Sanju Samson : ഷോർട്ട് ബോൾ കെണിയിൽ സഞ്ജു വീണ്ടും വീണു; ഇത്തവണ വിക്കറ്റ് മഹ്മൂദിന്, ഇന്ത്യ പരുങ്ങലിൽ

Sanju Samson India vs England : ഒരു റൺസ് മാത്രം നേടിയാണ് സഞ്ജു പുറത്തായത്. സഖിബ് മഹ്മൂദിനാണ് സഞ്ജുവിൻ്റെ വിക്കറ്റ് നേടിയത്

Sanju Samson : ഷോർട്ട് ബോൾ കെണിയിൽ സഞ്ജു വീണ്ടും വീണു; ഇത്തവണ വിക്കറ്റ് മഹ്മൂദിന്, ഇന്ത്യ പരുങ്ങലിൽ

Sanju Samson

Updated On: 

31 Jan 2025 | 08:55 PM

പൂനെ : ഇംഗ്ലണ്ടിനെതിരെ ട്വൻ്റി20 പരമ്പരയിലെ നാലാം മത്സരത്തിലും നിറം മങ്ങി സഞ്ജു സാംസൺ (Sanju Samson). നിർണായകമായ മത്സരത്തിൽ കേവലം ഒരു റൺസ് മാത്രം നേടിയാണ് മലയാളി താരം പുറത്തായത്. പരമ്പരയിലെ കഴിഞ്ഞ മത്സരങ്ങളിലെ പോലെ ഷോർട്ട് ബോൾ കുരുക്കിൽ പെട്ടാണ് സഞ്ജു സാംസൺ പുറത്തായത്. അതേസമയം ഇത്തവണ സഞ്ജുവിൻ്റെ വിക്കറ്റ് വീഴ്ത്തിയത് സഖിബ് മഹ്മൂദാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിൻ്റെ വിക്കറ്റ് വീഴ്ത്തിയിരുന്നത് ജോഫ്ര ആർച്ചറായിരുന്നു. അതേസമയം സ്കോർ ബോർഡിലേക്ക് 12 റൺസായപ്പോഴേക്കും ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി.

ഷോർട്ട് ബോളുകൾ നേരിടാനാകുന്നില്ല എന്നതാണ് സഞ്ജു ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇന്ന് ഉൾപ്പെടെ പരമ്പരയിൽ പുറത്തായ നാല് മത്സരങ്ങളിലും ഷോർട്ട് ബോളുകളിലായിരുന്നു മലയാളി താരത്തിന് വിക്കറ്റ് നഷ്ടമായത്. മത്സരത്തിൻ്റെ ആദ്യ ഓവറിൽ ആർച്ചർക്കെതിരെ സിംഗിൾ നേടി സ്ട്രൈക്ക് റൊട്ടേറ്റ് സഞ്ജു രക്ഷപ്പെട്ടെങ്കിലും രണ്ടാം ഓവറിൽ മഹ്മൂദിൻ്റെ പേസിന് മുന്നിൽ പെട്ടു പോയി. മഹ്മുദിൻ്റെ 140 താഴെ വേഗതയിലുള്ള ഷോർട്ട് ബോൾ ഓൺ സൈഡിലേക്ക് ഉയർത്തിയ താരം പന്ത് ബ്രൈഡൺ കാർസിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

ALSO READ : Virat Kohli : രഞ്ജിയിലും രക്ഷയില്ല; രോഹിതിന്റെ പാതയില്‍ കോഹ്ലിയും, വന്ന പോലെ മടങ്ങി

അതേസമയം സഞ്ജു പുറത്തായതിന് തൊട്ടുപിന്നാലെ മൂന്നാമനായി ക്രീസിലെത്തിയ തിലക് വർമ ഗോൾഡൻ ഡക്കായി ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി. അതേ ഓവറിൽ തന്നെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും മഹ്മൂദ് പുറത്താക്കി. റൺസൊന്നുമെടുക്കാതെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ്റെയും മടക്കം. അഭിഷേക് ശർമയെ പുറത്താക്കി ആദിൽ റഷീദ് ഇന്ത്യയുടെ നാലാമത്തെ വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആതിഥേയരായ ഇന്ത്യയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 നിലവിൽ ഇന്ത്യ മുന്നിലാണ്. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്ന് പൂനെയിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഇറങ്ങിയത്. മുഹമ്മദ് ഷമിയെയും ധ്രുവ് ജുറെലിനെയും വാഷിങ്ടൺ സുന്ദറിനെയും പുറത്തിരുത്തി പകരം ആർഷ്ദീപ് സിങ്, ശിവം ദുബെ, റിങ്കു സിങ് എന്നിവരെയാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ