Olympics 2024: ഹൃദയം നുറുങ്ങുന്ന തോല്‍വി; ജര്‍മനിയോട് പൊരുതി ജയിക്കാനായില്ല, ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

Hockey Semifinals India VS Germany: രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ഗോളവസരം ലഭിച്ചിരുന്നു. പെനാല്‍റ്റി കോര്‍ണറില്‍നിന്ന് ഇന്ത്യയുടെ ഗോള്‍ ശ്രമം ജര്‍മന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു. പിന്നീട് ഇന്ത്യയ്ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണറുകള്‍ മുതലാക്കാന്‍ സാധിച്ചില്ല.

Olympics 2024: ഹൃദയം നുറുങ്ങുന്ന തോല്‍വി; ജര്‍മനിയോട് പൊരുതി ജയിക്കാനായില്ല, ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

PTI Image

Updated On: 

07 Aug 2024 | 06:58 AM

പാരിസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കി മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഫൈനല്‍ കളിക്കാനുള്ള ഇന്ത്യയുടെ 44 വര്‍ഷത്തെ കാത്തിരിപ്പ് ഇനിയും നീളും. ഈ വര്‍ഷമെങ്കിലും ആ കാത്തിരിപ്പിന് വിരാമമിടാമെന്ന ഇന്ത്യയുടെ മോഹം ജര്‍മനിക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ജര്‍മനിയോട് പൊരുതി ജയിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ തോല്‍വി സമ്മതിച്ചു.

ആദ്യ ക്വാര്‍ട്ടറില്‍ ലീഡെടുത്ത ഇന്ത്യക്കെതിരെ രണ്ടാം ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച ജര്‍മനി ലീഡെടുത്തു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ സമനില ഗോള്‍ കണ്ടെത്തി ഇന്ത്യ ഒപ്പമെത്തി. എന്നാല്‍ കളി തീരാന്‍ ആറ് മിനിറ്റ് ബാക്കി നില്‍ക്കെ ലീഡെടുത്ത ജര്‍മനിക്കെതിരെ അവസാന നിമിഷം വരെ പൊരുതിയെങ്കിലും സമനില കണ്ടെത്താന്‍ ഇന്ത്യയ്ക്കായില്ല.

Also Read: Olympics 2024 : രാജകീയമായി നീരജ്, നിലവിലെ ചാമ്പ്യനെ അട്ടിമറിച്ച് ഫോഗട്ട്; ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം

ഗോണ്‍സാലോ പെയ്‌ലറ്റ് (18, 57), ക്രിസ്റ്റഫര്‍ റൂര്‍ (27) എന്നിവരാണ് ജര്‍മനിക്കായി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ഗോളുകള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് (ഏഴാം മിനിറ്റ്), സുഖ്ജീത് സിങ് (36ാം മിനിറ്റ്) എന്നിവരില്‍ നിന്നും പിറന്നു. അവസാന മൂന്ന് മിനിറ്റില്‍ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് പുറത്തുപോവേണ്ടിവന്നതും ഇന്ത്യയുടെ തോല്‍വിയെ അടിവരയിട്ടുറപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ഗോളവസരം ലഭിച്ചിരുന്നു. പെനാല്‍റ്റി കോര്‍ണറില്‍നിന്ന് ഇന്ത്യയുടെ ഗോള്‍ ശ്രമം ജര്‍മന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു. പിന്നീട് ഇന്ത്യയ്ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണറുകള്‍ മുതലാക്കാന്‍ സാധിച്ചില്ല. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ സുഖ്ജീത് സിങ്ങിലൂടെ ഇന്ത്യ സമനില ഉറപ്പിച്ചു. അതോടെ സ്‌കോര്‍ 22. നാലാം ക്വാര്‍ട്ടറില്‍ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ സേവുകള്‍ തന്നെയാണ് ഇന്ത്യയെ തുണച്ചത്.

എന്നാല്‍ 57ാം മിനിറ്റില്‍ ഗോണ്‍സാലോ പെയ്‌ലറ്റിന്റെ രണ്ടാം ഗോളില്‍ ജര്‍മനി മുന്നിലേക്ക് കുതിച്ചു. അവസാന നിമിഷം വരെ ഇന്ത്യ പൊരുതിനോക്കിയെങ്കിലും സമനില ഗോള്‍ നേടാനാകാതെ തളര്‍ന്നു. അവസാന നിമിഷങ്ങളില്‍ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ പിന്‍വലിച്ച് നടത്തിയ പോരാട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത് കനത്ത തിരിച്ചടിയാണ്.

Also Read: Olympics 2024 : ഇന്ത്യയുടെ സുവർണതാരം; 140 കോടി ജനങ്ങളുടെ പ്രതീക്ഷയിലേക്ക് ജാവലിൻ പായിക്കാൻ നീരജ് ചോപ്ര ഇന്നിറങ്ങും

സെമിയില്‍ തോറ്റ ഇന്ത്യ വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ നേരിടും. വ്യാഴാഴ്ച വൈകിട്ട 5.30നാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്‌സില്‍ ജര്‍മനിയെ തോല്‍പ്പിച്ച് വെങ്കല മെഡല്‍ നേടിയ ഇന്ത്യയോടുള്ള മധുപ്രതികാരം കൂടിയായി ജര്‍മനിക്ക് ഈ വിജയം.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ