AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smriti Mandhana: സ്മൃതി-പലാഷ് വിവാഹം ഞായറാഴ്ച? വ്യക്തത വരുത്തി സ്മൃതിയുടെ സഹോദരൻ

Smriti Mandhana and Palash Muchhal’s Wedding: ഈ വരുന്ന ഡിസംബർ ഏഴിന് സ്മൃതി-പലാഷ് വിവാഹം നടക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ ഇതു വ്യാജമാണെന്നും ഇത്തരം പ്രചാരണങ്ങളേക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും ശരവൺ പറഞ്ഞു.

Smriti Mandhana: സ്മൃതി-പലാഷ് വിവാഹം ഞായറാഴ്ച?  വ്യക്തത വരുത്തി സ്മൃതിയുടെ സഹോദരൻ
പലാഷ് മുഛൽ, സ്മൃതി മന്ദനImage Credit source: Social Media
sarika-kp
Sarika KP | Published: 03 Dec 2025 15:55 PM

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുഛലും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നവംബർ 23നായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. എന്നാൽ വാഹച്ചടങ്ങിനിടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്കു ഹൃദയാഘാതമുണ്ടായതോടെ വിവാഹം മാറ്റിവെക്കുകയായിരുന്നു.

എന്നാൽ യഥാർത്ഥ കാരണം പലാഷ് സ്മൃതിയെ വഞ്ചിച്ചതാണ് വിവാഹം മാറ്റിവെക്കാൻ കാരണം എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിനിടെയിൽ മറ്റൊരു സ്ത്രീയുമായി നടത്തിയ രഹസ്യ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ വിവാഹം മാറ്റിവെച്ചതിൽ ഇതുവരെയും ഇരുവരും വ്യക്തത വന്നിരുന്നില്ല. ഇതിനിടെയിൽ കഴിഞ്ഞ ദിവസം മുതൽ വിവാഹത്തീയതി സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

Also Read: ‘വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്, സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുത്’

ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സ്മൃതിയുടെ സഹോദരൻ ശരവൺ മന്ദാന. ഈ വരുന്ന ഡിസംബർ ഏഴിന് സ്മൃതി-പലാഷ് വിവാഹം നടക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ ഇതു വ്യാജമാണെന്നും ഇത്തരം പ്രചാരണങ്ങളേക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും ശരവൺ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഇതുവരെയും വിവാഹം മാറ്റിവെച്ചിരിക്കുക തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വൈകാതെ വിവാഹം നടക്കുമെന്ന് പലാഷിന്റെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്മൃതിയും പലാഷും തകർന്നിരിക്കുകയാണെന്നും സ്മൃതിയെ വീട്ടിലേക്ക് വരവേൽക്കാൻ പ്രത്യേക പ്ലാനുകൾ ഉണ്ടായിരുന്നുെവെന്നും അമിത പറഞ്ഞിരുന്നു. സ്മൃതിയുടെ അച്ഛനുമായി പലാഷിന് വളരെ നല്ല ബന്ധമാണെന്നും അദ്ദേഹം ആശുപത്രിയിലായത് കാരണം വിവാഹം മാറ്റിവെക്കാന്‍ പലാഷ് തന്നെയാണ് ആവശ്യപ്പെട്ടതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് സ്മൃതി ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവെച്ച എല്ലാ പോസ്റ്റുകളും നീക്കം ചെയ്തത് പലരിലും സംശയമുണര്‍ത്തിയിരുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.