Olympics 2024 : ‘വെല്ലുവിളികളെ തലയുയർത്തി നേരിടുക; ഞങ്ങളുടെ പിന്തുണയുണ്ട്’; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

Olympics 2024 Vinesh Phogat Modi : ഒളിമ്പിക്സ് ഗുസ്തി മത്സരത്തിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായി തിരിച്ചുവരണമെന്നും തങ്ങളുടെ പിന്തുണയുണ്ടെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Olympics 2024 : വെല്ലുവിളികളെ തലയുയർത്തി നേരിടുക; ഞങ്ങളുടെ പിന്തുണയുണ്ട്; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

Olympics 2024 Vinesh Phogat Modi (Image Courtesy - Social Media)

Published: 

07 Aug 2024 14:11 PM

ശരീരഭാരം കൂടിയതിനെ തുടർന്ന് ഒളിമ്പിക്സ് ഗുസ്തിയിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളികളെ തലയുയർത്തി നേരിടുക. തങ്ങളുടെ പിന്തുണയുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മത്സരിക്കുന്ന ഫോഗട്ടിൻ്റെ (Vinesh Phogat) ശരീരഭാരം 100 ഗ്രാം കൂടിയതിനെ തുടർന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി താരത്തെ അയോഗ്യയാക്കിയെന്നാണ് വിവരം. ഗുസ്തി ഫൈനലിലെത്തി ഫോഗട്ട് ചരിത്രം കുറിച്ചിരുന്നു.

‘വിനേഷ്, നിങ്ങൾ ചാമ്പ്യന്മാരിൽ ചാമ്പ്യനാണ്. ഇന്ത്യയുടെ അഭിമാനമാണ്. എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ്. ഇന്ന് നേരിട്ട തിരിച്ചടി വേദനിപ്പിക്കുന്നു. ഞാന്‍ അനുഭവിക്കുന്ന നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു. താങ്കൾ പ്രതിരോധത്തിന്റെ പ്രതീകമാണ്. വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരിക. എല്ലാവരുടെയും പിന്തുണയുണ്ടാവും.’- മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Also Read : Vinesh Phogat : പാരീസിലെ ഇന്ത്യയുടെ സുവർണ്ണ പ്രതീക്ഷയ്ക്ക് തിരിച്ചടി; വിനേഷ്‌ ഫോഗട്ടിനെ അയോഗ്യയാക്കി

“വനിത ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാർത്ത വളരെ ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവെക്കുന്നത്. രാത്രി മുഴുവൻ പരമാവധി ശ്രമിച്ചിട്ടും താരത്തിൻ്റെ ഭാരം 50 കിലോയിൽ താഴെയെത്തിക്കാനായില്ല. നിലവിൽ കൂടുതൽ അഭിപ്രായങ്ങൾ പറയാനാകില്ല. വിനേഷിൻ്റെ സ്വകാര്യതയെ മാനിക്കണം” ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

ഫൈനലിൽ പ്രവേശിച്ചെങ്കിലും വിനേഷിന് പാരീസ് ഒളിമ്പിക്സിൽ ഒരു മെഡൽ പോലും നേടാനാകില്ല. റിപ്പോർട്ടുകൾ പ്രകാരം ഫോഗട്ടിന് ഏർപ്പെടുത്തിയിരിക്കുന്ന അയോഗ്യതയ്ക്കെതിരെ അപ്പീൽ പോയാലും പ്രതീക്ഷയ്ക്ക് വകയില്ല. ലോക റെസെലിങ് അസോസിയേഷൻ നിയമപ്രകാരം നിശ്ചിത ശരീരഭാരം നിലനിർത്താൻ സാധിക്കാതിരുന്നാൽ ആ താരത്തെ മത്സരത്തിൻ്റെ അവസാന സ്ഥാനക്കാരായ പരിഗണിക്കൂ. കൂടാതെ മത്സരത്തിൻ്റെ രണ്ടാം ദിവസം വരെ താരങ്ങൾ അതേ ഭാരം നിലനിർത്തുകയും ചെയ്യണം. റിപ്പോർട്ടുകൾ പ്രകാരം താരത്തിൻ്റെ ശരീരഭാരം 52 കിലോ വരെ ഉയർന്നിരുന്നു. അർധരാത്രിയിൽ കഠിന പരിശ്രമം ഫോഗട്ട് നടത്തിയെങ്കിലും നിശ്ചിതഭാരത്തിലേക്ക് സൂക്ഷമായ നിരക്കിൻ്റെ വ്യത്യാസത്തിൽ അയോഗ്യത നേരിടേണ്ടി വരികയായിരുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും