AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lionel Messi GOAT Tour : ‘മന്ത്രി മെസിയുടെ തോളിലും അരക്കെട്ടിലും തൊട്ടു’; സുരക്ഷ വീഴ്ച സംഭവിച്ചത് എങ്ങനെ? സംഘാടകൻ്റെ വെളിപ്പെടുത്തൽ

Lionel Messi GOAT Tour Mishap And Controversy In Bengal : കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടിയാണ് കൃത്യമായ സുരക്ഷ ഉറപ്പ് വരുത്താതെ പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നത്. സ്റ്റേഡിയത്തിൽ അരമണിക്കൂർ പോലും ചിലവഴിക്കാതെ ലയണൽ മെസിക്ക് സ്റ്റേഡിയം വിടേണ്ടി വന്നു

Lionel Messi GOAT Tour : ‘മന്ത്രി മെസിയുടെ തോളിലും അരക്കെട്ടിലും തൊട്ടു’; സുരക്ഷ വീഴ്ച സംഭവിച്ചത് എങ്ങനെ? സംഘാടകൻ്റെ വെളിപ്പെടുത്തൽ
ലയണൽ മെസി കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയപ്പോൾImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 11 May 2026 | 11:35 AM

കൊൽക്കത്ത : ലയണൽ മെസിയുടെ ഇന്ത്യ സന്ദർശനത്തിൻ്റെ നിറം കെടുത്തിയ സംഭവമായിരുന്നു കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന സുരക്ഷ വീഴ്ച. വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാതെ വന്നപ്പോൾ അർജൻ്റൈൻ സൂപ്പർ താരം വന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ മൈതാനത്ത് നിന്നും മടങ്ങുകയും ചെയ്തു. ആകെ 25 മിനിറ്റ് മാത്രമാണ് ലയണൽ മെസി സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സമയം ചിലവഴിച്ചത്. മെസി സ്റ്റേഡിയം വിട്ടതോടെ ബംഗാളിൽ ഫുട്ബോൾ ആരാധകർ ഒന്നടങ്കം ശുഭിതരായി വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പോലീസ് പരിപാടിയുടെ സംഘാടകനായ സത്തദ്രു ദത്തയെ അറസ്റ്റ് ചെയ്ത് 38 ദിവസങ്ങളോളം ജയിലിൽ ഇടുകയും ചെയ്തു.

സത്തദ്രു ദത്തയുടെ വെളിപ്പെടുത്തൽ

ആ വിവാദങ്ങൾ എല്ലാം കെട്ടടങ്ങി, ബംഗാൾ ഭരണവുമായി മാറി. അതിന് പിന്നാലെ അന്ന് കൊൽക്കത്തയിൽ നടന്ന സംഭവ വികാസങ്ങളുടെ യാഥാർഥ്യം വെളിപ്പെടുത്തി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ലയണൽ മെസി ഗോട്ട് ഇന്ത്യ ടൂറിൻ്റെ സംഘാടകൻ സത്തദ്രു ദത്ത. കൊൽക്കത്തയിൽ നിന്നുള്ള ബംഗാളി എന്ന നിലയിൽ അവിടെയുള്ള ആരാധകർക്ക് അനുഭൂതി സമ്മാനിക്കാനാണ് മെസിയെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് എത്തിക്കാൻ താൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ആ തീരുമാനത്തിൽ താൻ ഖേദിക്കുന്നു, കൊൽക്കത്തയ്ക്ക് മറ്റ് എവിടെങ്കിലുമായിരുന്നെങ്കിൽ കൂടുതൽ പണം തനിക്ക് സമ്പാദിക്കാൻ സാധിക്കുമായിരുന്നുയെന്ന് ദത്ത ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മമത ബനാർജിയുടെ തൃണമൂൽ കോൺഗ്രസ് മെസിയുടെ പരിപാടി അട്ടിമറിക്കുകയായിരുന്നുയെന്ന് അദ്ദേഹം ആരോപിച്ചു. മെസിക്ക് വേണ്ടിയുള്ള സുരക്ഷക്രമീകരണങ്ങൾക്കുള്ള എല്ലാ ആവശ്യം ബംഗാൾ സർക്കാരിനെയും പോലീസിനെയും അറിയിച്ചിരുന്നതാണ്. അതിന് വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു. ശതകോടികൾ ഇൻഷുറൻസ് കവറേജുള്ള വ്യക്തിയാണ് ലയണൽ മെസി. അദ്ദേഹത്തിന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അത് രാജ്യത്തിന് തന്നെ മാനക്കേടാണ്. അതുകൊണ്ട് തന്നെയാണ് സ്ഥിതി വഷളാകുന്നുയെന്ന് എന്ന മനസ്സിലായപ്പോൾ മെസിയുടെ ടീം താരത്തെ സ്റ്റേഡിയത്തിൽ നിന്നും മാറ്റിയത്.

ALSO READ : IPL 2026: രാത്രി വൈകിയും മുറിയില്‍ സന്ദര്‍ശകര്‍; ബിസിസിഐയുടെ നോട്ടപ്പുള്ളി; ആരാണ് ആ ഐപിഎല്‍ താരം?

പരിപാടിക്ക് ഒരുക്കിയിരുന്നത് സെഡ്, സെഡ് പ്ലസ് സുരക്ഷ ക്രമീകരണങ്ങൾ

പരിപാടിക്ക് സെഡ് (Z), സെഡ് പ്ലസ് (Z Plus) സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാനായിരുന്നു ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശം. അത് പ്രകാരം എല്ലാ നടപടിക്രമങ്ങളും അനുമതിയും നേടിയിരുന്നു. ബംഗാൾ സർക്കാരാണ് സുരക്ഷ ഒരുക്കേണ്ടത്. കൂടാതെ മുഖ്യാതിഥിയായി മുഖ്യമന്ത്രി മമത ബാനർജിയും എത്തുമ്പോൾ സെഡ് പ്ലസ് സുരക്ഷയാണ് സ്റ്റേഡിയത്തിൽ ഒരുക്കേണ്ടത്. എന്നാൽ എല്ലാ അനുമതി നേടിയെങ്കിലും ഇതൊന്നും സുരക്ഷ ഒരുക്കേണ്ടവർ പ്രാവർത്തികമാക്കിയില്ല. സെഡ് അല്ലെങ്കിൽ സെഡ് പ്ലസ് സുരക്ഷ ഒരുക്കിയാൽ അനുമതി ഉള്ളവർക്ക് മാത്രമെ ആ ഇടങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. എന്നാൽ മെസിയുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചപ്പോൾ അനുമതി ലഭിക്കാത്ത നിരവധി പേരായിരുന്നു അവിടെ കാണാൻ ഇടയായത് ദത്ത പറഞ്ഞു.

പരിപാടിയുടെ ഭാഗമല്ലാത്ത 100ൽ അധികം പേരെ അവിടെ കാണാൻ ഇടയായി. അതും മൈതാനത്തിലേക്ക് പ്രവേശിക്കാനുള്ള അനുമതി എല്ലാത്തവരാണ് ഭൂരിഭാഗം പേരും. ആദ്യം തന്നെ ഇക്കാര്യം ബിധാനനഗർ കമ്മീഷണറെ അറിയിച്ചു. അവർക്കും ഇതിൽ ധാരണ ഒന്നുമില്ല. പിന്നെ കായിക മന്ത്രി അവിടേക്ക് വന്നു. അവിടേക്ക് വരാൻ അദ്ദേഹത്തിനും അനുമതി ഇല്ലായിരുന്നു. മെസിയുടെ അടുത്തേക്ക് വന്ന അയാൾ താരത്തിൻ്റെ തൊളിലും അരക്കെട്ടിലും ഫോട്ടോ എടുക്കാനായി നിന്നു. അത് അപമര്യാദപരമായിരുന്നു. ഇത് കണ്ട ഉടൻ തന്നെ മെസിയുടെ മാനജേറെത്തി തന്നോട് കാര്യങ്ങൾ തിരക്കി, അർജൻ്റൈൻ താരത്തിൻ്റെ പക്കൽ ഇത്രയധികം പേർ എന്തിനാണെന്ന് അയാൾ ചോദിച്ചു.

വേണ്ടത്ര രീതിയിൽ സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്വം പോലീസിൻ്റെയും ഭരണാധികാരികളുടെയുമാണ്. സമാനമായ രീതിയിൽ തന്നെയാണ് ഹൈദരാബാദിലും മുംബൈയിലും ഡൽഹിയിലും ലയണൽ മെസി ഗോട്ട് ഇന്ത്യ ടൂർ സംഘടിപ്പിച്ചത്. അവിടെ ഒന്നും ഒരു പ്രശ്നം ഉണ്ടായില്ല. എന്നാൽ കൊൽക്കത്തയിൽ പോലീസ് വെറുതെ നിൽക്കുകയായിരുന്നു. 1,000ത്തോളം പോലീസ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നുയെന്ന സത്തദ്രു ദത്ത കൂട്ടിച്ചേർത്തു.

English Summary

Lionel Messi GOAT India Tour Organiser Satadru Datta Reveals In A Interview Bengal Sports Minister Touched Messi’s Shoulder And Waist. That is very Inappropriately. So Messi’s Manager asked, for Safety Concern Argentine Star Left Kolkata Stadium.

Follow Us