IPL 2025: മലയാളി ടീമിലെത്തിയപ്പോൾ ഭാഗ്യവും ഒപ്പമെത്തി; ഡൽഹി ക്യാപിറ്റൽസിനെ പിടിച്ചുകെട്ടി സൺറൈസേഴ്സ്

SRH First Innings vs DC: ഡൽഹി ക്യാപിറ്റൽസിനെ 133/7 റൺസിൽ ഒതുക്ക് സൺറൈസേഴ്സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്ക് ബാറ്റിംഗ് തകർച്ച നേരിടുകയായിരുന്നു.

IPL 2025: മലയാളി ടീമിലെത്തിയപ്പോൾ ഭാഗ്യവും ഒപ്പമെത്തി; ഡൽഹി ക്യാപിറ്റൽസിനെ പിടിച്ചുകെട്ടി സൺറൈസേഴ്സ്

പാറ്റ് കമ്മിൻസ്

Updated On: 

05 May 2025 | 09:24 PM

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 134 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 133 റൺസാണ് നേടിയത്. ഡൽഹിയ്ക്കായി അശുതോഷ് ശർമ്മയും ട്രിസ്റ്റൻ സ്റ്റബ്സും 41 റൺസ് വീതം നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ഹൈദരാബാദിനായി മികച്ചുനിന്നത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. മുഹമ്മദ് ഷമിയുടെ അഭാവത്തിൽ സൺറൈസേഴ്സിൻ്റെ ബൗളിംഗ് ഓപ്പൺ ചെയ്ത പാറ്റ് കമ്മിൻസ് ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ കരുൺ നായരെ വീഴ്ത്തി. തൻ്റെ അടുത്ത രണ്ട് ഓവറുകളിലെ ആദ്യ പന്തുകളിൽ ഫാഫ് ഡുപ്ലെസി (3), അഭിഷേക് പോറൽ (8) എന്നിവരെയും കമ്മിൻസ് മടക്കി അയച്ചു. അക്സർ പട്ടെലിനെ (6) ഹർഷൽ പട്ടേലും കെഎൽ രാഹുലിനെ (10) ജയദേവ് ഉനദ്കട്ടും പുറത്താക്കി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിൽ പതറിയ ഡൽഹിയെ ആറാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സും വിപ്രജ് നിഗവും ചേർന്നാണ് വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 32 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളികളായി. 17 പന്തിൽ 18 റൺസ് നേടിയ വിപ്രജ് ദൗർഭാഗ്യകരമായി റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് തകർന്നത്.

പിന്നാലെ ക്രീസിലെത്തിയ അശുതോഷ് ശർമ്മ ചില കൂറ്റൻ ഷോട്ടുകൾ കണ്ടെത്തി. അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സ് കൂടി ബൗണ്ടറികൾ കണ്ടെത്തിയതോടെ ഡൽഹി മാന്യമായ സ്കോറിലെത്തുകയായിരുന്നു. 25 പന്തിൽ 41 റൺസ് നേടിയ അശുതോഷ് ശർമ്മയെ അവസാന ഓവറിൽ ഇഷാൻ മലിംഗ പുറത്താക്കുകയായിരുന്നു. ഏഴാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സുമൊത്ത് 66 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് താരം മടങ്ങിയത്.

Also Read: IPL 2025: ‘ഒരു കോടി തന്നില്ലെങ്കിൽ കൊലപ്പെടുത്തും’; മുഹമ്മദ് ഷമിക്കെതിരെ വധഭീഷണി

ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഡൽഹി ക്യാപിറ്റൽസിൽ മുകേഷ് കുമാറിന് പകരം ടി നടരാജൻ ഇടം പിടിച്ചു. സൺറൈസേഴ്സിൽ സച്ചിൻ ബേബി, അഭിനവ് മനോഹർ, ഇഷാൻ മലിംഗ എന്നിവർ ഹൈദരാബാദ് ടീമിലും കളിച്ചു. മുഹമ്മദ് ഷമി, നിതീഷ് കുമാർ റെഡ്ഡി, കമിന്ദു മെൻഡിസ് എന്നിവരാണ് പുറത്തുപോയത്.

Follow Us
Related Stories
ബ്രസീൽ ജയത്തിന് ഇരട്ടി മധുരം! സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് നെയ്മറിന്റെ എൻട്രി; ടീമിന്റെ ചങ്കായി വിനീഷ്യസ്
റോണോയ്ക്ക് ഇനി കൊളംബിയൻ പരീക്ഷ! പാസാകാൻ പാടുപെടും
കൂടോത്രത്തിന്റെ പവറോ! ഹാരി​ കെയ്ന്റെ ഗോൾ ശ്രമം ‘പറന്നു’; ഘാന ഗോളിയുടെ പണിയെടുത്ത് ക്രോസ്ബാറും
അമ്മാതിരി ചോദ്യം വേണ്ട! മെസിയെക്കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍; ഒഴിഞ്ഞുമാറി റൊണാള്‍ഡോ
FIFA World Cup 2026: കളിയാക്കിയവരൊക്കെ എവിടെ? റൊണാള്‍ഡോയുടെ ‘ഡബിള്‍’ പ്രഹരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് പോര്‍ച്ചുഗല്‍
ആരും പേടിക്കേണ്ട, ഓടിക്കോ! ഫ്രാൻസ് – ഇറാഖ് ലോകകപ്പ് പോരാട്ടത്തിൽ ഇടപെട്ട് ‘8 മൈൽ റൂൾ’
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'