Ranji Trophy: കരുണയില്ലാതെ കരുണും ഡാനിഷും; കേരളത്തിന്‌ ശുഭസൂചകമല്ല കാര്യങ്ങള്‍

Ranji Trophy Final Kerala vs Vidarbha: നാലാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ വിദര്‍ഭയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ പാര്‍ത്ഥ് രേഖണ്ഡെയെ ജലജ് സക്‌സേന മടക്കി. ഒരു റണ്‍സ് മാത്രമെടുത്ത പാര്‍ത്ഥിനെ ജലജ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. രണ്ടാം ഓവര്‍ തന്നെ സ്പിന്നറിനെ ഏല്‍പിച്ച സച്ചിന്‍ ബേബിയുടെ തന്ത്രം വിജയിച്ചു.

Ranji Trophy: കരുണയില്ലാതെ കരുണും ഡാനിഷും; കേരളത്തിന്‌ ശുഭസൂചകമല്ല കാര്യങ്ങള്‍

ഡാനിഷ് മലേവാറും, കരുണ്‍ നായരും

Updated On: 

01 Mar 2025 | 01:11 PM

ദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയെങ്കിലും, രണ്ടാം ഇന്നിംഗ്‌സില്‍ വിദര്‍ഭയെ വേഗം ചുരുട്ടിക്കെട്ടി കിരീടമോഹം സഫലീകരിക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ച് കരുണ്‍ നായറും ഡാനിഷ് മലേവാറും. മൂന്നാം വിക്കറ്റിലെ ഇരുവരുടെയും കൂട്ടുക്കെട്ട് ആദ്യ ഇന്നിംഗ്‌സിലെ പോലെ തന്നെ കേരള ബൗളര്‍മാര്‍ക്ക് തലവേദനയാണ്. കിണഞ്ഞ് പരിശ്രമിച്ചിട്ടും കരുണ്‍-മലേവാര്‍ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കേരളത്തിന് സാധിച്ചില്ല. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റിന് 90 എന്ന നിലയിലാണ് വിദര്‍ഭ. 101 പന്തില്‍ 38 റണ്‍സുമായി ഡാനിഷ് മലേവാറും, 94 പന്തില്‍ 42 റണ്‍സുമായി കരുണ്‍ നായറും ക്രീസില്‍ തുടരുന്നത് കേരളത്തിന് ശുഭസൂചകമല്ല. നിലവില്‍ 127 റണ്‍സിന്റെ ലീഡുണ്ട് വിദര്‍ഭയ്ക്ക്.

നാലാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച വിദര്‍ഭയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ പാര്‍ത്ഥ് രേഖണ്ഡെയെ ജലജ് സക്‌സേന മടക്കി. അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത പാര്‍ത്ഥിനെ ജലജ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. രണ്ടാം ഓവര്‍ തന്നെ സ്പിന്നറിനെ ഏല്‍പിച്ച ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തന്ത്രം വിജയിച്ചു.

Read Also : Rohit Sharma: ക്യാപ്റ്റന്‍ ഫിറ്റ് ! ആശങ്ക വേണ്ട, രോഹിത് ന്യൂസിലന്‍ഡിനെതിരെ കളിച്ചേക്കും

തൊട്ടടുത്ത ഓവറില്‍ എം.ഡി. നിധീഷിന് വിക്കറ്റ് സമ്മാനിച്ച് ധ്രുവ് ഷോറെയും മടങ്ങി. ആറു പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത ധ്രുവ് നിധീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച് നല്‍കുകയായിരുന്നു. ആദ്യ മൂന്ന് ഓവറുള്‍ക്കുള്ളില്‍ വിദര്‍ഭയുടെ ഓപ്പണര്‍മാരെ കൂടാരം കയറ്റിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു കേരളം.

പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. തുടര്‍ന്ന് ഡാനിഷ് മലേവാറും, കരുണ്‍ നായരും, ഇളകാത്ത പ്രതിരോധക്കോട്ട കെട്ടിപ്പൊക്കുകയായിരുന്നു. കരുണ്‍ 31ല്‍ നില്‍ക്കെ ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ അക്ഷയ് ചന്ദ്രന്‍ ക്യാച്ച് കൈവിട്ടതും തിരിച്ചടിയായി. പ്രതീക്ഷകള്‍ മങ്ങിയെങ്കിലും കേരളത്തിന് നേരിയ സാധ്യതകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. മത്സരത്തിന് ഇനിയും ഒരു ദിവസം ബാക്കിയുണ്ടെന്നതാണ് ഒരു സാധ്യത. അവശേഷിക്കുന്ന സെഷനുകളില്‍ വിദര്‍ഭ ബാറ്റര്‍മാരെ വേഗം വീഴ്ത്താനാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ ആരാധകര്‍.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ