04 Jan 2025 11:30 AM

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ പുരോഗമിക്കുന്ന സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. മത്സരം പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ഗ്രൗണ്ട് വിട്ടു. താരത്തിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബുംറയെ സ്‌കാനിംഗിന് വിധേയനാക്കുമെന്നാണ് വിവരം. ടീമിൻ്റെ സെക്യൂരിറ്റി ലെയ്‌സൺ ഓഫീസർ അൻഷുമാൻ ഉപാധ്യായയ്ക്കും ടീം ഡോക്ടർക്കുമൊപ്പം ബുംറ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടാം ദിനത്തിന്റെ രണ്ടാം സെഷന്‍ തുടങ്ങിയതിന് പിന്നാലെയാണ് ബുംറ ഗ്രൗണ്ട് വിട്ടത്.

ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ ഒരു ഓവർ എറിഞ്ഞതിന് ശേഷമാണ് സംഭവം. ബുംറയുടെ അഭാവത്തില്‍ വിരാട് കോഹ്ലിയാണ് ടീമിനെ നയിക്കുന്നത്. പരമ്പരയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയാണ് ടീമിന്റെ പ്രധാന കുന്തമുന. താരത്തിന്റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണ്. താരം ടീമിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സിഡ്‌നി ടെസ്റ്റ്‌

അതേസമയം, സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ലീഡ് സ്വന്തമാക്കി. ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 181 റണ്‍സിന് പുറത്തായി. ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 185 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങി.

57 റണ്‍സെടുത്ത പുതുമുഖ താരം ബ്യൂ വെബ്സ്റ്ററാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സാം കോണ്‍സ്റ്റസ്-23, ഉസ്മാന്‍ ഖവാജ-2, മാര്‍നസ് ലബുഷെയ്ന്‍-2, സ്റ്റീവ് സ്മിത്ത്-33, ട്രാവിസ് ഹെഡ്-4, അലക്‌സ് കാരി-21, പാറ്റ് കമ്മിന്‍സ്-10, മിച്ചല്‍ സ്റ്റാര്‍ക്ക്-1, നഥാന്‍ ലിയോണ്‍-7 നോട്ടൗട്ട്, സ്‌കോട്ട് ബോളണ്ട്-9 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

Read Also : രോഹിത് വിരമിക്കുമെന്ന് കരുതിയോ ? എങ്കില്‍ തെറ്റി; കളി മതിയാക്കില്ലെന്ന് താരം; വമ്പന്‍ പ്രഖ്യാപനം

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 98 പന്തില്‍ 40 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശ്വസി ജയ്‌സ്വാള്‍-10, കെഎല്‍ രാഹുല്‍-4, ശുഭ്മന്‍ ഗില്‍-20, വിരാട് കോഹ്ലി-17, രവീന്ദ്ര ജഡേജ-26, നിതീഷ് കുമാര്‍ റെഡ്ഡി-0, വാഷിംഗ്ടണ്‍ സുന്ദര്‍-14, പ്രസിദ്ധ് കൃഷ്ണ-3, ജസ്പ്രീത് ബുംറ-22, മുഹമ്മദ് സിറാജ്-3 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സംഭാവന. ഓസ്‌ട്രേലിയക്കു വേണ്ടി സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റും, നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും നേടി.

ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചു. ഏകദിന ശൈലിയിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. മികച്ച തുടക്കത്തിന് ശേഷം ഓസീസ് ബൗളര്‍മാര്‍ ആഞ്ഞടിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. 78 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. യശ്വസി ജയ്‌സ്വാള്‍-35 പന്തില്‍ 22, കെഎല്‍ രാഹുല്‍-20 പന്തില്‍ 13, ശുഭ്മന്‍ ഗില്‍-15 പന്തില്‍ 13, വിരാടോ കോഹ്ലി-12 പന്തില്‍ 6 എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ