Virat Kohli: ടീമില്‍ ഇടമില്ലെന്ന് തറപ്പിച്ച് പറഞ്ഞു; കോഹ്ലിയുടേത് നിര്‍ബന്ധിത വിരമിക്കലോ?
Virat Kohli Retirement: കോഹ്‌ലിയോട് തീരുമാനം പുനഃപരിശോധിക്കാൻ ഒരിക്കലും ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ദൈനിക് ജാഗ്രന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോശം ഫോം കാരണം കോഹ്‌ലിക്ക് ഇനി ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കില്ലെന്ന് താരത്തെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്
ആര്‍ അശ്വിനും, രോഹിത് ശര്‍മയ്ക്കും പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചത് ഇന്ത്യന്‍ ടീമിന് നികത്താനാകാത്ത നഷ്ടമാണ്. ഒരുപറ്റം ജൂനിയര്‍മാരുടെ ടീമായി ഇതോടെ ഇന്ത്യ മാറി. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ തുടങ്ങിയ ഏതാനും താരങ്ങള്‍ മാത്രമാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സീനിയര്‍മാരായുള്ളത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനമാണ് രോഹിതിന്റെയും, വിരാടിന്റെയും വിരമിക്കലിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് അറിയിച്ചതിന് പിന്നാലെ കോഹ്ലിയും വിരമിച്ചു. കോഹ്ലിയെ അനുനയിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചിട്ടും താരം വഴങ്ങിയില്ലെന്നാണ് ആദ്യം പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണെന്നാണ് അഭ്യൂഹം.
കോഹ്‌ലിയോട് തീരുമാനം പുനഃപരിശോധിക്കാൻ ഒരിക്കലും ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ദൈനിക് ജാഗ്രന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോശം ഫോം കാരണം കോഹ്‌ലിക്ക് ഇനി ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കില്ലെന്ന് താരത്തെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ ആധികാരികത വ്യക്തമല്ലെങ്കിലും, ആരാധകര്‍ക്ക് നിരാശ പകരുന്നതാണ് പുതിയ പ്രചരണം.
“ബിസിസിഐ ആരോടും അഭ്യര്‍ത്ഥിക്കാറില്ല. ഒരു താരത്തിന്റെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഞങ്ങൾ അതിൽ ഇടപെടാറില്ല”-ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് ജാഗ്രൻ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ പരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.




Read Also: India vs England Test Series: രോഹിതിന് പകരം ഇന്ത്യയുടെ ഓപ്പണറാകുന്നത് ഈ താരം? സൂചന പുറത്ത്
ഗൗതം ഗംഭീർ യുഗം
ടീമിലെ മെഗാസ്റ്റാറുകള്‍ കൂട്ടത്തോടെ കളമൊഴിഞ്ഞതോടെ പരിശീലകന്‍ ഗൗതം ഗംഭീര്‍ കൂടുതല്‍ കരുത്തനാകുമോ? അതെയെന്നാണ് പുറത്തുവരുന്ന സൂചന. ഗൗതം ഗംഭീർ യുഗം ഇനി ആരംഭിക്കുകയാണെന്നാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോട് പറഞ്ഞത്. അടുത്ത ഡബ്ല്യുടിസി സൈക്കിളിൽ ഇന്ത്യയ്ക്ക് പുതിയ മുഖങ്ങൾ ആവശ്യമാണെന്ന് ഗംഭീർ വ്യക്തമായി പറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുഭ്മന്‍ ഗില്ലിനെയാണ് പരിഗണിക്കുന്നതെന്നും സൂചനകളുണ്ട്.