Paris Olympics 2024 : ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ വക എട്ടരക്കോടി രൂപയുടെ സംഭാവന

Paris Olympics 2024 BCCI : പാരിസ് ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ വക എട്ടരക്കോടി രൂപയുടെ സംഭാവന. ഈ തുക ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് കൈമാറുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

Paris Olympics 2024 : ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ വക എട്ടരക്കോടി രൂപയുടെ സംഭാവന

Paris Olympics 2024 BCCI

Updated On: 

22 Jul 2024 | 06:53 AM

ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് എട്ടരക്കോടി രൂപ സംഭാവന പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് തുക കൈമാറുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. താരങ്ങൾക്ക് ജയ് ഷാ ആശംസയും അറിയിച്ചു. ഈ മാസം 26 മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുക.

‘പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്ന നമ്മുടെ അത്‌ലീറ്റുകളെ പിന്തുണയ്ക്കുന്നതിൽ ബിസിസിഐ അഭിമാനിക്കുന്നു. ഒളിമ്പിക്സ് സംഘത്തിനായി ഞങ്ങൾ എട്ടരക്കോടി രൂപ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് സംഭാവന നൽകുന്നു. എല്ലാ താരങ്ങൾക്കും ആശംസകൾ. ഇന്ത്യയെ അഭിമാന നേട്ടത്തിലേക്കുയർത്താൻ കഴിയട്ടെ.’- ജയ് ഷാ കുറിച്ചു.

ബിസിസിഐയുടെ സംഭാവന സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച ആയിട്ടുണ്ട്. കായികമായി അത്ര ബുദ്ധിമുട്ടില്ലാത്ത മത്സരമാണ് ക്രിക്കറ്റ് എന്ന മട്ടിൽ ഇന്ത്യൻ ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ നടത്തിയ പരാമർശം നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒടുവിൽ മറ്റ് അത്‌ലീറ്റുകളെ സഹായിക്കാൻ ക്രിക്കറ്റ് ബോർഡ് വേണ്ടിവന്നു എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

Also Read : Paris Olympics 2024 : ഒളിമ്പിക്സിനായി പറക്കുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയായി; പൂർണമായ മത്സരക്രമം ഇങ്ങനെ

പാരിസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങളുടെ അന്തിമ പട്ടികയായിരുന്നു. ആകെ 117 താരങ്ങളാണ് വിവിധ മത്സരയിനങ്ങളിലായി പങ്കെടുക്കുന്നത്. 25ന് അമ്പെയ്ത്ത് മത്സരത്തിലൂടെയാണ് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുക. 27നാണ് ആദ്യ മെഡൽ ഇവൻ്റ്. 10 മീറ്റർ എയർ റൈഫിളാണ് അന്ന് നടക്കുന്ന മത്സരം.

35 വിവിധ വേദികളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. ടെന്നീസ് ഗ്രാൻഡ് സ്ലാം ടൂർൺമെൻ്റിന് വേദിയാകുന്ന റോളണ്ട് ഗാരോസ് ഉൾപ്പെടെ നിരവിധി ഇടങ്ങിളിൽ വെച്ചാണ് ഒളിമ്പിക്സ് പാരീസ് സംഘടിപ്പിക്കുന്നത്. 32 കായിക ഇനങ്ങളിൽ 300 മത്സരയിനങ്ങളാണ് പാരീസ് ഒളിമ്പിക്സനുള്ളത്. ഇതിനായി 10,500 ഓളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.

ജൂലൈ 26-ാം തീയതിയാണ് പാരിസ് ഒളിമ്പിക്സിന് ഔദ്യോഗികമായി കൊടിയേറുന്നത്. എന്നാൽ ഫുട്ബോൾ, റഗ്ബി പോലെയുള്ള മത്സരങ്ങൾ ജൂലൈ 24-ാം തീയതി മുതൽ ആരംഭിക്കും. ഇന്ത്യൻ പ്രാദേശിക സമയവുമായി പാരിസിലെ സമയം മൂന്നര മണിക്കൂർ പിന്നിലാണ്. അതിനാൽ ഇന്ത്യ പ്രാദേശിക സമയം രാവിലെ 6.30 മുതൽ കായിക മത്സരങ്ങൾക്ക് തുടക്കമാകും.

വയകോം 18 മീഡിയ നെറ്റ്വർക്കാണ് ഒളിമ്പിക്സിൻ്റെ ഇന്ത്യയിലെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ൻ്റെ സ്പോർട്സ് 18 ചാനലിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. നെറ്റ്വർക്ക് 18ൻ്റെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെയാണ് ഒളിമ്പിക്സ് മത്സരങ്ങൾ ലൈവായി കാണാൻ സാധിക്കും. സംപ്രേഷണം പൂർണമായും സൗജന്യമായിരിക്കും.

 

Loading...
Unable to load recommendations.
Follow Us
Related Stories
Sanju Samson: അഫ്ഗാനെതിരെ ആദ്യ ടി20 ഇന്ന്; ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജു സാംസണോ വൈഭവ് സൂര്യവംശിയോ?
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ