ISL 2024 Kerala Blasters : തുടർ തോൽവി, പരിശീലകനില്ല, മഞ്ഞപ്പട പ്രതിഷേധത്തിലും; കഷ്ടകാലത്തിൻ്റെ കൊടുമുടിയിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് മുഹമ്മദൻസിനെ നേരിടും

ISL 2024 Kerala Blasters To Face Mohammedan SC : ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് - മുഹമ്മദൻ എസ്‌സി മത്സരം. ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ISL 2024 Kerala Blasters : തുടർ തോൽവി, പരിശീലകനില്ല, മഞ്ഞപ്പട പ്രതിഷേധത്തിലും; കഷ്ടകാലത്തിൻ്റെ കൊടുമുടിയിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് മുഹമ്മദൻസിനെ നേരിടും

കേരള ബ്ലാസ്റ്റേഴ്സ് - മുഹമ്മദൻ എസ്‌സി

Published: 

22 Dec 2024 | 07:27 AM

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുഹമ്മദൻസിനെ നേരിടും. മാനേജ്മെൻ്റിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട പ്രതിഷേധങ്ങൾ നടത്തുന്നതിനിടെയാണ് മത്സരം. തുടർ തോൽവികളെ തുടർന്ന് പരിശീലകൻ മികായേൽ സ്റ്റാറെയെ മാനേജ്മെൻ്റ് പുറത്താക്കിയിരുന്നു. അതുകൊണ്ട് തന്നെ നിലവിൽ ബ്ലാസ്റ്റേഴ്സിന് പ്രധാന പരിശീലകനില്ല. ഇത്രയധികം പ്രതിസന്ധികൾക്കിടെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക.

ബ്ലാസ്റ്റേഴ്സിൻ്റെ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ഒക്ടോബർ 21ന് മുഹമ്മദൻസിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-1ന് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. എന്നാൽ, അതിന് ശേഷം തുടരെ മൂന്ന് മത്സരങ്ങൾ തോറ്റ ബ്ലാസ്റ്റേഴ്സ് പിന്നീട് ചെന്നൈയിൻ എഫ്സിക്കെതിരെ വിജയിച്ചു. ഇതിന് ശേഷം വീണ്ടും തുടരെ മൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. 2022-23 സീസണിൽ തുടർച്ചയായ നാല് മത്സരങ്ങൾ പരാജയപ്പെട്ടതാണ് ബ്ലാസ്റ്റേഴിൻ്റെ തുടർച്ചയായ തോൽവികളുടെ മോശം റെക്കോർഡ്. ഇന്ന് കൂടി പരാജയപ്പെട്ടാൽ ബ്ലാസ്റ്റേഴ്സ് ഈ മോശം റെക്കോർഡിനൊപ്പമെത്തും.

12 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് ആകെ വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്. 11 പോയിൻ്റുകളുമായി 11 ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മുഹമ്മദൻസാവട്ടെ 11 മത്സരങ്ങളിൽ നിന്ന് കേവലം അഞ്ച് പോയിൻ്റുമായി പട്ടികയിൽ അവസാന സ്ഥാനത്ത്. പ്രതിരോധത്തിലെ പ്രശ്നങ്ങളാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഏറെ വലയ്ക്കുന്നത്. വ്യക്തിഗത പിഴവുകളിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ഒരുപാട് ഗോളുകൾ വഴങ്ങുകയും അത് പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഗോൾ കീപ്പർ സോം കുമാർ, സച്ചിൻ സുരേഷ് എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾ പിഴവുകൾ വരുത്തി. ഈ പ്രശ്നത്തിന് എന്ത് പരിഹാരമാവും താത്കാലിക ചുമതലയുള്ള പരിശീലകർ കണ്ടെത്തുക എന്ന് കണ്ടറിയേണ്ടതാണ്.

Also Read : Prithvi Shaw : പൃഥി ഷായെ തരംതാഴ്ത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ; താരത്തിന് പുതിയ ഉത്തരവാദിത്തം

ആക്രമണത്തിൽ അഡ്രിയാൻ ലൂണ നിറം മങ്ങിയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. നോഹ സദോയ്, ഹെസൂസ് ഹിമനസ് എന്നിവർ അധ്വാനിക്കുന്നുണ്ടെങ്കിലും പ്രതിരോധപ്പിഴവുകളിൽ ബ്ലാസ്റ്റേഴ്സിന് പല ജയവും നഷ്ടമായി. സീസണിലെ ഏറ്റവും മോശം സേവ് റേറ്റ് കേരള ബ്ലാസ്റ്റേഴ്സിൻ്റേതാണ്. 48.9 ശതമാനം ഗോളുകളേ ഗോൾ കീപ്പർമാർ സേവ് ചെയ്തിട്ടുള്ളൂ. 46 ഷോട്ട്സ് ഓൺ ടാർഗറ്റും ബ്ലാസ്റ്റേഴ്സ് വഴങ്ങി. അതുകൊണ്ട് തന്നെ പ്രതിരോധനിരയുടെ മോശം പ്രകടനം എത്രയും വേഗം പരിഹരിക്കേണ്ടത് ബ്ലാസ്റ്റേഴ്സിൻ്റെ നിലനിൽപ്പിന് തന്നെ നിർണായകമാണ്.

അതേസമയം, മാനേജ്മെൻ്റിനെതിരെ പ്രതിഷേധം നടത്തുമെന്നാണ് മഞ്ഞപ്പടയുടെ നിലപാട്. ടിക്കറ്റ് വില്പന നിർത്തിവച്ച മഞ്ഞപ്പട തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇതിനകം പലതവണ മാനേജ്മെൻ്റിനെതിരെ രംഗത്തുവന്നു. മത്സരം ബഹിഷ്കരിക്കില്ലെന്നും സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിൻ്റെ പരിസരങ്ങളിലും ഉൾപ്പെടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മഞ്ഞപ്പട അറിയിച്ചിരുന്നു. താരങ്ങളോ പരിശീലകനോ അപ്പുറം മാനേജ്മെൻ്റാണ് ഈ പ്രശ്നങ്ങൾക്ക് ഉത്തരവാദികളെന്നും അവർ മറുപടി പറയണമെന്നുമാണ് മഞ്ഞപ്പടയുടെ ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ മാനേജ്മെൻ്റ് നിലപാടറിയിച്ചിട്ടില്ല. ഇത് തുടർന്നാൽ പ്രതിഷേധം വർധിപ്പിക്കുമെന്നാണ് മഞ്ഞപ്പട മുന്നറിയിപ്പ് നൽകിയത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ