IND vs BAN 3rd T20: ഹൈദരാബാദില്‍ സഞ്ജുവിന്റെ വൺമാൻ ഷോ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്‌കോര്‍; ടി20യിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍
India vs Bangladesh: 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു. 47 പന്തില്‍ 111 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 11 ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.
ബംഗ്ലാദേശിനെതിരെ പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി ഇന്ത്യ. ഇതോടെ മൂന്നാം ടി20 പരമ്പരയിൽ ഇന്ത്യ നേടിയത് ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 297 റണ്‍സ്. ഇത് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. സഞ്ജുവിന്റെ സെഞ്ജുറിയും സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗും ചേർന്നപ്പോൾ ബംഗ്ലാദേശിനെ അടിച്ചൊതുക്കി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിവെക്കും വിധമായിരുന്നു ഓരോ ബാറ്റര്‍മാരുടെയും പ്രകടനം. ഓപ്പണറായി ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് നല്‍കിയത്. ബംഗ്ലാദേശ് ബൗളിങ് നിരയെ തലങ്ങനെയും വിലങ്ങനെയും ബൗണ്ടറി കടത്തി സഞ്ജു. 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു. 47 പന്തില്‍ 111 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 11 ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.
Also read-Sanju Samson: ‘ആരാധകരെ ശാന്തരാകുവിൻ…’; സംഹാരതാണ്ഡവമാടി സഞ്ജു; 40 പന്തില്‍ സെഞ്ചുറി
അന്താരാഷ്ട്ര ടി20-യിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ ഉയർന്ന സ്ക്കോറാണ് ഇന്ത്യ നേടിയത്. ഒന്നാമത് നേപ്പാളാണ്. മംഗോളിയക്കെതിരേ കഴിഞ്ഞ വര്‍ഷം ചൈനയില്‍ വെച്ചുനടന്ന ഏഷ്യന്‍ ഗെയിംസിലായിരുന്നു നേപ്പാളിന്റെ നേട്ടം. അന്ന് 314 റൺസാണ് ഇന്ത്യ നേടിയത്. രണ്ടാം സ്ഥാനത്ത് ഉണ്ടായത് അഫ്ഗാനിസ്ഥാനായിരുന്നു. അയര്‍ലാന്‍ഡിനെതിരേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തായിരുന്നു അഫ്ഗാനിസ്ഥാന്‍ നേടിയത്. അതാണ് ഇന്ന് ഇന്ത്യ മാറ്റികുറിച്ചത്.
തുടക്കം ഇന്ത്യക്ക് അത്ര നല്ലതായിരുന്നില്ല. 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നാലെയായിരുന്നു സഞ്ജുവിന്റെ വരവ്. പിന്നീട് സഞ്ജുവിന്റെ സംഹാരതാണ്ഡവമായിരുന്നു കണ്ടത്. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. എട്ട് സിക്‌സും 11 ഫോറും നേടിയ സഞ്ജു മുസ്തഫുസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങുന്നത്. വൈകാതെ സൂര്യയും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് സിക്‌സും എട്ട് ഫോറും സൂര്യ നേടിയത്. തുടർന്ന് 13 പന്തിൽ 34 റൺസ് നേടി റിയാൻ പരാഗും 18 പന്തിൽ 47 റൺസ് നേടി ഹാർദിക് പാണ്ഡ്യയും അടിച്ചെടുത്തു.