IPL 2025: ഒടുവിൽ വിശ്വരൂപം പുറത്തെടുത്ത് സൺറൈസേഴ്സ്; കൊൽക്കത്തയെ തോല്പിച്ചത് 110 റൺസിന്

SRH Wins Against KKR: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പടുകൂറ്റൻ വിജയവുമായി സീസൺ അവസാനിപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. 279 റൺസ് വിജയലക്ഷ്യം മുന്നോട്ടുവച്ച ഹൈദരാബാദ് 110 റൺസിൻ്റെ ജയമാണ് സ്വന്തമാക്കിയത്.

IPL 2025: ഒടുവിൽ വിശ്വരൂപം പുറത്തെടുത്ത് സൺറൈസേഴ്സ്; കൊൽക്കത്തയെ തോല്പിച്ചത് 110 റൺസിന്

സൺറൈസേഴ്സ് - നൈറ്റ് റൈഡേഴ്സ്

Published: 

26 May 2025 06:37 AM

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തെറിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദ്. സീസണിലെ അവസാന മത്സരത്തിൽ 110 റൺസിൻ്റെ പടുകൂറ്റൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദ് മുന്നോട്ടുവച്ച 279 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 168 റൺസിന് ഓളൗട്ടായി. 105 റൺസ് നേടി പുറത്താവാതെ നിന്ന ഹെയ്ൻറിച് ക്ലാസനാണ് കളിയിലെ താരം.

പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് ഒരിക്കൽ പോലും ഹൈദരാബാദ് സ്കോറിന് വെല്ലുവിളി ഉയർത്താനായില്ല. ഓപ്പണിംഗിൽ ക്വിൻ്റൺ ഡികോക്കും സുനിൽ നരേനും ചേർന്ന് കൂട്ടിച്ചേർത്തത് 37 റൺസാണ്. 16 പന്തിൽ 31 റൺസ് നേടിയ നരേനെ മടക്കി ജയ്ദേവ് ഉനദ്കട്ട് ഈ കൂട്ടുകെട്ട് പൊളിച്ചു. അജിങ്ക്യ രഹാനെയെയും (8 പന്തിൽ 15) ഉനദ്കട്ട് തന്നെ വീഴ്ത്തി. ക്വിൻ്റൺ ഡികോക്ക് (9) ഇഷാൻ മലിംഗയുടെ ഇരയായി മടങ്ങി. റിങ്കു സിംഗ് (9), ആന്ദ്രേ റസൽ (0) എന്നിവരെ ഒരു ഓവറിൽ മടക്കി അയച്ച ഹർഷ് ദുബേ ഹൈദരാബാദിന് കൂറ്റൻ വിജയം ഉറപ്പിച്ചു.

അങ്ക്ക്രിഷ് രഘുവൻശി (14) ഇഷാൻ മലിംഗയുടെ രണ്ടാം വിക്കറ്റായി മടങ്ങി. രമൺദീപ് സിംഗ് (5 പന്തിൽ 13) ഹർഷ് ദുബേയ്ക്ക് മുന്നിൽ വീണപ്പോൾ മനീഷ് പാണ്ഡെയും (23 പന്തിൽ 37) ഹർഷിത് റാണയും (21 പന്തിൽ 34) ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊൽക്കത്തയെ മാന്യമായ സ്കോറിലെത്തിച്ചത്. 52 റൺസ് നീണ്ട ഈ കൂട്ടുകെട്ട് മനീഷ് പാണ്ഡെയെ വീഴ്ത്തി ഉനദ്കട്ട് അവസാനിപ്പിച്ചു. ഹർഷിത് റാണയെ ഇഷാൻ മലിംഗയും മടക്കി.

Also Read: India Test Team: ‘രാജ്യത്തിന് വേണ്ടി കളിക്കുന്നത് തന്നെ വലിയ കാര്യം’; ഏത് പൊസിഷനിൽ കളിച്ചാലും കുഴപ്പമില്ലെന്ന് സായ് സുദർശൻ

ജയത്തോടെ ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനതെത്തി. 14 മത്സരങ്ങളിൽ ആറെണ്ണമാണ് ഹൈദരാബാദ് വിജയിച്ചത്. ആകെയുള്ളത് 13 പോയിൻ്റ്. അവസാന മത്സരത്തിൽ ലഖ്നൗ ബെംഗളൂരുവിനെ തോല്പിച്ചാൽ 14 പോയിൻ്റുമായി അവർ ആറാമതെത്തും. പ്ലേ ഓഫിൽ ഗുജറാത്ത്, ബെംഗളൂരു, പഞ്ചാബ്, മുംബൈ എന്നീ ടീമുകളാണ് ഇടം നേടിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും