IPL 2025: ശ്രേയസിനായി മുടക്കിയ 26.75 കോടി പഞ്ചാബിന് ലാഭം; പക്ഷേ, ഋഷഭ് പന്തിനായി ലഖ്‌നൗ മുടക്കിയ 27 കോടിയോ?

Shreyas Iyer and Rishabh Pant Performance analysis in IPL 2025: പന്തിനായി 27 കോടി മുടക്കിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഇതുവരെ ആശ്വസിക്കാനായി ഒന്നുമില്ല. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ലഖ്‌നൗ തോറ്റു. ഒരു മത്സരത്തില്‍ പോലും ടീമിനായി കാര്യമായി സംഭാവന ചെയ്യാന്‍ ക്യാപ്റ്റന്‍ കൂടിയായ പന്തിന് സാധിച്ചില്ല. ആദ്യ മത്സരത്തില്‍ പൂജ്യം, രണ്ടാമത്തേതില്‍ 15, മൂന്നാമത്തേതില്‍ രണ്ട്. ഇതാണ് ഇതുവരെയുള്ള പന്തിന്റെ പ്രകടനം

IPL 2025: ശ്രേയസിനായി മുടക്കിയ 26.75 കോടി പഞ്ചാബിന് ലാഭം; പക്ഷേ, ഋഷഭ് പന്തിനായി ലഖ്‌നൗ മുടക്കിയ 27 കോടിയോ?

ഋഷഭ് പന്തും, ശ്രേയസ് അയ്യരും

Updated On: 

02 Apr 2025 10:44 AM

പിഎല്‍ താരലേലത്തില്‍ കൂടുവിട്ട് കൂടുമാറിയ രണ്ട് മുന്‍ നായകന്‍മാരായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യറും, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്നു ഋഷഭ് പന്തും. മുന്‍ടീമുകളോടുള്ള അതൃപ്തിയാണ് പുതിയ ഫ്രാഞ്ചെസി തേടാന്‍ ഇരുവരെയും പ്രേരിപ്പിച്ചത്. രണ്ടു പേരും വന്‍തുക താരലേലത്തില്‍ കൊയ്യുമെന്ന് ഉറപ്പുണ്ടായിരുന്ന ആരാധകര്‍ക്ക്, ഇവര്‍ എത്ര നേടുമെന്നറിയാന്‍ മാത്രമായിരുന്നു ആകാംക്ഷ. ഒടുവില്‍ പ്രതീക്ഷിച്ചതുപോലെ ഐപിഎല്‍ ലേലചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകകള്‍ ഇരുവരെയും തേടിയെത്തി. പന്തിന് കിട്ടിയത് 27 കോടി. ശ്രേയസിന് 26.75 കോടിയും. ഡല്‍ഹി വിട്ട പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തി. ലേലത്തില്‍ കാശ് വീശിയെറിഞ്ഞ പഞ്ചാബ് കിങ്‌സാണ് ശ്രേയസിനെ സ്വന്തമാക്കിയത്. രണ്ട് ടീമുകളും ഇതുവരെ കപ്പ് നേടാനാകാത്തവര്‍ എന്ന ചീത്തപ്പേര് പേറുന്നവര്‍.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പഞ്ചാബ് കിങ്‌സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ട് മത്സരങ്ങളിലും ടീം വിജയിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെ 11 റണ്‍സിനും, ലഖ്‌നൗവിനെ എട്ട് വിക്കറ്റിനും തകര്‍ത്തു. രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ ഫോമിലായിരുന്നു നായകന്‍ ശ്രേയസ് അയ്യര്‍. ആദ്യ മത്സരത്തില്‍ 42 പന്തില്‍ 97 നോട്ടൗട്ട്. രണ്ടാമത്തെ മത്സരത്തില്‍ 30 പന്തില്‍ 52. അതും നോട്ടൗട്ട്. തനിക്കായി പഞ്ചാബ് മുടക്കിയ 26.75 കോടി രൂപ നഷ്ടമായില്ലെന്നാണ് ഇതുവരെയുള്ള പ്രകടനങ്ങളില്‍ ശ്രേയസ് തെളിയിക്കുന്നത്.

Read Also : IPL 2025 LSG vs PBKS : ഇനി പറയാം പഞ്ചാബിൽ അയ്യർ യുഗം തുടങ്ങിയെന്ന്; ലഖ്നൗ ഉയർത്തിയ വിജയലക്ഷ്യം 16 ഓവറിൽ മറികടന്നു

പക്ഷേ, പന്തിനായി 27 കോടി മുടക്കിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഇതുവരെ ആശ്വസിക്കാനായി ഒന്നുമില്ല. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ലഖ്‌നൗ തോറ്റു. ഒരു മത്സരത്തില്‍ പോലും ടീമിനായി കാര്യമായി സംഭാവന ചെയ്യാന്‍ ക്യാപ്റ്റന്‍ കൂടിയായ പന്തിന് സാധിച്ചില്ല. ആദ്യ മത്സരത്തില്‍ പൂജ്യം, രണ്ടാമത്തേതില്‍ 15, മൂന്നാമത്തേതില്‍ രണ്ട്. ഇതാണ് ഇതുവരെയുള്ള പന്തിന്റെ പ്രകടനം. താരത്തിനായി ചെലവഴിച്ച ആ 27 കോടി വെള്ളത്തിലായോ എന്നാണ് സൈബറിടങ്ങളില്‍ ഉയരുന്ന ചോദ്യം. ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. കാര്യങ്ങള്‍ മാറിമറിയാം. ആ പ്രതീക്ഷയിലാണ് ലഖ്‌നൗ ആരാധകര്‍.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം