IPL 2025: 23.75 കോടിയുടെ താരം, തുഴഞ്ഞ് ടീമിനെ തോല്‍പിച്ചു; വെങ്കടേഷ് അയ്യര്‍ക്ക് പൊങ്കാല

Venkatesh Iyer: ഗുജറാത്തിനെതിരായ മത്സരത്തില്‍ ടീമിനെ വിജയിപ്പിക്കാനുള്ള ഒരു ശ്രമവും അയ്യരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് വിമര്‍ശനം. 19 പന്ത് നേരിട്ട താരം 14 റണ്‍സെടുത്ത് ഔട്ടായി. ഒരു ബൗണ്ടറി പോലും നേടാനുമായില്ല. ഏകദിന ശൈലിയിലായിരുന്നു ബാറ്റിങ്

IPL 2025: 23.75 കോടിയുടെ താരം, തുഴഞ്ഞ് ടീമിനെ തോല്‍പിച്ചു; വെങ്കടേഷ് അയ്യര്‍ക്ക് പൊങ്കാല

വെങ്കടേഷ് അയ്യര്‍

Published: 

22 Apr 2025 | 08:48 PM

എട്ട് മത്സരങ്ങളില്‍ അഞ്ചും തോറ്റ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തിലും കൊല്‍ക്കത്ത തോറ്റു. ഗുജറാത്ത് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മാത്രമാണ് കൊല്‍ക്കത്ത ബാറ്റര്‍മാരില്‍ പൊരുതിയത്. രഹാനെ 36 പന്തില്‍ 50 റണ്‍സെടുത്തു. കൊല്‍ക്കത്ത ടീമിന്റെ പ്രകടനത്തില്‍ ആരാധകരും അസംൃപ്തിയിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ വെങ്കടേഷ് അയ്യരാണ്.

ഗുജറാത്തിനെതിരായ മത്സരത്തില്‍ ടീമിനെ വിജയിപ്പിക്കാനുള്ള ഒരു ശ്രമവും അയ്യരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് വിമര്‍ശനം. 19 പന്ത് നേരിട്ട താരം 14 റണ്‍സെടുത്ത് ഔട്ടായി. ഒരു ബൗണ്ടറി പോലും നേടാനുമായില്ല. ഏകദിന ശൈലിയിലായിരുന്നു ബാറ്റിങ്. ഈ സീസണില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുമില്ല.

23.75 കോടി രൂപയ്ക്കാണ് വെങ്കടേഷിനെ കൊല്‍ക്കത്ത വീണ്ടും ടീമിലെത്തിച്ചത്. ഐപിഎല്‍ താരലേലത്തില്‍ ഉയര്‍ന്ന തുകകള്‍ നേടിയ താരങ്ങളിലൊരാളാണ് വെങ്കടേഷും. എന്നിട്ടും താരത്തിന് ടീമിനായി തിളങ്ങാനാകുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. സമൂഹമാധ്യമങ്ങളില്‍ വെങ്കടേഷിനെതിരെ ട്രോളുകള്‍ നിറയുകയാണ്.

Read Also: IPL 2025: ഒത്തുകളി ആരോപണമുന്നയിച്ചിട്ട് വെറുതെയങ്ങ് പോകാമെന്നാണോ? രാജസ്ഥാന്‍ റോയല്‍സ് ‘പണി’ തുടങ്ങി

26ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. ടൂര്‍
ണമെന്റില്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്തയ്ക്ക് വിജയം അനിവാര്യമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Vs New Zealand : ഇന്ത്യയ്ക്ക് ആധികാരിക ജയം, അഭിഷേക് ശർമ്മയുടെ വിളയാട്ടം,
Lionel Messi: മെസി എവിടെ? ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഇതിഹാസത്തിന്റെ അസാന്നിധ്യം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌
എട്ടാം വയസിൽ അമിതവണ്ണത്തിന് ആഴ്സണൽ അ‌ക്കാദമി പുറത്താക്കി; 33-ാം വയസിൽ ബാലൺ ഡി ഓർ നേടി; ഇത് ഹാരി കെയൻ ഹീറോയിസം
Kerala Blasters: ‘ടീമിന്റെ ഊര്‍ജ്ജം ചോര്‍ന്നു’! നിരാശ പങ്കുവെച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മാസ്റ്റര്‍ പ്ലാന്‍
Vaibhav Sooryavanshi: ഓപ്പണറായാൽ വെടിക്കെട്ട്, മൂന്നാം നമ്പറിൽ നിരാശ; വൈഭവ് സൂര്യവംശിയെ ഇറക്കിയത് തിരിച്ചടിയായോ?
Ballon d’Or 2026: ഹാരി കെയ്ന്‍ അല്ലാതെ വേറെയാര്? ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം; ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്