AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ബെംഗളൂരുവിൽ കുറയാതെ മഴ; മത്സരം ഉപേക്ഷിക്കാൻ സാധ്യത

RCB vs KKR Match Might Get Cancelled Due To Rain: ഐപിഎലിൽ ആർസിബിയും കെകെആറും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചേക്കും. ബെംഗളൂരുവിൽ പെയ്യുന്ന മഴയാണ് തിരിച്ചടിയായത്.

IPL 2025: ബെംഗളൂരുവിൽ കുറയാതെ മഴ; മത്സരം ഉപേക്ഷിക്കാൻ സാധ്യത
ചിന്നസ്വാമി
abdul-basith
Abdul Basith | Published: 17 May 2025 21:41 PM

ഐപിഎലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം ഉപേക്ഷിക്കാൻ സാധ്യത. ബെംഗളൂരുവിൽ കനത്ത മഴ തുടരുകയാണ്. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്റ്റേഡിയവും മഴയിൽ മുങ്ങിയിരിക്കുകയാണ്. ഇപ്പോൾ തന്നെ ഓവറുകൾ നഷ്ടമാവാൻ തുടങ്ങിയിട്ടുണ്ട്. അഞ്ച് ഓവർ മത്സരമെങ്കിലും നടക്കാനുള്ള കട്ടോഫ് ടൈം രാത്രി 10.56 ആണ്.

വൈകുന്നേരം മുതൽ ബെംഗളൂരുവിൽ കനത്ത മഴ തുടരുകയാണ്. രാത്രി എട്ടരയോടെ മഴയ്ക്ക് അല്പം ശമനമുണ്ടായിരുന്നു. ഈ സമയത്ത് ഗ്രൗണ്ട് സ്റ്റാഫ് വെള്ളം നീക്കാനും ആരംഭിച്ചു. എന്നാൽ, വൈകാതെ തന്നെ വീണ്ടും മഴയെത്തി. ഈ മഴ ഇതുവരെ കുറഞ്ഞിട്ടില്ല. ശക്തമായ മഴ തുടരുന്നതിനാൽ മത്സരം ഇന്ന് നടക്കാനുള്ള സാധ്യത കുറവാണ്.

പ്ലേ ഓഫ് സാധ്യതകളിൽ മുന്നിൽ നിൽക്കുന്ന ടീമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 11 മത്സരങ്ങളിൽ എട്ട് ജയം സഹിതം 16 പോയിൻ്റുള്ള ആർസിബി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം സമനില ആയാലും ആർസിബി പട്ടികയിൽ ഒന്നാമതെത്തും. എന്നാൽ, അടുത്ത കളി ഗുജറാത്ത് തോൽക്കാതിരുന്നാൽ ആർസിബി വീണ്ടും രണ്ടാം സ്ഥാനത്താവും.

12 മത്സരങ്ങളിൽ അഞ്ച് ജയം സഹിതം 11 പോയിൻ്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഈ കളി സമനില ആയാൽ കൊൽക്കത്ത പ്ലേ ഓഫിൽ നിന്ന് പുറത്താവും. ജയിച്ചാലും നേരിയ പ്ലേ ഓഫ് സാധ്യതകളേ ഉള്ളൂ എങ്കിലും പരാജയപ്പെട്ടാൽ ടൂർണമെൻ്റിൽ നിന്ന് പുറത്താവും.

Also Read: IPL 2025: ജോണി ബെയർസ്റ്റോ മുതൽ കുശാൽ മെൻഡിസ് വരെ; ഐപിഎലിലെ പകരക്കാർ

നാളെ ഐപിഎലിൽ രണ്ട് മത്സരങ്ങളുണ്ട്. വൈകിട്ട് 3.30ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും. രാജസ്ഥാൻ പ്ലേ ഓഫിൽ നിന്ന് പുറത്തായ ടീമാണ്. പഞ്ചാബ് ആവട്ടെ 11 മത്സരങ്ങളിൽ നിന്ന് ഏഴ് ജയം സഹിതം 15 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതയുണ്ട്.