IPL 2025: തോല്‍വിക്ക് പിന്നാലെ പന്തുമായി ഗോയങ്കെയുടെ ചര്‍ച്ച; രാഹുലിന് സംഭവിച്ചത് ഓര്‍മിപ്പിച്ച് ആരാധകര്‍; വീഡിയോ വൈറല്‍

Sanjiv Goenka having a chat with Rishabh Pant: ചര്‍ച്ചയില്‍ ലഖ്‌നൗ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും പങ്കെടുത്തു. ഗോയങ്കയും പന്തും ലാംഗറും എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ലെങ്കിലും തോല്‍വിയെക്കുറിച്ചാണ് ചര്‍ച്ചയെന്നാണ് ആരാധകരുടെ ഭാഷ്യം. രാഹുലിന് സംഭവിച്ചത് ഓര്‍മിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ട്രോളുകളും നിറയ്ക്കുന്നുണ്ട്

IPL 2025: തോല്‍വിക്ക് പിന്നാലെ പന്തുമായി ഗോയങ്കെയുടെ ചര്‍ച്ച; രാഹുലിന് സംഭവിച്ചത് ഓര്‍മിപ്പിച്ച് ആരാധകര്‍; വീഡിയോ വൈറല്‍

സഞ്ജീവ് ഗോയങ്കയും ഋഷഭ് പന്തും

Published: 

25 Mar 2025 18:18 PM

ഒരു ടീം ഉടമ തന്റെ ടീമിലെ താരവുമായി സംസാരിക്കുന്നതില്‍ വലിയ പുതുമയില്ല. എന്നാല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്കയാണ് തന്റെ ടീമിലെ താരവുമായി സംസാരിക്കുന്നതെങ്കില്‍ അതില്‍ ചില കാര്യമുണ്ട്. ടീമിന്റെ ക്യാപ്റ്റനുമായാണ് ഗോയങ്ക സംസാരിക്കുന്നതെങ്കില്‍ അതിന് വാര്‍ത്താപ്രാധാന്യമേറും. മുന്‍ സീസണില്‍ നടന്ന ചില സംഭവവികാസങ്ങളാണ് അതിന് കാരണം. കഴിഞ്ഞതവണ ടീം നിരാശജനകമായ പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലുമായി ഗോയങ്ക ചര്‍ച്ചയിലേര്‍പ്പെട്ടത് വാര്‍ത്തയായിരുന്നു. ഗോയങ്ക അപ്രീതിയിലാണ് രാഹുലിനോട് സംസാരിച്ചതെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. അതിന്റെ വീഡിയോയും വൈറലായി. പിന്നീട് രാഹുല്‍ ലഖ്‌നൗ ടീം വിട്ടതിന് പിന്നില്‍ ഇക്കാരണങ്ങളാണെന്നും പറയപ്പെടുന്നു.

ഇത്തവണ ഋഷഭ് പന്താണ് ലഖ്‌നൗ ടീമിനെ നയിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ലഖ്‌നൗ തോറ്റു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒരു വിക്കറ്റിനാണ് ലഖ്‌നൗവിനെ തറപറ്റിച്ചത്. സംഭവത്തിന് പിന്നാലെ ഗോയങ്ക ഋഷഭ് പന്തുമായി മൈതാനത്തിന് സമീപം സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഗൗരവമേറിയ ഈ ചര്‍ച്ചയില്‍ ലഖ്‌നൗ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും പങ്കെടുത്തു. ഗോയങ്കയും പന്തും ലാംഗറും എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ലെങ്കിലും തോല്‍വിയെക്കുറിച്ചാണ് ചര്‍ച്ചയെന്നാണ് ആരാധകരുടെ ഭാഷ്യം. രാഹുലിന് സംഭവിച്ചത് ഓര്‍മിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ട്രോളുകളും നിറയ്ക്കുന്നുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നാലെ ‘എക്‌സി’ല്‍ ഒരു കുറിപ്പുമായി ഗോയങ്ക രംഗത്തെത്തി. ‘ഗ്രൗണ്ടില്‍ തീവ്രത. പുറത്ത് സൗഹൃദം. അടുത്തതിനായി കാത്തിരിക്കുന്നു’ എന്നായിരുന്നു ഗോയങ്കയുടെ കുറിപ്പ്.

Read Also : Sanju Samson: “ഞാൻ ഒരു സമയത്തും എനിക്ക് വേണ്ടി കളിക്കില്ല ചേട്ടാ”; സഞ്ജു സാംസൺ പറഞ്ഞത് വിശദീകരിച്ച് ടിനു യോഹന്നാൻ

ഞെട്ടിച്ച തോല്‍വി

നിക്കോളാസ് പുരന്റെയും (75), മിച്ചല്‍ മാര്‍ഷിന്റെയും (72) ബാറ്റിങ് കരുത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ലഖ്‌നൗ നേടിയത്. ഒരു ഘട്ടത്തില്‍ തോല്‍വിയുറപ്പിച്ച ഡല്‍ഹിക്ക് ഇമ്പാക്ട് പ്ലയറായെത്തിയ അശുതോഷ് ശര്‍മയും (പുറത്താകാതെ 31 പന്തില്‍ 66), വിപ്രജ് നിഗവുമാണ് (15 പന്തില്‍ 39) വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് പൂജ്യത്തിന് പുറത്തായിരുന്നു. ഒരു സ്റ്റമ്പിംഗിനുള്ള അവസരവും താരം പാഴാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും