Rahul Dravid Viral Video: രാഹുൽ ദ്രാവിഡിൻ്റെ കാർ ഓട്ടോയിൽ ഇടിച്ചു? ഒടുവിൽ തർക്കം
Rahul Dravid Car Hits Auto: തർക്കത്തിനൊടുവിൽ ഡ്രൈവറുടെ ഫോൺ നമ്പരും വിലാസവും വാങ്ങിയാണ് ദ്രാവിഡ് പോയതെന്ന് റിപ്പോർട്ടുണ്ട്, വാഹനമോടിച്ചത് ആരാണെന്ന് വ്യക്തമല്ല

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഹെഡ് കോച്ചുമായിരുന്ന രാഹുൽ ദ്രാവിഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ഓട്ടോറിക്ഷയിൽ താരത്തിൻ്റെ കാർ ഇടിച്ചതും പിന്നെയുണ്ടായ തർക്കവുമടങ്ങുന്ന വീഡിയോയാണ് വൈറലായത്. ചൊവ്വാഴ്ച വൈകുന്നേരം ബെംഗളൂരുവിലാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, ദ്രാവിഡിന്റെ കാർ ഒരു ഗുഡ്സ് ഓട്ടോയുമായാണ് ഇടിച്ചത് ഇതിനെ തുടർന്നാണ് അദ്ദേഹവും ഡ്രൈവറും തമ്മിലുള്ള തർക്കം ഉണ്ടായത്. ദ്രാവിഡ് തന്നെയാണോ കാർ ഓടിച്ചിരുന്നത് എന്ന് വ്യക്തമല്ല.
റോഡരികിലൂടെ കടന്നുപോകുന്ന ഒരാളാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം സ്ഥലത്ത് നിന്നും പോകുന്നതിന് മുൻപ്. ദ്രാവിഡ് ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പറും ഓട്ടോയുടെ രജിസ്ട്രേഷൻ നമ്പറും വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
വീഡിയോ കാണാം
Rahul Dravid’s Car touches a goods auto on Cunningham Road Bengaluru #RahulDravid #Bangalore pic.twitter.com/AH7eA1nc4g
— Spandan Kaniyar ಸ್ಪಂದನ್ ಕಣಿಯಾರ್ (@kaniyar_spandan) February 4, 2025
52-കാരനായ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ്, ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിലായി രാജ്യത്തിനായി 24,000 ത്തിലധികം റൺസ് അദ്ദേഹം തൻ്റെ കരിയറിൽ നേടിയിട്ടുണ്ട്. 2024 ലെ ടി20 ലോകകപ്പ് ഇന്ത്യ കിരീടം നേടിയതോടെ ജൂലൈയിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു.
പിന്നീട് അദ്ദേഹം ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയും ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിൻ്റെ (ആർആർ) മുഖ്യ പരിശീലകനാവുകയും ചെയ്തു. ഐപിഎൽ 2025 മെഗാ ലേലത്തിൽ അദ്ദേഹം രാജസ്ഥാനൊപ്പം പങ്കെടുക്കുകയും ലേല ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ 13 വയസ്സുള്ള വൈഭവ് സൂര്യവംശിയെ വാങ്ങിയതിലൂടെ ടീം വാർത്തകളിൽ ഇടം നേടുകയും ചെയ്തു.