IND vs BAN 3rd T20: ഹൈദരാബാദില്‍ സഞ്ജുവിന്റെ വൺമാൻ ഷോ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്‌കോര്‍; ടി20യിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍

India vs Bangladesh: 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു. 47 പന്തില്‍ 111 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 11 ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.

IND vs BAN 3rd T20: ഹൈദരാബാദില്‍ സഞ്ജുവിന്റെ വൺമാൻ ഷോ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്‌കോര്‍; ടി20യിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍

സഞ്ജു, സൂര്യകുമാര്‍ യാദവ് (image credits: facebook)

Published: 

12 Oct 2024 | 09:59 PM

ബംഗ്ലാദേശിനെതിരെ പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി ഇന്ത്യ. ഇതോടെ മൂന്നാം ടി20 പരമ്പരയിൽ ഇന്ത്യ നേടിയത് ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 297 റണ്‍സ്. ഇത് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. സഞ്ജുവിന്റെ സെ‍ഞ്ജുറിയും സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗും ചേർന്നപ്പോൾ ബംഗ്ലാദേശിനെ അടിച്ചൊതുക്കി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിവെക്കും വിധമായിരുന്നു ഓരോ ബാറ്റര്‍മാരുടെയും പ്രകടനം. ഓപ്പണറായി ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് നല്‍കിയത്. ബംഗ്ലാദേശ് ബൗളിങ് നിരയെ തലങ്ങനെയും വിലങ്ങനെയും ബൗണ്ടറി കടത്തി സഞ്ജു. 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു. 47 പന്തില്‍ 111 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 11 ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.

Also read-Sanju Samson: ‘ആരാധകരെ ശാന്തരാകുവിൻ…’; സംഹാരതാണ്ഡവമാടി സഞ്ജു; 40 പന്തില്‍ സെഞ്ചുറി

അന്താരാഷ്ട്ര ടി20-യിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ ഉയർന്ന സ്ക്കോറാണ് ഇന്ത്യ നേടിയത്. ഒന്നാമത് നേപ്പാളാണ്. മംഗോളിയക്കെതിരേ കഴിഞ്ഞ വര്‍ഷം ചൈനയില്‍ വെച്ചുനടന്ന ഏഷ്യന്‍ ഗെയിംസിലായിരുന്നു നേപ്പാളിന്റെ നേട്ടം. അന്ന് 314 റൺസാണ് ഇന്ത്യ നേടിയത്. രണ്ടാം സ്ഥാനത്ത് ഉണ്ടായത് അഫ്ഗാനിസ്ഥാനായിരുന്നു. അയര്‍ലാന്‍ഡിനെതിരേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തായിരുന്നു അഫ്ഗാനിസ്ഥാന്‍ നേടിയത്. അതാണ് ഇന്ന് ഇന്ത്യ മാറ്റികുറിച്ചത്.

തുടക്കം ഇന്ത്യക്ക് അത്ര നല്ലതായിരുന്നില്ല. 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നാലെയായിരുന്നു സഞ്ജുവിന്റെ വരവ്. പിന്നീട് സഞ്ജുവിന്റെ സംഹാരതാണ്ഡവമായിരുന്നു കണ്ടത്. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. എട്ട് സിക്‌സും 11 ഫോറും നേടിയ സഞ്ജു മുസ്തഫുസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങുന്നത്. വൈകാതെ സൂര്യയും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് സിക്‌സും എട്ട് ഫോറും സൂര്യ നേടിയത്. തുടർന്ന് 13 പന്തിൽ 34 റൺസ് നേടി റിയാൻ പരാഗും 18 പന്തിൽ 47 റൺസ് നേടി ഹാർദിക് പാണ്ഡ്യയും അടിച്ചെടുത്തു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്