Jasprit Bumrah: ബുംറയെ കൊണ്ട് അത് ചെയ്യിക്കരുത്, കരിയര്‍ അവസാനിക്കും; ബിസിസിഐയ്ക്ക് ഷെയ്ന്‍ ബോണ്ടിന്റെ സ്‌നേഹോപദേശം
Shane Bond On Jasprit Bumrah: അടുത്ത ലോകകപ്പിനും ബുംറയെ ആവശ്യമുണ്ട്. അഞ്ച് മത്സരങ്ങളുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് ടെസ്റ്റില്‍ കൂടുതല്‍ കളിപ്പിക്കരുത്. ഐപിഎല്ലിന്റെ അവസാന ഘട്ടത്തിൽ നിന്ന് ഒരു ടെസ്റ്റ് മത്സരത്തിലേക്ക് കടക്കുന്നത് അപകടസാധ്യതയായിരിക്കും. ഇക്കാര്യം ഇന്ത്യന്‍ മാനേജ്‌മെന്റ് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് നിര്‍ണായകമായിരിക്കുമെന്നും ബോണ്ട്

പല മത്സരങ്ങളിലും ഇന്ത്യന്‍ പേസാക്രമണത്തിന്റെ കുന്തമുനയാണ് ജസ്പ്രീത് ബുംറ. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ബുംറയ്ക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിത്താതത് ദുഃഖകരമായിരുന്നെങ്കിലും, ഇന്ത്യയ്ക്ക് കിരീടം നേടാനായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാകും ബുംറയുടെ തിരിച്ചുവരവ്. എങ്കിലുംതുടക്കത്തിലെ ഏതാനും മത്സരങ്ങള്‍ക്ക് മുംബൈ ഇന്ത്യന്‍സ് താരമായ ബുംറയ്ക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബുംറയുടെ പരിക്ക് നിസാരമായി കാണരുതെന്നാണ് ന്യൂസിലന്‍ഡ് മുന്‍ താരം ഷെയ്ന്‍ ബോണ്ടിന് പറയാനുള്ളത്.
ഇത്തരത്തില്‍ ഇനിയും പരിക്കേറ്റാല്‍ അത് താരത്തിന്റെ കരിയര്‍ അവസാനിക്കാന്‍ കാരണമാകുമെന്ന് ബോണ്ട് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ബുംറയ്ക്ക് കുഴപ്പമില്ലെന്ന് കരുതുന്നു. എന്നാല്‍ ജോലിഭാരമാണ് പ്രശ്‌നമെന്ന് ബോണ്ട് ഇഎസ്പിഎൻക്രിക്ഇൻഫോയോട് പറഞ്ഞു.
ഇനിയുള്ള പര്യടനങ്ങള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന് എപ്പോള്‍ ഇടവേള എടുക്കാനാകുമെന്ന് ബോണ്ട് ചോദിച്ചു. ഐപിഎല്ലില്‍ നിന്ന് ടെസ്റ്റ് മത്സരങ്ങളിലേക്ക് പോകുന്നത് അപകടകരമായിരിക്കുമെന്നും ബോണ്ട് വിലയിരുത്തി. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് ശ്രദ്ധാപൂർവ്വം പ്രവർത്തിക്കണമെന്ന് ബോണ്ട് വ്യക്തമാക്കി. ബുംറയെ രണ്ടില്‍ കൂടുതല്‍ ടെസ്റ്റ് കളിക്കാന്‍ അനുവദിക്കരുതെന്നും താരം കൂട്ടിച്ചേർത്തു.




Read Also : WTC Final: ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടിയില്ല; ലോർഡ്സ് ഗ്രൗണ്ടിൻ്റെ നഷ്ടം 45 കോടി രൂപ
അടുത്ത ലോകകപ്പിനും അദ്ദേഹത്തെ ആവശ്യമുണ്ട്. അഞ്ച് മത്സരങ്ങളുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് ടെസ്റ്റില്‍ കൂടുതല്‍ അദ്ദേഹത്തെ കളിപ്പിക്കരുത്. ഐപിഎല്ലിന്റെ അവസാന ഘട്ടത്തിൽ നിന്ന് ഒരു ടെസ്റ്റ് മത്സരത്തിലേക്ക് കടക്കുന്നത് വലിയ അപകടസാധ്യതയായിരിക്കും. ഇക്കാര്യം ഇന്ത്യന്‍ മാനേജ്‌മെന്റ് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് നിര്‍ണായകമായിരിക്കുമെന്നും ബോണ്ട് വ്യക്തമാക്കി.
അദ്ദേഹത്തെ ഫിറ്റായി നിലനിര്‍ത്തിയാല്‍ ബാക്കിയുള്ള ഫോര്‍മാറ്റുകളിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം. അദ്ദേഹം ഇന്ത്യയുടെ മികച്ച ബൗളറാണ്. ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള പരിക്ക് ആവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും ബോണ്ട് പറഞ്ഞു. ബുംറ ഇപ്പോൾ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.