T20 World Cup 2024: ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് തീവ്രവാദ ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

IND vs PAK T20 World Cup 2024 : ജൂൺ ഒന്നു മുതൽ 29വരെ യുഎസിലും വെസ്റ്റ് ഇൻഡീസിലുമായാണ് ഒൻപതാമത് ടി20 ലോകകപ്പ് നടക്കുന്നത്. ടെക്‌സാസിൽ യുഎസ്-കാനഡ മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കം ആരംഭിക്കുക.

T20 World Cup 2024: ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് തീവ്രവാദ ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്
Updated On: 

31 May 2024 | 10:10 AM

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് തീവ്രവാദ ഭീഷണി. ഇതിന് പിന്നാലെ സുരക്ഷ ശക്തമാക്കിയതായി കൗണ്ടി പൊലീസ് അറിയിച്ചു. ഭീകരസംഘടനയായ ഐഎസ്സിൻറേതാണ് ഭീഷണിയാണെന്നാണ് റിപ്പോർട്ടുകൾ.

ജൂൺ ഒമ്പതിന് ന്യൂയോർക്കിലെ നസ്സാവു സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്. മത്സരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്ടി പൊലീസ് കമ്മീഷണർ പാട്രിക് റൈഡർ ഉറപ്പുനൽകി.

‘ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ഞങ്ങൾ ലോകകപ്പിന് വേണ്ടി ഒരുക്കുന്നത്. ജൂൺ ഒമ്പതിന് നസാവു കൗണ്ടിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യ-പാക് മത്സരം നടക്കുന്ന സ്റ്റേഡിയമായിരിക്കും’, പാട്രിക് പറഞ്ഞു. ന്യൂയോർക്കിലെ സ്‌റ്റേഡിയങ്ങളിലും പരിസരപ്രദേശങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

ജൂൺ ഒന്നു മുതൽ 29വരെ യുഎസിലും വെസ്റ്റ് ഇൻഡീസിലുമായാണ് ഒൻപതാമത് ടി20 ലോകകപ്പ് നടക്കുന്നത്. ടെക്‌സാസിൽ യുഎസ്-കാനഡ മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കം ആരംഭിക്കുക. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒൻപതിന് പാകിസ്ഥാനെയാണ് ഇന്ത്യ നേരിടുക. ഈ രണ്ട് മത്സരങ്ങളും ന്യൂയോർക്കിലെ നസ്സാവു ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് നടക്കുക. 12ന് ആതിഥേയരായ യുഎസ്സിനെയും ഇതേ ഗ്രൗണ്ടിൽ ഇന്ത്യ നേരിടും.

എ ഗ്രൂപ്പിൽ ഉൾപ്പെട്ട ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ഐസിസ് തീവ്രവാദ ഭീഷണിയുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൽ ഇക്കാര്യത്തിൽ ഇടപെടൽ നടത്തുകയും സുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകുകയുമായിരുന്നു.

 

Follow Us
Related Stories
ഐവറി കോസ്റ്റ് അ‌ട്ടിമറി വിജയം തൊട്ട 90-ാം മിനിറ്റ്; 5 ഗോൾ ജയവുമായി ഗ്രൂപ്പിൽ ഒന്നാമനായി സ്വീഡൻ
7-1ന് ജയിച്ച് ജർമനി, ശരിക്കും ‘ജയിച്ചത്’ ക്യൂറസാവോ! നെതർലൻഡ്‌സിന്റെ രണ്ട് അ‌ടിയിലും സമനില തെറ്റാതെ ജപ്പാൻ
FIFA World Cup 2026: ആലപ്പുഴയുടെ പോലും വലിപ്പമില്ലാത്ത രാജ്യം; ജര്‍മ്മനിയെ വിറപ്പിക്കുമോ ക്യുറസാവോ?
FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌
FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ
FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്