Santosh Trophy 2025-26: ഏത് അസം? അസമൊക്കെ തീര്‍ന്നു; സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍

Santosh Trophy 2025-26 Kerala vs Assam quarter final match: സന്തോഷ് ട്രോഫിയില്‍ കേരളം സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം സെമിയിലെത്തിയത്. സെമി ഫൈനലില്‍ പഞ്ചാബിനെ നേരിടും.

Santosh Trophy 2025-26: ഏത് അസം? അസമൊക്കെ തീര്‍ന്നു; സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍

ഗോളടിച്ച മനോജ്, അജ്‌സല്‍, ദില്‍ഷദ് എന്നീ താരങ്ങള്‍

Published: 

03 Feb 2026 | 05:44 PM

ദിബ്രുഗഡ്: സന്തോഷ് ട്രോഫിയില്‍ അസമിനെ തകര്‍ത്ത് കേരളം സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം സെമിയിലെത്തിയത്. സെമി ഫൈനലില്‍ കേരളം പഞ്ചാബിനെ നേരിടും. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളം സമഗ്രാധിപത്യമാണ് പുറത്തെടുത്തത്. 17-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ എം മനോജാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്.

45-ാം മിനിറ്റില്‍ കേരളം ലീഡുയര്‍ത്തി. ഇത്തവണ മുഹമ്മദ് അജ്‌സലാണ് കേരളത്തിനായി വല കുലുക്കിയത് ഇതിനിടെ മത്സരത്തിലേക്ക് തിരികെയെത്താന്‍ അസം കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇഞ്ചുറി ടൈമില്‍ ദില്‍ഷാദ് വല കുലുക്കിയതോടെ കേരളത്തിന്റെ ഗോള്‍ നേട്ടം മൂന്നായി.

ഇതോടെ ആധികാരികമായ വിജയവുമായി കേരളം സെമിയിലെത്തി. ഏറെ പ്രതീക്ഷയോടെ സ്വന്തം നാട്ടില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാനിറങ്ങിയ അസം പുറത്തുമായി. തുടക്കം മുതല്‍ ഒടുക്കം വരെ ആക്രമണാത്മക ഫുട്‌ബോള്‍ ശൈലിയാണ് കേരളം സ്വീകരിച്ചത്.

Also Read: ISL 2025-26: ഐഎസ്എല്‍ എങ്ങനെ കാണാമെന്ന് ഇനി ആശങ്കപ്പെടേണ്ട; 8.62 കോടി രൂപയ്ക്ക്‌ ബ്രോഡ്കാസ്റ്ററെ തീരുമാനിച്ചു

കേരളത്തിന്റെ കരുത്തിന് മുന്നില്‍ ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ അസമിന് സാധിച്ചില്ല. കേരളത്തിന്റെ മുന്നേറ്റത്തെ തടയാനുള്ള അസമിന്റെ പ്രതിരോധ നിരയുടെ ശ്രമങ്ങള്‍ പലപ്പോഴും പാളി. ഗോള്‍കീപ്പര്‍ ഹജ്മലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അറ്റാക്കിങും, പ്രതിരോധവും, മിഡ്ഫീല്‍ഡും മികച്ചുനിന്നു. ഇത്തവണ എട്ടാം കിരീട നേട്ടമാണ് കേരളത്തിന്റെ ലക്ഷ്യം. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്.

Follow Us
Related Stories
Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വംശീയ അധിക്ഷേപം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ക്ലബ്‌
Kerala Blasters: പീറ്റര്‍ ഹാര്‍ട്ട്‌ലി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്? സഹപരിശീലകനായേക്കും
Delhi Metro: ഡല്‍ഹി യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ്! മെട്രോ സമയത്തില്‍ വീണ്ടും മാറ്റം, നേരം വൈകും
Chennai Metro: സിഎസ്കെ ഫാനാണോ? മാച്ച് കാണാൻ പോകുന്നവർക്ക് മെട്രോ വക ഒരു സർപ്രൈസുണ്ടേ…
Kerala Blasters: ഇങ്ങനെയുമുണ്ടോ ദാനശീലര്‍? എല്ലാ ടീമുകള്‍ക്കും പോയിന്റ് നല്‍കും; ബ്ലാസ്‌റ്റേഴ്‌സ് പിന്നെയും തോറ്റു
IPL 2026 Expenses : വാടകയും ലൈറ്റും പോലും 1 കോടിക്ക് മേലെ, ഒരു ദിവസത്തെ ഐപിഎൽ മാച്ചിൻ്റെ ചിലവ് കേട്ടാൽ ഞെട്ടും
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
Diabetic Patient Tips: പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടത് പഞ്ചസാര മാത്രമാണോ?
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം