Kerala vs Jammu and Kashmir : സഞ്ജുവില്ലാതെ കേരളത്തിന് ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം; എതിരാളികള്‍ മുംബൈയെ തറപറ്റിച്ച ജമ്മു കശ്മീര്‍
Ranji Trophy quarter final Kerala vs Jammu and Kashmir : പേസിനെ തുണയ്ക്കുന്ന പിച്ചാണ് . എം.ഡി. നിധീഷ്, എന്‍. ബേസില്‍ തുടങ്ങിയ ബൗളര്‍മാരാണ് പ്രതീക്ഷ. ജലജ് സക്‌സേന, ആദിത്യ സര്‍വതെ, ബാബ അപരാജിത് തുടങ്ങിയ അതിഥി താരങ്ങളും കരുത്താണ്. ബാറ്റര്‍മാരുടെ മോശം ഫോമാണ് ആശങ്ക. സച്ചിന്‍ ബേബി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഫോമിലേക്ക് തിരിച്ചെത്തണം

പൂനെ: രഞ്ജി ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളികള്‍. പൂനെ എംസിഎ സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് മത്സരം ആരംഭിക്കും. ജിയോ സിനിമയില്‍ കാണാം. രഞ്ജി ട്രോഫിയില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേരളം ക്വാര്‍ട്ടര്‍ കളിക്കുന്നത്. എലീറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ടീം ക്വാര്‍ട്ടറിലെത്തിയത്. ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും നാല് സമനിലയും നേടി. സ്വന്തമാക്കിയത് 28 പോയിന്റ്. ഒരു പോയിന്റ് അധികം നേടിയ ഹരിയാനയായിരുന്നു ഗ്രൂപ്പില്‍ ഒന്നാമത്. എലൈറ്റ് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് ജമ്മുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും, രണ്ട് സമനിലയും ഉള്‍പ്പെടെ 35 പോയിന്റാണ് ജമ്മു സ്വന്തമാക്കിയത്. മുംബൈ, ബറോഡ ഉള്‍പ്പെടെയുള്ള കരുത്തരായ ടീമുകളെ അട്ടിമറിച്ചാണ് ജമ്മുവിന്റെ വരവ്.
പേസിനെ തുണയ്ക്കുന്ന പിച്ചാണ് പൂനെയിലേത്. എം.ഡി. നിധീഷ്, എന്‍. ബേസില്‍ തുടങ്ങിയ ബൗളര്‍മാരാണ് കേരളത്തിന്റെ പ്രതീക്ഷ. ജലജ് സക്‌സേന, ആദിത്യ സര്‍വതെ, ബാബ അപരാജിത് തുടങ്ങിയ അതിഥി താരങ്ങളും കരുത്താണ്. ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റും മികച്ച പ്രകടനം നടത്തിയാല്‍ കേരളത്തിന് വിജയം സാധ്യമാകും.
Read Also : ‘വാതുവെപ്പ് കേസിൽ ജയിലിൽ കിടന്ന ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട’; വാർത്താകുറിപ്പുമായി കെസിഎ




ക്യാപ്റ്റന്‍ സച്ചിന്‍ ബേബി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഫോമിലേക്ക് തിരിച്ചെത്തണം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ ടീമിലില്ലാത്തത് കേരളത്തിന് തിരിച്ചടിയാണ്. മറുവശത്ത് ആഖിബ് നബി, ഉമര്‍ നസീര്‍ മിര്‍, യുധ്‌വിര്‍ സിംഗ്, സാഹില്‍ ലോത്ര, ശുഭം ഖജുരിയ തുടങ്ങിയ താരങ്ങളാണ് ജമ്മുവിന്റെ കരുത്ത്. ബാറ്റിങ് നിരയുടെ മോശം ഫോമാണ് ജമ്മുവിന്റെയും തലവേദന.
ഹരിയാന-മുംബൈ, സൗരാഷ്ട്ര-ഗുജറാത്ത്, വിദര്‍ഭ-തമിഴ്‌നാട് എന്നീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും ഇന്ന് നടക്കും. എല്ലാ മത്സരങ്ങളും രാവിലെ 9.30ന് ആരംഭിക്കും. ഫെബ്രുവരി 17നാണ് സെമി ഫൈനല്‍. കലാശപ്പോരാട്ടം ഫെബ്രുവരി 26നും.