Olympics 2024: ഏറ്റവും പ്രചാരമുള്ള കായിക ഇനം, പക്ഷേ ഒളിമ്പിക്സിൽ ഫുട്ബോളിന് വലിയ വില ഇല്ല; കാരണം…?

FIFA and Olympics Football: അമേച്വര്‍ താരങ്ങളുമായെത്തിയ പ്രമുഖ ഫുട്‌ബോള്‍ രാജ്യങ്ങള്‍ക്ക് യൂഗോസ്ലോവിയയോടും സോവിയറ്റ് യൂണിയനോടുമൊന്നും പൊരുതി നില്‍ക്കാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്ക് ഉള്‍പ്പെടെ ഇക്കാലയളവില്‍ നേട്ടമുണ്ടായിട്ടുണ്ട്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ സെമി വരെ എത്തിയിട്ടുണ്ട്.

Olympics 2024: ഏറ്റവും പ്രചാരമുള്ള കായിക ഇനം, പക്ഷേ ഒളിമ്പിക്സിൽ ഫുട്ബോളിന് വലിയ വില ഇല്ല; കാരണം...?

Olympics Football Match Argentina Morocco Controversy (Image Courtesy - Getty Images)

Published: 

29 Jul 2024 12:53 PM

ലോകത്തിലെ ഒട്ടുമിക്ക എല്ലാ കായിക ഇനങ്ങളുടെയും മാമാങ്കമാണ് ഒളിമ്പിക്‌സ്. ലോകത്തിലെ ഏറ്റവും ആരാധകരുള്ള കായികയിനമായ ഫുട്‌ബോളും ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കാറുണ്ട്. എന്നാല്‍ അത് അത്ര നിസാരമായല്ല, മറ്റൊരു ടൂര്‍ണമെന്റിലും ഇല്ലാത്ത ഉപാധികളാണ് ഒളിമ്പിക്‌സ് ഫുട്‌ബോളിനുള്ളത്. പ്രത്യേകിച്ച് പുരുഷ ഫുട്‌ബോളിനാണ് കൂടുതല്‍ നിയന്ത്രണങ്ങളുള്ളത്.

ഫിഫ ഫുട്‌ബോള്‍

1930ലാണ് ഫിഫ ആദ്യമായി ഫുട്‌ബോള്‍ ലോകകപ്പ് നടത്തുന്നത്. ഇതിന് പിന്നാലെ 1932ല്‍ ഒളിമ്പിക്‌സില്‍ നിന്ന് ഫിഫ ഫുട്‌ബോളിനെ പിന്‍വലിച്ചു. ലോകത്തെ തന്നെ പ്രമുഖ ടീമുകള്‍ ഒളിമ്പിക്‌സില്‍ ഏറ്റുമുട്ടിയാല്‍ അത് ലോകകപ്പിനെ മോശമായി ബാധിക്കുമെന്ന കാരണത്താലാണ് അന്ന് അങ്ങനെ ചെയ്തത്. അങ്ങനെ 1936ല്‍ ബെര്‍ലിന്‍ ഒളിമ്പിക്‌സിലേക്ക് വീണ്ടും ഫുട്‌ബോളെത്തി. എന്നാല്‍ അന്ന് അമേച്വര്‍ താരങ്ങള്‍ മാത്രമായിരുന്നു ഏറ്റുമുട്ടിയിരുന്നത്.

Also Read: Olympics 2024: ‘ലൈംഗികത കിടപ്പുമുറിയില്‍ മാത്രം ഒതുക്കിയാല്‍പ്പോരേ?’; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ കങ്കണ

ഫിഫയുടെ അനുമതിയില്ലാത്തതുകൊണ്ട് യൂറോപ്പില്‍ നിന്നും ലാറ്റിന അമേരിക്കയില്‍ നിന്നുമുള്ള പ്രൊഫഷണല്‍ താരങ്ങളെ അന്ന് ഒളിമ്പിക്‌സില്‍ പങ്കെടുപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ഗുണനിലവാരവും കുറഞ്ഞു. എന്നാല്‍ ഈ അവസരം നന്നായി മുതലെടുത്തത് സോവിയറ്റ് യൂണിയനും ഈസ്‌റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളുമാണ്. അവരുടെ താരങ്ങളെ വെച്ച് മെഡലുകള്‍ കൊയ്‌തെടുത്തു.

അമേച്വര്‍ താരങ്ങളുമായെത്തിയ പ്രമുഖ ഫുട്‌ബോള്‍ രാജ്യങ്ങള്‍ക്ക് യൂഗോസ്ലോവിയയോടും സോവിയറ്റ് യൂണിയനോടുമൊന്നും പൊരുതി നില്‍ക്കാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്ക് ഉള്‍പ്പെടെ ഇക്കാലയളവില്‍ നേട്ടമുണ്ടായിട്ടുണ്ട്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ സെമി വരെ എത്തിയിട്ടുണ്ട്.

പ്രൊഫഷണലും ഒളിമ്പിക്‌സിലേക്ക്

എന്നാല്‍ 1984ലെ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സ് മുതലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അന്താരാഷ്ട്ര കമ്മിറ്റി പ്രൊഫഷണല്‍ കളിക്കാര്‍ക്കും ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കുന്നതിന് അനുമതി നല്‍കി. പക്ഷെ ഫിഫ അവിടെയും ഉപാധികള്‍ വെച്ചിരുന്നു. യുവേഫയിലും കോണ്‍മെബോലിലും അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ലോകകപ്പിലോ ലോകകപ്പ് യോഗ്യത മത്സരങ്ങളിലോ പങ്കെടുത്ത താരങ്ങളെ ഒളിമ്പിക്‌സില്‍ കളിപ്പിക്കാന്‍ സാധിക്കില്ല എന്നതായിരുന്നു വ്യവസ്ഥ.

Also Read: Olympics 2024: ഒന്നര ലക്ഷം രൂപയുടെ ഫോണ്‍ മുതല്‍ കോണ്ടം വരെ; പാരീസ് ഒളിമ്പിക്‌സിനെത്തിയ താരങ്ങള്‍ക്ക് നല്‍കിയ വെല്‍ക്കം കിറ്റിലുള്ളത് ഇവയാണ്‌

1992ല്‍ ഈ നിയമം വീണ്ടും പുതുക്കി. അണ്ടര്‍ 23 ടൂര്‍ണമെന്റാക്കി ഒളിമ്പിക്‌സ് നടത്താനായിരുന്നു പുതിയ തീരുമാനം. കൂടാതെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ടീമില്‍ 23 വയസില്‍ അധികം പ്രായമുള്ള മൂന്നുപേരെ കൂടി ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥയുമുണ്ടാക്കി. ഈ രീതിയാണ് ഇന്നും പിന്തുടരുന്നത്. ഇതുമാത്രമല്ല, ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ഫിഫയുടെ അന്താരാഷ്ട്ര മാച്ച് കലണ്ടറില്‍ ഇടം പിടിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രധാനവെല്ലുവിളി. അതുകൊണ്ടുതന്നെ ഒളിമ്പിക്‌സിന് ക്ലബുകള്‍ക്ക് താരങ്ങളെ നിര്‍ബന്ധമായും വിട്ടുനല്‍കേണ്ടി വരുന്നില്ല.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും