Dhoni-Kohli: കിങിന് ‘ഡ്രൈവർ’ ആയി ധോണി; വിരുന്നിന് ശേഷം കോലിയെ ഹോട്ടലില്‍ ഡ്രോപ് ചെയ്തു: വീഡിയോ വൈറൽ

Virat Kohli’s Visit to MS Dhoni in Ranchi: ധോണി ഡ്രൈവിങ് സീറ്റിലും കോലി സമീപത്തും ഇരുന്ന യാത്ര ചെയ്യുന്നതും റോഡിൽ തടിച്ചുകൂടിയ ആരാധകർക്ക് നേരെ കൈവീശുന്നതിന്റെയും വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Dhoni-Kohli: കിങിന് ‘ഡ്രൈവർ’ ആയി ധോണി; വിരുന്നിന് ശേഷം കോലിയെ ഹോട്ടലില്‍ ഡ്രോപ് ചെയ്തു: വീഡിയോ വൈറൽ

MS Dhoni Drives Virat Kohli in His Car

Updated On: 

28 Nov 2025 13:48 PM

റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിയെ വീട്ടിലെത്തി സന്ദർശിച്ച് വിരാട് കോലി. ​ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി റാഞ്ചിയിലെത്തിയപ്പോഴാണ് കോലിയും ഋഷഭ്‌ പന്തുമടക്കമുള്ള ഇന്ത്യൻ താരങ്ങൾ ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വൻ സുരക്ഷാ സന്നാഹത്തോടെയായിരുന്നു സന്ദർശനം.

താരങ്ങളെ കാണാൻ വീടിനു പുറത്ത് നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീട്ടിലെ അത്താഴ വിരുന്നിന് ശേഷം ഹോട്ടലിലേക്ക് കോലിയെ ധോണി ഡ‍്രോപ് ചെയ്യുകയും ചെയ്തു. ധോണി ഡ്രൈവിങ് സീറ്റിലും കോലി സമീപത്തും ഇരുന്ന യാത്ര ചെയ്യുന്നതും റോഡിൽ തടിച്ചുകൂടിയ ആരാധകർക്ക് നേരെ കൈവീശുന്നതിന്റെയും വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Also Read:’വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്, സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുത്’

ധോണിയുടെയും കോഹ്‌ലിയുടെയും ഹൃദയസ്പർശിയായ കണ്ടുമുട്ടൽ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നായാണ് ധോണി-കോലി ബന്ധം വിലയിരുത്തപ്പെടുന്നത്. അതേസമയം ഇതിനു മുൻപും ഇന്ത്യൻ ടീം റാഞ്ചിയിൽ എത്തുമ്പോൾ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്.

അതേസമയം ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ലണ്ടനിലാണ് താമസം. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കായാണ് ഇന്ത്യയിൽ എത്തിയത്. നിലവിൽ ഏകദിനത്തിൽ മാത്രമാണ് താരം കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുടെ ആ​ദ്യ മത്സരം റാഞ്ചിയിൽ 30ന് നടക്കും. ഡിസംബർ 3ന് റായ്‌പുരിലും 6ന് വിശാഖപട്ടണത്തും യഥാക്രമം രണ്ടും മൂന്നും മത്സരങ്ങൾ നടക്കും.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും