Mohammed Shami : ഭാര്യക്കും മകൾക്കും പ്രതിമാസം നാല് ലക്ഷം , മുഹമ്മദ് ഷമിയോട് കോടതി
2014-ലാണ് ഷമിയും ഭാര്യ ഹസിനും വിവാഹിതരായത്. 2018-ലാണ് ഗാർഹിക പീഡന പരാതിയുമായി ഹസിൻ പോലീസിനെ സമീപിച്ചത്. ഗാർഹിക പീഡനത്തിന് പുറമെ, സ്ത്രീധന പീഡനം, മാച്ച് ഫിക്സിംഗ് തുടങ്ങിയ ആരോപണങ്ങളും ഷമിതിരെ ആരോപിച്ചിരുന്നു

Mohammed Shami Alimony
കൊൽക്കത്ത: ഭാര്യക്കും മക്കൾക്കും പ്രതിമാസം 4 ലക്ഷം വീതം ജീവനാംശം നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് കോടതി. കൊൽക്കത്ത ഹൈക്കോടതിയാണ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനും മകൾക്കും പ്രതിമാസം ജീവനാംശം നൽകണമെന്ന് ഉത്തരവിട്ടത്. 2023-ലാണ് ഷമി ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയ്ക്ക് 50,000 രൂപയും മകൾക്ക് 80,000 രൂപയും നൽകണമെന്നായിരുന്നു ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ രണ്ട് ഹർജിക്കാർക്കും ഭാര്യക്ക് പ്രതിമാസം 1,50,000 രൂപയും മകൾക്ക് 2,50,000 ഉം നൽകണമെന്ന് ജസ്റ്റിസ് അജോയ് കുമാർ മുഖർജി ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
2014-ലാണ് ഷമിയും ഭാര്യ ഹസിനും വിവാഹിതരായത്. 2018-ലാണ് ഗാർഹിക പീഡന പരാതിയുമായി ഹസിൻ പോലീസിനെ സമീപിച്ചത്. ഗാർഹിക പീഡനത്തിന് പുഖമെ, സ്ത്രീധന പീഡനം, മാച്ച് ഫിക്സിംഗ് തുടങ്ങിയ ആരോപണങ്ങളും ഷമി ഭാര്യക്കെതിരെ ആരോപിച്ചിരുന്നു. കുടുംബത്തിൻ്റെ ചിലവുകൾ ഷമി ഏറ്റെടുക്കുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു.
ആവശ്യപ്പെട്ടത്
തനിക്ക് പ്രതിമാസം 7 ലക്ഷം രൂപയുടെ ഇടക്കാല ധനസഹായവും മകൾക്ക് 3 ലക്ഷം രൂപയുടെ അധിക ധനസഹായവുമാണ് ഭാര്യ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അപേക്ഷ തീർപ്പാക്കുന്നതിനിടെ, സാമ്പത്തിക ആശ്വാസത്തിനായുള്ള ഭാര്യയുടെ അപേക്ഷ നിരസിക്കുകയും പേസർക്ക് മകൾക്ക് പ്രതിമാസം 80,000 രൂപ നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.