Karun Nair: പ്രിയപ്പെട്ട ക്രിക്കറ്റ് അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കും; കരുണ്‍ നായരുടെ തിരിച്ചുവരവിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

Irfan Pathan Reacts To Karun Nair’s India A Call Up: കര്‍ണാടകയില്‍ നിന്ന് വിദര്‍ഭ ടീമിലേക്ക് നടത്തിയ ചുവടുമാറ്റമാണ് കരുണിന് വഴിത്തിരിവായത്. വിജയ് ഹസാരെ ട്രോഫിയിലും, രഞ്ജി ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. വിദര്‍ഭ രഞ്ജി കിരീടം ചൂടിയതില്‍ കരുണിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു

Karun Nair: പ്രിയപ്പെട്ട ക്രിക്കറ്റ് അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കും; കരുണ്‍ നായരുടെ തിരിച്ചുവരവിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

കരുണ്‍ നായര്‍

Published: 

17 May 2025 13:52 PM

തിരിച്ചുവരവുകളുടെ കഥയാണ് കായികമേഖലയുടെ ഭംഗി. അത്തരമൊരു കഥയാണ് കരുണ്‍ നായര്‍ക്കും പറയാനുള്ളത്. 2017ന് ശേഷം ദേശീയ ടീമിന് വേണ്ടി കളിക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. ഒടുവില്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ താരം 33-ാം വയസില്‍ ഇന്ത്യ എ ടീമിലേക്ക് തിരികെയെത്തി. സീനിയര്‍ ടീമിലേക്കും താരത്തിന്റെ തിരിച്ചുവരവ് ഉടനുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2022ല്‍ കരുണ്‍ പങ്കുവച്ച ഒരു ട്വീറ്റ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചയാണ്. ‘പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി നല്‍കൂ’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. അന്ന് കരുണ്‍ ആവശ്യപ്പെട്ടതുപോലെ താരത്തിന് വീണ്ടും വലിയ അവസരം ലഭിച്ചെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു.

കരുണിനെ പ്രശംസിച്ച് മുന്‍താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താനും രംഗത്തെത്തി. എ ടീമിലേക്ക് കരുണിനെ തിരഞ്ഞെടുത്തത് ‘പ്രിയ ക്രിക്കറ്റ് അദ്ദേഹത്തിന് വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ മറ്റൊരു അവസരം നൽകു’മെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് പത്താന്‍ ട്വീറ്റ് ചെയ്തു.

ഈ ട്വീറ്റ് വൈറലാണ്. കരിയറില്‍ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയ താരമാണ് കരുണ്‍. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ രണ്ടേ രണ്ട് ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍. എന്നാല്‍ പിന്നീട് പതുക്കെ താരം ദേശീയ ടീമില്‍ നിന്ന് അപ്രത്യക്ഷനായി. ഇംഗ്ലണ്ട് ലയണിനെതിരായ പരമ്പര വലിയൊരു അവസരമാണ് കരുണിന് തുറന്നിടുന്നത്.

Read Also: IPL 2025: ഇന്ന് മുതല്‍ വീണ്ടും ഐപിഎല്‍ ആവേശം; മിക്ക താരങ്ങളും തിരിച്ചെത്തിയെന്ന് ലീഗ് ചെയര്‍മാന്‍

ഈ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ പിന്നെ ദേശീയ ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് വിദൂരത്തല്ലെന്ന് ഉറപ്പിക്കാം. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ചതോടെ ടെസ്റ്റ് ടീമില്‍ നിലവില്‍ ഒഴിവുകളുണ്ടെന്നതും കരുണിന് അനുകൂലഘടകമാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയില്‍ നിന്ന് വിദര്‍ഭ ടീമിലേക്ക് നടത്തിയ ചുവടുമാറ്റമാണ് കരുണിന് വഴിത്തിരിവായത്. വിജയ് ഹസാരെ ട്രോഫിയിലും, രഞ്ജി ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. വിദര്‍ഭ രഞ്ജി കിരീടം ചൂടിയതില്‍ കരുണിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും