Pahalgam terror attack: പഹല്‍ഗാം ആക്രമണം, ദുഃഖത്തില്‍ പങ്കുചേര്‍ന്ന് കായികലോകവും; ഐപിഎല്ലില്‍ ഇന്ന് ‘ആഘോഷങ്ങളി’ല്ല

No fireworks or cheerleaders in MI vs SRH match: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ ഇരുടീമിലെയും താരങ്ങള്‍ കറുത്ത ആം ബാൻഡ് ധരിക്കും. ടീമുകൾ ഒരു മിനിറ്റ് മൗനം ആചരിക്കും. ഇന്നത്തെ മത്സരത്തില്‍ ചിയര്‍ലീഡേഴ്‌സ്, ഫയര്‍വര്‍ക്ക്‌സ് എന്നിവ ഉണ്ടാകില്ല

Pahalgam terror attack: പഹല്‍ഗാം ആക്രമണം, ദുഃഖത്തില്‍ പങ്കുചേര്‍ന്ന് കായികലോകവും; ഐപിഎല്ലില്‍ ഇന്ന് ആഘോഷങ്ങളില്ല

പഹൽഗാമിൽ ഭീകരാക്രമണം നടന്ന സ്ഥലത്തിന് സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

Updated On: 

23 Apr 2025 | 05:11 PM

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 28 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദ ആക്രമണത്തെ അപലപിച്ച് രാജ്യത്തെ കായികതാരങ്ങളും. വിനോദസഞ്ചാരികളുടെ മരണത്തില്‍ താരങ്ങള്‍ ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും ക്രിക്കറ്റ് താരം വിരാട് കോഹ്ലി പറഞ്ഞു. ആക്രമണവാര്‍ത്ത കേട്ട് നടുങ്ങിയെന്ന് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര പറഞ്ഞു. ഹൃദയം വേദനിക്കുന്നുവെന്ന് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പ്രതികരിച്ചു.

ആക്രമണത്തില്‍ ഞെട്ടിയെന്നും, ദുഃഖമുണ്ടെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍, മുന്‍ ക്രിക്കറ്റ് താരങ്ങളായ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, ക്രിക്കറ്റ് താരങ്ങളായ കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, മുഹമ്മദ് സിറാജ്, ഷട്ട്‌ലര്‍ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, മുന്‍ ഒളിമ്പിക് താരം സൈന നെഹ്‌വാള്‍ തുടങ്ങിയവരും ദുഃഖം രേഖപ്പെടുത്തി.

Read Also: Pahalgam terror attack: കശ്മീര്‍ താഴ്‌വരയില്‍ രക്തം ചീന്തിയതിന് പിന്നില്‍ പാക് കരങ്ങള്‍; ആ ജീവനുകള്‍ക്ക് രാജ്യം കണക്ക് ചോദിക്കും; ഇന്ത്യയുടെ മറുപടി എന്താകും?

കറുത്ത ആം ബാൻഡ് ധരിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ ഇരുടീമിലെയും താരങ്ങള്‍ കറുത്ത ആം ബാൻഡ് ധരിക്കും. ടീമുകൾ ഒരു മിനിറ്റ് മൗനം ആചരിക്കും. ഇന്നത്തെ മത്സരത്തില്‍ ചിയര്‍ലീഡേഴ്‌സ്, ഫയര്‍വര്‍ക്ക്‌സ് എന്നിവ ഉണ്ടാകില്ല.

“കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും സ്മരണയ്ക്കായി രണ്ട് ടീമുകളിലെയും കളിക്കാർ കറുത്ത ആം ബാൻഡ് ധരിക്കുകയും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്യും”-ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
India Vs New Zealand : ഇന്ത്യയ്ക്ക് ആധികാരിക ജയം, അഭിഷേക് ശർമ്മയുടെ വിളയാട്ടം,
Lionel Messi: മെസി എവിടെ? ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഇതിഹാസത്തിന്റെ അസാന്നിധ്യം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌
എട്ടാം വയസിൽ അമിതവണ്ണത്തിന് ആഴ്സണൽ അ‌ക്കാദമി പുറത്താക്കി; 33-ാം വയസിൽ ബാലൺ ഡി ഓർ നേടി; ഇത് ഹാരി കെയൻ ഹീറോയിസം
Kerala Blasters: ‘ടീമിന്റെ ഊര്‍ജ്ജം ചോര്‍ന്നു’! നിരാശ പങ്കുവെച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മാസ്റ്റര്‍ പ്ലാന്‍
Vaibhav Sooryavanshi: ഓപ്പണറായാൽ വെടിക്കെട്ട്, മൂന്നാം നമ്പറിൽ നിരാശ; വൈഭവ് സൂര്യവംശിയെ ഇറക്കിയത് തിരിച്ചടിയായോ?
Ballon d’Or 2026: ഹാരി കെയ്ന്‍ അല്ലാതെ വേറെയാര്? ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം; ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്