T20 World Cup 2024 : ഗോൾഡൻ ഡക്കായി പുറത്ത്; പിന്നാലെ കാണികളോട് കയർത്ത് പാക് താരം, വീഡിയോ

T20 World Cup 2024 Azam Khan Viral Video : അമേരിക്കയ്ക്കെതിരെയുള്ള മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ അസം ഖാൻ പുറത്താകുകയായിരുന്നു. മുൻ പാകിസ്താൻ താരം മോയിൻ ഖാൻ്റെ മകനാണ് അസം

T20 World Cup 2024 : ഗോൾഡൻ ഡക്കായി പുറത്ത്; പിന്നാലെ കാണികളോട് കയർത്ത് പാക് താരം, വീഡിയോ

Azam Khan (Screen Grab From Viral Video)

Published: 

07 Jun 2024 | 06:50 PM

T20 World Cup 2024 PAK vs USA Azam Khan Viral Video : നിലവിൽ പുരോഗമിക്കുന്ന ടി20 ലോകകപ്പിൽ ഏറ്റവും ചർച്ചയായ മത്സരമാണ് പാകിസ്താനും അമേരിക്കയും തമ്മിൽ കഴിഞ്ഞ ദിവസം നടന്നത്. ശക്തരായ പാകിസ്താനെ സൂപ്പർ ഓവറിൽ അഞ്ച് റൺസിനാണ് യുഎസ് ടീം തോൽപ്പിച്ചത്. ദുർബ്ബലരായ അമേരിക്കയോട് തോൽവി ഏറ്റു വാങ്ങേണ്ടി വന്ന പാക് നിരയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

അതിനിടെയാണ് പാക് ബാറ്റിങ് താരം അസം ഖാൻ കാണികളോട് ദേഷ്യപ്പെടുന്ന വീഡിയോയും പുറത്ത് വന്നു. മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായ താരം ന്യൂയോർക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തിൽ എത്തിയ കാണികളോട് കയർക്കുന്നതാണ് വീഡിയോ. 98ന് നാല് എന്ന നിലയിൽ പാകിസ്താൻ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് അസം ആറാം ബാറ്ററായി ക്രീസിലെത്തുന്നത്. എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ പാക് യുവതാരം പുറത്തായി. യുഎസിൻ്റെ ഇടംകൈയ്യൻ സ്പിന്നർ നോസ്തുഷ് കെനിഗെയാണ് പാക് താരത്തെ ഗോൾഡൻ ഡക്കാക്കിയത്.

ഇതിന് പിന്നാലെ തിരികെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിവെയാണ് അസം ഖാൻ കാണികളോട് കയർത്തത്. പവലിയൻ്റെ സ്റ്റെപ്പ് കയറുന്ന വേളയിൽ കാണികളെ രൂക്ഷമായി നോക്കിയ താരം അവരോടായി കയർത്തുകൊണ്ട് മറുപടി നൽകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. മറ്റുള്ളവർ ചേർന്നാണ് പാക് യുവതാരത്തെ സമധാനിപ്പിച്ച് മടക്കി അയച്ചത്. വീഡിയോ കാണാം :

ALSO READ : Haris Rauf Ball Tampering: ഹാരിസ് റൗഫിനെതിരെ പന്ത് ചുരണ്ടൽ ആരോപണവുമായി ദക്ഷിണാഫ്രിക്കൻ മുൻ താരം; പാക് ടീം വെട്ടിൽ

അസം ഖാനെ പാകിസ്താൻ്റെ ടി20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതിനെതിരെ വലിയതോതിലാണ് വിമർശനം ഉയരുന്നത്. പാക് സീനിയർ ടീമിൽ അവസരം ലഭിച്ച യുവതാരത്തിന് ഇതുവരെ ഒരു മികച്ച ഇന്നിങ്സ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. 14 രാജ്യാന്തര ടി20 മത്സരത്തിൽ ബാറ്റ് ചെയ്തിട്ടുള്ള താരത്തിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ 30 റൺസാണ്. മുൻ പാകിസ്താൻ ക്രിക്കറ്റർ മോയിൻ ഖാൻ്റെ മകനാണ് അസം ഖാൻ.

അതേസമയം മത്സരത്തിൽ അമേരിക്കയ്ക്കെതിരെ പാകിസ്താന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൻ്റെ വിജയലക്ഷ്യം മാത്രമാണ് ഉയർത്താൻ സാധിച്ചത്. ക്യാപ്റ്റൻ ബാബർ അസമിൻ്റെ 43 പന്തിൽ 44 റൺസിൻ്റെയും ഷദാബ് ഖാൻ്റെ 40 റൺസിൻ്റെയും ഇന്നിങ്സുകളുടെ ബലത്തിലാണ് പാകിസ്താൻ 159 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്കയ്ക്കും നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനെ സാധിച്ചുള്ളൂ.

തുടർന്ന് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു. ആദ്യ ബാറ്റ് ചെയ്ത യുഎസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 18 റൺസെടുത്തൂ. എന്നാൽ പാകിസ്താന് 13 റൺസെടുക്കാനെ സാധിച്ചുള്ളൂ. ജൂൺ ഒമ്പത് ഞായറാഴ്ചയാണ് എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ന്യൂയോർക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തിൽ വെച്ചാണ് ചിരികാല വൈരികളായ ടീമുകൾ തമ്മിൽ ഏറ്റമുട്ടുക.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്