R Ashwin: ആർ അശ്വിൻ പന്ത് ചുരണ്ടി?; തമിഴ്നാട് പ്രീമിയർ ലീഗിനിടെ പരാതി നൽകി എതിർ ടീം

Ball Tampering Allegations Against R Ashwin: ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണം. തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ആരോപണമുയർന്നത്.

R Ashwin: ആർ അശ്വിൻ പന്ത് ചുരണ്ടി?; തമിഴ്നാട് പ്രീമിയർ ലീഗിനിടെ പരാതി നൽകി എതിർ ടീം

ആർ അശ്വിൻ

Published: 

16 Jun 2025 19:19 PM

തമിഴ്നാട് പ്രീമിയർ ലീഗിനിടെ പന്ത് ചുരണ്ടൽ ആരോപണം. ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ നായകനായ ദിണ്ടിഗൽ ഡ്രാഗൺസിനെതിരെ മധുരൈ പാന്തേഴ്സ് ഫ്രാഞ്ചൈസിയാണ് ലീഗ് അധികൃതർക്ക് പരാതിനൽകിയത്. ഈ മാസം 14ന് നടന്ന മത്സരത്തിൽ അശ്വിനും ദിണ്ടിഗൽ ഡ്രാഗൺസ് ടീം അംഗങ്ങളും രാസപദാർത്ഥങ്ങൾ കൊണ്ടുള്ള ടവൽ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു എന്നാണ് മധുരൈ പാന്തേഴ്സിൻ്റെ പരാതി. ടിഎൻപിഎൽ അധികൃതർ പരാതിയിൽ തെളിവ് ആവശ്യപ്പെട്ടിരിക്കുകയാണ്.

മധുരൈ പാന്തേഴ്സ് ഔദ്യോഗികമായി നൽകിയ പരാതിയിൽ പന്ത് ഹെവി ആക്കാനായി ദിണ്ടിഗൽ ഡ്രാഗൺസ് ടീം അംഗങ്ങൾ രാസപദാർത്ഥങ്ങൾ കൊണ്ടുള്ള ടവൽ ഉപയോഗിച്ചു എന്നാണ് ആരോപണം. അതുകൊണ്ട് തന്നെ പന്തിൽ ബാറ്റ് കൊള്ളുമ്പോൾ മെറ്റാലിക് ശബ്ദം കേൾക്കുന്നുണ്ടായിരുന്നു എന്നും പരാതിയിൽ പറയുന്നു.

പരാതി അന്വേഷിക്കാൻ കമ്മറ്റി രൂപീകരിക്കുമെന്ന് ടിഎൻപിഎൽ സിഇഒ പ്രസന്ന കണ്ണൻ പറഞ്ഞു. ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് പരിശോധിക്കും. മതിയായ തെളിവില്ലാതെ നടപടിയെടുക്കുന്നത് നല്ലതല്ല. തെളിവ് ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ദി ഇന്ത്യൻ എക്സ്പ്രസിനോട് പ്രസന്ന കണ്ണൻ പറഞ്ഞു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ദിണ്ടഗൽ ഡ്രാഗൺസ് പലതവണ പന്ത് ചുരണ്ടിയെന്ന് മധുര പാന്തേഴ്സ് സിഒഒ എസ് മഹേഷ് ടിഎൻപിഎൽ അധികൃതർക്ക് അയച്ച കത്തിൽ ആരോപിച്ചിരുന്നു.

Also Read: India vs England: ബുംറയെ അടിച്ചൊതുക്കി ശാർദുൽ താക്കൂർ; പരിശീലന മത്സരത്തിൽ നേടിയത് 122 റൺസ്

ഔട്ട്ഫീൽഡ് നനഞ്ഞിരുന്നതിനാൽ രണ്ട് ഫ്രാഞ്ചൈസികൾക്കും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ടവലുകൾ നൽകിയിരുന്നു. ഈ ടവലുകളിൽ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചു എന്നാണ് ആരോപണം. ആരോപണം തെളിഞ്ഞാൽ ആർ അശ്വിനെയടക്കം ടൂർണമെൻ്റിൽ നിന്ന് വിലക്കാൻ സാധ്യതയുണ്ട്. സീസണിൽ ദിണ്ടിഗൽ ഡ്രാഗൺസ് അഞ്ചാമതും മധുരൈ പാന്തേഴ്സ് ആറാമതുമാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ