IPL 2025: രാജസ്ഥാന്‍ റോയല്‍സ് സിഇഒ പോയത് മദ്യഷോപ്പിലേക്കോ? വീഡിയോയുടെ യാഥാര്‍ത്ഥ്യമെന്ത്
Rajasthan Royals: മദ്യഷോപ്പിലെത്തിയത് റോയല്‍സ് സിഇഒ ആണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ടീമിന്റെ തുടര്‍തോല്‍വികളില്‍ സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണോ എന്നാണ് ആരാധകരുടെ പരിഹാസം. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് രാജസ്ഥാന്‍ റോയല്‍സ് സിഇഒ തന്നെയാണെന്നും, എന്നാല്‍ അദ്ദേഹം പോയത് മദ്യഷാപ്പിലേക്ക് അല്ലെന്നും റിപ്പോര്‍ട്ട്

Jake Lush McCrum
ഐപിഎല്ലിലെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചതുകൊണ്ട് മാത്രം രാജസ്ഥാന്‍ മുന്നോട്ട് പോകില്ല. മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി രാജസ്ഥാന്‍ റോയല്‍സിന്റെ വിധി നിര്‍ണയിക്കും. ഒമ്പത് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് റോയല്‍സിന് ഇതുവരെ വിജയിക്കാനായത്. നിസാരമായി ജയിക്കാവുന്ന മൂന്ന് മത്സരങ്ങള്‍ കൈവിട്ടു. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്കും തിരിച്ചടിയായി. 24ന് നടന്ന മത്സരത്തില്‍ ആര്‍സിബിക്കെതിരെ തോറ്റതാണ് റോയല്‍സിന്റെ പ്രതീക്ഷകള്‍ ഏറെക്കുറേ അസ്തമിക്കാന്‍ കാരണമായത്.
അതേസമയം, മത്സരശേഷം ഫ്രാഞ്ചൈസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെയ്ക്ക് ലഷ് മക്രമിന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ ബെംഗളൂരുവിലെ ഒരു മദ്യവിൽപ്പനശാലയുടെ സമീപത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മത്സരം കാണാനെത്തിയ ആരാധകരില്‍ ആരോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
എന്നാല്‍ ഇദ്ദേഹത്തിന്റെ മുഖം കൃത്യമായി വീഡിയോയില്‍ പതിഞ്ഞിട്ടില്ല. ഒരു വശത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതും. അതുകൊണ്ട് തന്നെ, മദ്യഷോപ്പിലെത്തിയത് റോയല്‍സ് സിഇഒ ആണെന്ന് നിലവില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനുമാകില്ല.
RR owner walks straight to Tonique after the loss against RCB#RCBvsRR pic.twitter.com/p1HkR06isd
— Sumukh Ananth (@sumukh_ananth) April 24, 2025
Read Also: IPL 2025 : രാജസ്ഥാനൊപ്പം ചെന്നൈയും പ്ലേ ഓഫിലേക്കില്ല; സൺറൈസേഴ്സിന് അഞ്ച് വിക്കറ്റ് ജയം
മദ്യഷോപ്പിലെത്തിയത് റോയല്‍സ് സിഇഒ ആണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ടീമിന്റെ തുടര്‍തോല്‍വികളില്‍ സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണോ എന്നാണ് ആരാധകരുടെ പരിഹാസം. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് രാജസ്ഥാന്‍ റോയല്‍സ് സിഇഒ തന്നെയാണെന്നും, എന്നാല്‍ അദ്ദേഹം പോയത് മദ്യഷാപ്പിലേക്ക് അല്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ കാറെത്തുന്നതും കാത്ത് അദ്ദേഹം ഒരു റെസ്‌റ്റോറന്റിലേക്കാണ് പോയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.