Pakistan Cricket Team: വെറുതെയല്ല പൊട്ടിയത് ! പാക് ടീം സഞ്ചരിച്ചത് 13,200 കി.മീ, ന്യൂസിലന്‍ഡ് പൂജ്യം കിലോമീറ്ററും! തല മാറിയിട്ടും പാകിസ്ഥാന്‍ തോല്‍ക്കുന്നതിന് പിന്നില്‍

Pakistan cricket team continues poor performance: ന്യൂസിലന്‍ഡിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ രണ്ടിലും തോല്‍വി വഴങ്ങിയിരിക്കുകയാണ് പാകിസ്ഥാന്‍. ആദ്യ മത്സരത്തില്‍ 9 വിക്കറ്റിന് തോറ്റു. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് തോറ്റു. ഇതിന് പിന്നാലെ പാകിസ്ഥാനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം നിറയുകയാണ്‌

Pakistan Cricket Team: വെറുതെയല്ല പൊട്ടിയത് ! പാക് ടീം സഞ്ചരിച്ചത് 13,200 കി.മീ, ന്യൂസിലന്‍ഡ് പൂജ്യം കിലോമീറ്ററും! തല മാറിയിട്ടും പാകിസ്ഥാന്‍ തോല്‍ക്കുന്നതിന് പിന്നില്‍

Pakistan Cricket Team

Published: 

18 Mar 2025 | 02:15 PM

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ വിജയം പലര്‍ക്കും അത്ര പിടിച്ചിട്ടില്ല. മറ്റ് പല ടീമുകളും വന്‍ ദൂരം സഞ്ചരിക്കേണ്ടി വന്നെന്നും, ഇന്ത്യയ്ക്ക് ദുബായില്‍ മാത്രമാണ് കളിക്കേണ്ടി വന്നതെന്നുമായിരുന്നു ചില മുന്‍താരങ്ങളുടെയടക്കം വാദം. നിലവില്‍ കളിക്കുന്ന താരങ്ങളടക്കം ഈ വിമര്‍ശനമുന്നയിച്ചു. ദുബായിലെ സാഹചര്യം ഇന്ത്യയ്ക്ക് നന്നായി മനസിലാക്കാന്‍ സാധിച്ചെന്നും, അതുകൊണ്ടാണ് വിജയിക്കാനായതെന്നുമായിരുന്നു മറ്റ് ടീമുകളുടെ ആരാധകരടക്കം സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്. ആരോപണം ഉന്നയിച്ചവരില്‍ പലരും പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇപ്പോഴിതാ, ആ വിമര്‍ശനം പാകിസ്ഥാന് ബൂമറാങ് പോലെ തിരിച്ചടിയായിരിക്കുകയാണ്.

ന്യൂസിലന്‍ഡിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ രണ്ടിലും നാണംകെട്ട തോല്‍വി വഴങ്ങിയിരിക്കുകയാണ് പാകിസ്ഥാന്‍. ഇതിന് പിന്നാലെ പാകിസ്ഥാനെ എയറില്‍ കയറ്റാന്‍ അവരുടെ തന്നെ വിമര്‍ശനം ‘ട്രോളാ’യി ഉപയോഗിക്കുകയാണ് സോഷ്യല്‍ മീഡിയ.

പാകിസ്ഥാന് 13,200-ഓളം കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വന്നെന്നും, ന്യൂസിലന്‍ഡിന് യാത്ര ചെയ്യേണ്ടി വന്നില്ലെന്നും, അതുകൊണ്ട് മാത്രമാണ് പാക് ടീം തോറ്റതെന്നുമാണ് പരിഹാസം. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് ട്രോളുകള്‍ നിറയുകയാണ്.

തല മാറിയിട്ടും രക്ഷയില്ല

ടി20 ലോകകപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പാക് ടീമില്‍ വന്‍ അഴിച്ചുപണിയാണ് നടത്തിയത്. സല്‍മാന്‍ അലി അഘയെ ക്യാപ്റ്റനാക്കി. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ അടക്കമുള്ള താരങ്ങളെ ഒഴിവാക്കി. മുഖം മിനുക്കി ന്യൂസിലന്‍ഡ് പര്യടനത്തിന് പുറപ്പെട്ട പാകിസ്ഥാന് അവിടെയും കാര്യങ്ങള്‍ ശുഭകരമായിരുന്നില്ല.

Read Also : The Hundred 2025 draft: ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗില്‍ പാക് താരങ്ങളെ ആര്‍ക്കും വേണ്ട; 50 താരങ്ങള്‍ക്കും ആവശ്യക്കാരില്ല

ആദ്യ മത്സരത്തില്‍ 9 വിക്കറ്റിന് തോറ്റു. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ വെറും 91 റണ്‍സിനാണ് തോറ്റത്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് തോറ്റു. മൂന്നാം മത്സരം 21ന് നടക്കും. പാകിസ്ഥാന്റെ പരിതാപകരമായ പ്രകടനത്തില്‍ സ്വന്തം ആരാധകരും അസ്വസ്ഥരാണ്. ന്യൂസിലന്‍ഡിന്റെ ബി ടീമിനോടാണ് പാകിസ്ഥാന്‍ തോല്‍ക്കുന്നതെന്ന തരത്തില്‍ വിമര്‍ശനം വ്യാപകമാണ്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ