IPL 2025: മത്സരത്തിന് ശേഷം ധോണിയുടെ കാൽ തൊട്ട് വന്ദിച്ച് വൈഭവ് സൂര്യവൻശി; വിഡിയോ വൈറൽ
Vaibhav Suryavanshi Touches MS Dhonis Feet: എംഎസ് ധോണിയുടെ കാൽ തൊട്ട് വന്ദിച്ച് വൈഭവ് സൂര്യവൻശി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിന് ശേഷമാണ് താരം ധോണിയുടെ കാൽ തൊട്ട് വന്ദിച്ചത്.

വൈഭവ് സൂര്യവൻശി, എംഎസ് ധോണി
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിന് ശേഷം എംഎസ് ധോണിയുടെ കാൽ തൊട്ട് വന്ദിച്ച് രാജസ്ഥാൻ റോയൽസിൻ്റെ കൗമാരതാരം വൈഭവ് സൂര്യവൻശി. മത്സരത്തിൽ വിജയിച്ചതിന് ശേഷം പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെയാണ് വൈഭവ് ധോണിയുടെ കാൽ തൊട്ട് വന്ദിച്ചത്. മത്സരത്തിൽ ഫിഫ്റ്റിയടിച്ച വൈഭവ് രാജസ്ഥാൻ്റെ മരണത്തിൽ നിർണായക പ്രകടനം നടത്തിയിരുന്നു. ഇതിൻ്റെ വിഡിയോ ഐപിഎൽ തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.
മത്സരത്തിൽ ആധികാരിക ജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. 17 പന്തുകൾ ബാക്കിനിൽക്കെ കേവലം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് രാജസ്ഥാൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 187 റൺസ് നേടി. 188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 17.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരമണഞ്ഞു.
വിഡിയോ കാണാം
𝙈𝙤𝙢𝙚𝙣𝙩𝙨 𝙩𝙤 𝙘𝙝𝙚𝙧𝙞𝙨𝙝 😊
This is what #TATAIPL is all about 💛🩷#CSKvRR | @ChennaiIPL | @rajasthanroyals pic.twitter.com/hI9oHcHav1
— IndianPremierLeague (@IPL) May 20, 2025
പതിവിന് വിപരീതമായി മോശം പന്തുകൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചായിരുന്നു വൈഭവ് സൂര്യവൻശിയുടെ കളി. പവർപ്ലേ അവസാനിക്കുമ്പോൾ ഏഴ് പന്തുകളിൽ 11 റൺസെന്ന നിലയിലായിരുന്നു താരം. പവർപ്ലേയിൽ യശസ്വി ജയ്സ്വാൾ ആണ് രാജസ്ഥാൻ്റെ സ്കോറിങ് നിയന്ത്രിച്ചത്. പിന്നീട്, 11 പന്തുകളിൽ 13 റൺസെന്ന നിലയിൽ നിന്ന് നൂർ അഹ്മദ് എറിഞ്ഞ എട്ടാം ഓവറിൽ ഒരു സിക്സും രണ്ട് ബൗണ്ടറിയും സഹിതം 14 റൺസ് നേടിയാണ് വൈഭവ് ഗിയർ മാറ്റിയത്.
Also Read: IPL 2025: എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ; അവസാന കളിയിൽ ചെന്നൈക്കെതിരെ രാജസ്ഥാന് ആധികാരിക വിജയം
പിന്നീട് തുടരെ ബൗണ്ടറികൾ കണ്ടെത്താൻ വൈഭവിന് സാധിച്ചു. എങ്കിലും എല്ലാ പന്തുകളിലും ബൗണ്ടറി ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിന് പകരം മോശം പന്തുകളിലായിരുന്നു വൈഭവിൻ്റെ സ്കോറിങ്. 27 പന്തുകളിൽ ഫിഫ്റ്റി തികച്ച വൈഭവ് സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റിൽ 98 റൺസിൻ്റെ കൂട്ടുകെട്ടിലും പങ്കാളിയായി. ഒടുവിൽ ആർ അശ്വിൻ എറിഞ്ഞ 14ആം ഓവറിൽ 33 പന്തുകളിൽ നാല് വീതം ബൗണ്ടറിയും സിക്സറുകളും സഹിതം 57 റൺസ് നേടിയ വൈഭവ് പുറത്താവുകയായിരുന്നു.