Jasprit Bumrah: ജസ്പ്രീത് ബുംറയ്ക്ക് സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം

Jasprit Bumrah Wins ICC Men's Cricketer of the Year 2024: കഴിഞ്ഞ വര്‍ഷം നടന്ന 21 മത്സരങ്ങളില്‍ നിന്നായി 13.76 ശരാശരിയില്‍ 86 വിക്കറ്റും അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകളുമാണ് ബുംറ വീഴ്ത്തിയത്. സര്‍ ഗാര്‍ഫീല്‍ഡ് പുരസ്‌കാരത്തിന് പുറമെ ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ബുംറയെ തേടിയെത്തിയിരുന്നു.

Jasprit Bumrah: ജസ്പ്രീത് ബുംറയ്ക്ക് സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം

ജസ്പ്രിത് ബുംറ

Updated On: 

28 Jan 2025 | 08:32 PM

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം. 2024ല്‍ ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ബുംറയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സര്‍ ഗാര്‍ഫീല്‍ഡ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് അദ്ദേഹം.

കഴിഞ്ഞ വര്‍ഷം നടന്ന 21 മത്സരങ്ങളില്‍ നിന്നായി 13.76 ശരാശരിയില്‍ 86 വിക്കറ്റും അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകളുമാണ് ബുംറ വീഴ്ത്തിയത്. സര്‍ ഗാര്‍ഫീല്‍ഡ് പുരസ്‌കാരത്തിന് പുറമെ ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ബുംറയെ തേടിയെത്തിയിരുന്നു.

പട്ടികയിലുണ്ടായിരുന്ന ട്രാവിസ് ഹെഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് ബുംറയുടെ കുതിപ്പ്. ഐസിസി സമ്മാനിക്കുന്ന ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരാണ് ജസ്പ്രീത് ബുംറ. അദ്ദേഹത്തിന് മുമ്പായി 2004ല്‍ രാഹുല്‍ ദ്രാവിഡ്, 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, 2016ല്‍ രവിചന്ദ്രന്‍ അശ്വിന്‍, 2017, 2018 എന്നീ വര്‍ഷങ്ങളില്‍ വിരാട് കോലി എന്നിവര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടന്ന ടി20 ലോകകപ്പ് മത്സരത്തില്‍ വിജയം നേടാന്‍ ഇന്ത്യയെ സഹായിച്ചതില്‍ ജസ്പ്രീത് ബുംറയുടെ പങ്കും വളരെ വലുതാണ്. 8.26 ശരാശരിയില്‍ 15 വിക്കറ്റുകളാണ് ബുംറ നേടിയത്.

Also Read: Champions Trophy 2025: പാകിസ്താന് ചാമ്പ്യൻസ് ട്രോഫി നടത്തിപ്പകവകാശം നഷ്ടമാവുമോ?; ഡെഡ്ലൈൻ കഴിഞ്ഞാൽ എന്ത് സംഭവിക്കും?

മാത്രമല്ല ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബുംറയ്ക്ക് സാധിക്കുകയും ചെയ്തു. നാല് ഓവറില്‍ 18 റണ്‍സിന് വഴങ്ങി രണ്ട് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. അന്നത്തെ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

ലോകകപ്പ് മത്സരത്തില്‍ ടൂര്‍ണമെന്റിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി ബുംറയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 12 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയെ പ്ലെയര്‍ ഓഫ് ദ സിരീസ് ആയും തിരഞ്ഞെടുത്തിരുന്നു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ