AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: വിജയത്തോടെ മടങ്ങാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിക്കുമോ? വിജയലക്ഷ്യം 188 റണ്‍സ്‌

IPL 2025 RR vs CSK: രാജസ്ഥാനുവേണ്ടി യുധ്‌വീറും, മധ്‌വാളും മൂന്ന് വിക്കറ്റ് വീതവും, ദേശ്പാണ്ഡെയയും, ഹസരങ്കയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അവസാന മത്സരമാണിത്. ചെന്നൈയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്

IPL 2025: വിജയത്തോടെ മടങ്ങാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിക്കുമോ? വിജയലക്ഷ്യം 188 റണ്‍സ്‌
IPL 2025 RR vs CSKImage Credit source: PTI
jayadevan-am
Jayadevan AM | Published: 20 May 2025 21:34 PM

പിഎല്‍ 2025 സീസണിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടത് 188 റണ്‍സ്. ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് ചെന്നൈ നേടിയത്. ടോപ് ഓര്‍ഡറില്‍ ഡെവോണ്‍ കോണ്‍വെ (എട്ട് പന്തില്‍ 10), ഉര്‍വില്‍ പട്ടേല്‍ (രണ്ട് പന്തില്‍ പൂജ്യം) എന്നിവരെ തുടരെ തുടരെ പുറത്താക്കി യുധ്‌വീര്‍ സിങ് ചെന്നൈയെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കി.

പിന്നാലെ ക്രീസിലെത്തിയ രവിചന്ദ്രന്‍ അശ്വിനെ വനിന്ദു ഹസരങ്ക ഔട്ടാക്കി. എട്ട് പന്തില്‍ 13 റണ്‍സായിരുന്നു അശ്വിന്റെ സമ്പാദ്യം. അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത രവീന്ദ്ര ജഡേജയെ പുറത്താക്കി യുധ്‌വീര്‍ വീണ്ടും ആഞ്ഞടിച്ചു.

ഒരുവശത്ത് വിക്കറ്റുകള്‍ നഷ്ടമാകുമ്പോഴും തകര്‍പ്പനടികളുമായി ഓപ്പണര്‍ ആയുഷ് മാത്രെ കളം നിറഞ്ഞു. 20 പന്തില്‍ 43 റണ്‍സാണ് ഈ 17കാരന്‍ നേടിയത്. തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തില്‍ ക്വെന മഫാക്കയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു മാത്രെയുടെ മടക്കം.

ആറാം വിക്കറ്റില്‍ ഡെവാള്‍ഡ് ബ്രെവിസ്-ശിവം ദുബെ സഖ്യം ചെന്നൈയ്ക്ക് 59 റണ്‍സ് സമ്മാനിച്ചു. കൂട്ടത്തതകര്‍ച്ച നേരിട്ട ചെന്നൈയെ കരകയറ്റിയത് ഇരുവരുടെയും പ്രകടനമാണ്. ആകാശ് മധ്‌വാളാണ് ബ്രെവിസിനെയും ദുബെയെയും പുറത്താക്കിയത്. ബ്രെവിസ് 25 പന്തില്‍ 42 റണ്‍സെടുത്തു. 32 പന്തില്‍ 39 റണ്‍സായിരുന്നു ദുബെയുടെ സംഭാവന.

17 പന്തില്‍ 16 റണ്‍സ് മാത്രമാണ് ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് നേടാനായത്. ധോണിയെയും മധ്‌വാളാണ് പുറത്താക്കിയത്. അന്‍ഷുല്‍ കാംബോജ് മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായും, നൂര്‍ അഹമ്മദ് ഒരു പന്തില്‍ രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു.

Read Also: IPL 2025: അന്ന് ധോണിയെത്തിയപ്പോള്‍ ചെവി പൊത്താന്‍ തോന്നി; സഞ്ജുവിന്റെ വെളിപ്പെടുത്തല്‍

രാജസ്ഥാനുവേണ്ടി യുധ്‌വീറും, മധ്‌വാളും മൂന്ന് വിക്കറ്റ് വീതവും, ദേശ്പാണ്ഡെയയും, ഹസരങ്കയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അവസാന മത്സരമാണിത്. ചെന്നൈയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇരുടീമുകളും പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായിരുന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലുള്ള രണ്ട് ടീമുകളാണ് ചെന്നൈയും രാജസ്ഥാനും.