അസിസ്റ്റും ഗോളുമായി മെസി മാജിക് വീണ്ടും; വിജയത്തോടൊപ്പം പോയിന്റ് പട്ടികയിലും മുന്നേറി ഇന്റർ മയാമി
Lionel Messi magic returns with goal and assist: മേജർ ലീഗ് സോക്കർ (MLS) മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഇൻ്റർ മയാമി. മെസിയുടെ കരുത്തിൽ നേടിയ ഈ തകർപ്പൻ വിജയത്തോടെ ഇൻ്റർ മയാമി ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

Lionel Messi Magic Returns With Goal And Assist
അസിസ്റ്റും ഗോളുമായി വീണ്ടും മെസി മാജിക് കളത്തിൽ നിറഞ്ഞപ്പോൾ മേജർ ലീഗ് സോക്കർ (MLS) മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഇൻ്റർ മയാമി. മെസിയുടെ കരുത്തിൽ നേടിയ ഈ തകർപ്പൻ വിജയത്തോടെ ഇൻ്റർ മയാമി ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. മത്സരത്തിൽ ആദ്യം ഗോൾ വഴങ്ങി പിന്നിൽ നിന്ന ശേഷമാണ് ഇൻ്റർ മയാമി ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിന്റെ 53-ാം മിനിറ്റിൽ ഡാനിയൽ ഗാസ്ഡഗിലൂടെ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ ആദ്യം ലീഡ് എടുത്തു. എന്നാൽ ഇൻ്റർ മയാമി 69-ാം മിനിറ്റിൽ ജർമൻ ബെർട്ടെരാമേയിലൂടെ സമനില പിടിച്ചു.
ലയണൽ മെസ്സിയും ടെലാസ്കോ സെഗോവിയയും ചേർന്ന് ഒരുക്കിയ മനോഹരമായ നീക്കമാണ് ഇന്റർ മയാമിയുടെ സമനില ഗോളിന് വഴിതെളിച്ചത്. തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കവെ, 83-ാം മിനിറ്റിൽ മെസിയുടെ തകർപ്പൻ ഗോൾ എത്തി. ബോക്സിനു പുറത്തുനിന്നും പന്ത് ലഭിച്ച മെസ്സി, എതിർ പ്രതിരോധനിര താരങ്ങളെ കബളിപ്പിച്ച് തൊടുത്ത മികച്ചൊരു ഇടങ്കാൽ ഷോട്ട് കൃത്യമായി ലക്ഷ്യത്തിലെത്തുകയായിരുന്നു.
Also Read: ഗോളടിക്ക് ഇടവേള! ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം, ഉസ്ബെക്കിസ്ഥാനിലേക്ക് ഇല്ല
അതോടെ സമനിലയിൽ നിന്ന് ഇന്റർ മയാമി 2-1ന്റെ ജയത്തിലേക്ക് മത്സരഗതി തിരിച്ചുവിട്ടു. ഈ വിജയത്തിലൂടെ പോയിന്റ് പട്ടികയിലും മയാമി മുന്നേറി. എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ആണ് മയാമി എത്തിയത്. ഈ മത്സരത്തിലെ ഗോൾ നേട്ടത്തോടെ സീസണിലെ തന്റെ 26-ാമത്തെ ഗോൾ ആണ് മെസി കുറിച്ചത്.
മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് VAR ഇടപെടലിലൂടെ ഒരു ഗോൾ സെൽഫ് ഗോൾ ഓഫ്സൈഡ് മൂലം റദ്ദാക്കപ്പെട്ടതും ഇന്റർ മയാമിക്ക് രക്ഷയായി. നിലവിൽ 26 ഗോളുകളുമായി എംഎൽഎസിലെ ടോപ്പ് സ്കോറർ പട്ടികയിൽ ലയണൽ മെസി ആണ് ഒന്നാമത്. കൂടാതെ 13 അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. മെസിയുടെ 937-ാം കരിയർ ഗോൾ ആണ് ഈ മത്സരത്തിൽ പിറന്നത്.
English Summary
Inter Miami defeated the New England Revolution 2-1 in a Major League Soccer (MLS) match, fueled by another magical performance from Lionel Messi, who contributed both a goal and an assist. With this resounding victory, driven by Messi’s brilliance, Inter Miami has climbed to second place in the Eastern Conference standings.