National Games 2025: 28 വർഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു; 10 പേരായി ചുരുങ്ങിയിട്ടും ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സുവർണനേട്ടം

National Games Football Kerala Wins Gold: ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം. 1997ന് ശേഷം ഇതാദ്യമായാണ് കേരളം ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയത്.

National Games 2025: 28 വർഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു; 10 പേരായി ചുരുങ്ങിയിട്ടും ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സുവർണനേട്ടം

കേരള ഫുട്ബോൾ ടീം

Published: 

07 Feb 2025 | 09:44 PM

28 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം. ഏകപക്ഷീയമായ ഒരു ഗോളിന് ഉത്തരാഖണ്ഡിനെ വീഴ്ത്തിയാണ് കേരളത്തിൻ്റെ സുവർണനേട്ടം. ഗോകുൽ സന്തോഷാണ് കേരളത്തിൻ്റെ വിജയഗോൾ സ്കോർ ചെയ്തത്. 1997 ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയത്.

തുടക്കം മുതൽ തന്നെ ഉത്തരാഖണ്ഡ് ബോക്സിലേക്ക് ഇരച്ചുകയറിയ കേരളം തുടരെ അവസരങ്ങൾ തുറന്നെടുത്തു എന്നാൽ, ഈ അവസരങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഒടുവിൽ രണ്ടാം പകുതിയിൽ കേരളം ആദ്യ ഗോളടിച്ചു. 53ആം മിനിട്ടിലാണ് ഗോകുൽ സന്തോഷ് കേരളത്തിനായി വലകുലുക്കിയത്. ആദിൽ നൽകിയ പാസിൽ നിന്നായിരുന്നു ഗോകുൽ സന്തോഷിൻ്റെ ഗോൾ. ബോക്സിനകത്തേക്ക് ആദിൽ നൽകിയ എണ്ണം പറഞ്ഞ പാസുകളിലൊന്ന് ഗോകുൽ അനായാസം വലയിലെത്തിക്കുകയായിരുന്നു.

Also Read: National Games 2025: നീന്തൽക്കുളത്തിൽ ‘ഗോൾഡ് ഫിഷ്’ ആയി കേരള താരങ്ങൾ; ആകെ സുവർണനേട്ടം അഞ്ച്

വീണ്ടും ആക്രമണം തുടർന്ന കേരളത്തിന് തിരിച്ചടിയായി 75ആം മിനിട്ടിൽ ഒരു താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പന്തുമായി കേരള ബോക്സിലേക്ക് കുതിച്ച എതിരാളിയെ ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ് കാർഡ്. ആദ്യം മഞ്ഞക്കാർഡാണ് റഫറി നൽകിയത്. ശേഷം ലൈൻ റഫറിയുമായി ചർച്ച നടത്തിയ ശേഷം ഇത് ചുവപ്പ് കാർഡായി ഉയർത്തുകയായിരുന്നു. ചുവപ്പ് കാർഡിനെതിരെ കേരള താരങ്ങൾ പ്രതിഷേധിച്ചെങ്കിലും റഫറി അംഗീകരിച്ചില്ല. രണ്ടാം പകുതിയിൽ അധികസമയമായി റഫറി ഒൻപത് മിനിട്ട് അനുവദിച്ചു. ഈ സമയത്തുൾപ്പെട ലഭിച്ച കോർണർ കിക്കുകൾ ലക്ഷ്യത്തിലെത്തിക്കാൻ ഉത്തരാഖണ്ഡിന് സാധിച്ചതുമില്ല.

2022ല്‍ ദേശീയ ഗെയിംസ് ഫുട്ബോളിൽ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും കേരളം നേടിയിരുന്നു. ദേശീയ ഗെയിംസ് ഫുട്ബോളിൽ ഇത് മൂന്നാം തവണയാണ് കേരളം സ്വർണം നേടുന്നത്. ഇതോടെ ഇത്തവണത്തെ ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ സ്വർണമെഡൽ നേട്ടം 10 ആയി. നീന്തൽ, വാട്ടർ പോളോ, ബാസ്കറ്റ് ബോൾ തുടങ്ങി വിവിധ ഇനങ്ങളിൽ കേരളം മെഡൽ സ്വന്തമാക്കി.

നേരത്തെ ദേശീയ ഗെയിംസ് വനിതാ വിഭാഗം വ്യക്തിഗത തയ്ക്വാൻഡോ പൂംസെ ഇനത്തിൽ കേരളത്തിൻ്റെ ലയ ഫാത്തിമ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ ഗെയിംസിലെ വെള്ളിമെഡൽ ജേതാവായിരുന്ന ലയ ഫാത്തിമ കൊഴിക്കോട് വള്ളിക്കുന്ന് പന്തീരാങ്കാവ് സ്വദേശി അബു സാദിഖ് – കെ രസ്ന ദമ്പതികളുടെ മകളാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Vs New Zealand : ഇന്ത്യയ്ക്ക് ആധികാരിക ജയം, അഭിഷേക് ശർമ്മയുടെ വിളയാട്ടം,
Lionel Messi: മെസി എവിടെ? ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഇതിഹാസത്തിന്റെ അസാന്നിധ്യം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌
എട്ടാം വയസിൽ അമിതവണ്ണത്തിന് ആഴ്സണൽ അ‌ക്കാദമി പുറത്താക്കി; 33-ാം വയസിൽ ബാലൺ ഡി ഓർ നേടി; ഇത് ഹാരി കെയൻ ഹീറോയിസം
Kerala Blasters: ‘ടീമിന്റെ ഊര്‍ജ്ജം ചോര്‍ന്നു’! നിരാശ പങ്കുവെച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മാസ്റ്റര്‍ പ്ലാന്‍
Vaibhav Sooryavanshi: ഓപ്പണറായാൽ വെടിക്കെട്ട്, മൂന്നാം നമ്പറിൽ നിരാശ; വൈഭവ് സൂര്യവംശിയെ ഇറക്കിയത് തിരിച്ചടിയായോ?
Ballon d’Or 2026: ഹാരി കെയ്ന്‍ അല്ലാതെ വേറെയാര്? ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം; ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്