ISL: ലഗറ്റോറിൻ്റെ ആദ്യ ഗോൾ, സൗരവിൻ്റെ ബൈസിക്കിൾ കിക്ക്; അവസാന കളി ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സിന് സമനില

ISL Kerala Blasters: സീസണിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ISL: ലഗറ്റോറിൻ്റെ ആദ്യ ഗോൾ, സൗരവിൻ്റെ ബൈസിക്കിൾ കിക്ക്; അവസാന കളി ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സിന് സമനില

കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ്സി

Published: 

12 Mar 2025 | 09:43 PM

സീസണിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഹൈദരാബാദ് എഫ്സിക്കെതിരെ ഹൈദരാബാദിൻ്റെ തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ദുസാൻ ലഗറ്റോർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ മലയാളി താരം സൗരവ് കെ ആണ് ഹൈദരാബാദിൻ്റെ ഗോൾ സ്കോറർ.

ഇഷാന്‍ പണ്ഡിതക്ക് പകരം ഡാനിഷ് ഫാറൂഖ് എത്തിയത് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സ് വരുത്തിയ മാറ്റം. കളിയാരംഭിച്ച് ഏഴാം മിനിട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. ദുസാൻ ലഗറ്റോറാണ് ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. മുഹമ്മദ് ഐമൻ്റെ അസിസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ ലഗറ്റോർ വല കുലുക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ലഗറ്റോറിൻ്റെ ആദ്യ ഗോളാണിത്. ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് മോണ്ടിനെഗ്രോ പ്രതിരോധ താരം ലഗറ്റോർ ബ്ലാസ്റ്റേഴ്സിലെത്തിയത്. മത്സരം പുരോഗമിക്കവെ ബ്ലാസ്റ്റേഴ്സിന് ലീഡുയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലെടുക്കാനായില്ല. ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ ഹൈദരാബാദ് എഫ്സി സമനില ഗോൾ നേടി. മലയാളി താരം സൗരവ് ബൈസിക്കിൾ കിക്കിലൂടെ ഹൈദരാബാദിൻ്റെ ഗോൾ പട്ടികയിൽ ഇടം നേടുകയായിരുന്നു.

Also Read: Kerala Blasters: ‘ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം’; സീസണിലെ അവസാന മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്‌

രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരങ്ങൾ തുറന്നെടുത്തു. എന്നാൽ, ഫൈനൽ തേർഡിലെ പാളിച്ചകളും പ്രതിരോധവും ചേർന്ന് രണ്ട് ടീമുകളെയും തടഞ്ഞുനിർത്തി. അവസാന മിനിട്ടുകളിൽ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. ഇതോടെ കളി സമനിലയായി. 24 മത്സരങ്ങളിൽ നിന്ന് 8 ജയവും 11 പരാജയവും സഹിതം 29 പോയിൻ്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്. 24 മത്സരങ്ങൾ തന്നെ കളിച്ച ഹൈദരാബാദ് എഫ്സി നാല് ജയവും 14 തോൽവിയും സഹിതം 18 പോയിൻ്റുമായി 12ആം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. സീസണില്‍ ആകെ 33 ഗോളുകള്‍ അടിച്ച ബ്ലാസ്റ്റേഴ്സ് 37 ഗോളുകളാണ് വഴങ്ങിയത്. പ്ലേഓഫിൽ നിന്ന് പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി സൂപ്പര്‍കപ്പിനായുള്ള ഒരുക്കങ്ങളിലേക്ക് കടക്കും. അടുത്ത മാസമാണ് സൂപ്പർ കപ്പ് ടൂർണമെൻ്റ് നടക്കുക.

Follow Us
Related Stories
FIFA World Cup 2026: ആലപ്പുഴയുടെ പോലും വലിപ്പമില്ലാത്ത രാജ്യം; ജര്‍മ്മനിയെ വിറപ്പിക്കുമോ ക്യുറസാവോ?
FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌
FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ
FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും
ഹൃദയം കവർന്ന ‘ക്ലാസ്സ്’ പ്ലെയർ! ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിച്ചു
വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അ‌ഞ്ച് ഗോൾ; ഇതൊരു സൂചനയാണ്…
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്