IPL 2025: വിമാനത്താവളങ്ങള്‍ അടച്ചത് ഐപിഎല്ലിനെ ബാധിക്കുമോ? ധര്‍മശാലയില്‍ പ്രതിസന്ധി?
Operation Sindoor: മെയ് 11ലെ പഞ്ചാബ്-മുംബൈ പോരാട്ടം ധര്‍മശാലയിലാണ് നടക്കേണ്ടത്. എന്നാല്‍ ധര്‍മശാലയിലെ വിമാനത്താവളം അടച്ചതിനാല്‍ ടീമുകളും ബിസിസിഐയും ബദല്‍ യാത്രാ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും

ഐപിഎല്‍ മത്സരം
ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചത് ഐപിഎല്‍ മത്സരങ്ങളെ ബാധിക്കുമോയെന്ന് ആശങ്ക. ജയ്‌സാല്‍മീര്‍, ഷിംല, ധര്‍മശാല, ശ്രീനഗര്‍, അമൃത്സര്‍, ജോധ്പുര്‍ തുടങ്ങി വിവിധ വിമാനത്താവളങ്ങളാണ് അടച്ചത്. താല്‍ക്കാലികമായി വിവിധ വിമാനക്കമ്പനികളും ചില സര്‍വീസുകളും നിര്‍ത്തിവച്ചു. ഇത് ഐപിഎല്‍ ടീമുകളുടെയും, ആരാധകരുടെയും ധര്‍മശാലയിലേക്കുള്ള യാത്രാപദ്ധതികളെ ബാധിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന കെകെആര്‍-സിഎസ്‌കെ പോരാട്ടത്തെ ഇത് ബാധിക്കില്ല. എന്നാല്‍ നാളത്തെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി മത്സരം ധര്‍മശാലയിലാണ് നടക്കുന്നത്. ഇരുടീമുകളും ഇതിനകം ധര്‍മശാലയില്‍ എത്തിയതിനാല്‍ മത്സരം മുന്‍ നിശ്ചയിച്ചതുപ്രകാരം നടക്കും. എന്നാല്‍ ആരാധക പങ്കാളിത്തം കുറയാനാണ് സാധ്യത.
മെയ് 11ലെ പഞ്ചാബ്-മുംബൈ പോരാട്ടം ധര്‍മശാലയിലാണ് നടക്കേണ്ടത്. എന്നാല്‍ ധര്‍മശാലയിലെ വിമാനത്താവളം അടച്ചതിനാല്‍ ടീമുകളും ബിസിസിഐയും ബദല്‍ യാത്രാ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും. നിലവില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും, എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കണമെന്നും മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെയ് 11 ലെ മത്സരത്തിനായി മുംബൈ ഇന്ത്യന്‍സ് ഈ ആഴ്ച അവസാനം ധര്‍മശാലയില്‍ എത്തേണ്ടതായിരുന്നു. ഏറ്റവും അടുത്തുള്ള ഓപ്ഷൻ ഡൽഹി വിമാനത്താവളമാണ്. പക്ഷേ, നീണ്ട റോഡ് യാത്ര ചെയ്യേണ്ടി വരും. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു.
Read Also: India vs Pakistan: ‘ഐസിസി ഇവൻ്റുകളിലും ഇന്ത്യ പാകിസ്താനെതിരെ കളിക്കരുത്’; നിർദ്ദേശവുമായി ഗൗതം ഗംഭീർ
നിലവില്‍ മുംബൈ ഇന്ത്യന്‍സ് ടീം മുംബൈയിലാണുള്ളത്. ധര്‍മശാലയിലെത്തണമെങ്കില്‍ മുംബൈ ഇന്ത്യന്‍സിന് യാത്രാ പദ്ധതികളില്‍ മാറ്റം വരുത്തേണ്ടി വരും. ഈയാഴ്ച ധര്‍മശാലയില്‍ രണ്ട് മത്സരങ്ങളാണ് നടക്കേണ്ടത്. പഞ്ചാബിന്റെ ചില ഹോം മത്സരങ്ങളാണ് നേരത്തെ ധര്‍മശാലയിലേക്ക് മാറ്റിയത്.