Virat Kohli : നടിയുടെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തു; പിന്നാലെ ഇൻസ്റ്റഗ്രാം അൽഗോരിതത്തെ പഴിച്ച് വിരാട് കോലി
Virat Kohli Liking Avneet Kaur Photo : ബോളിവുഡ് താരം അവ്നീത് കൗറിൻ്റെ ചിത്രമാണ് വിരോട് കോലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ ലൈക്ക് ചെയ്തത്.

Virat Kohli
ബോളിവുഡ് താരം അവ്നീത് കൗറിൻ്റെ ഹോട്ട് ചിത്രത്തിന് ലൈക്ക് നൽകി വിരോട് കോലി. നടിയുടെ ഒരു ഫാൻ പേജ് നിർമിച്ച ചിത്രത്തിനാണ് വിരാട് കോലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ ലൈക്ക് ചെയ്തത്. തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ താരം വിശദീകരണവുമായി രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൻ്റെ അലഗോരിതത്തെ പഴിച്ചുകൊണ്ടായിരുന്നു കോലി വിശദീകരണം നൽകിയത്.
തൻ്റെ ഫീഡ് ക്ലയർ ചെയ്തപ്പോൾ ഇൻസ്റ്റഗ്രാമിൻ്റെ അലഗോരിതത്തിൽ മാറ്റം വന്നു. അതെ തുടർന്നുണ്ടായ ഏതോ പിഴവിലാണ് പോസ്റ്റിന് ലൈക്ക് വീണത്. ഇതിന് പിന്നിൽ മറ്റൊരു ഉദ്ദേശമില്ല. അനാവശ്യമായ ഊഹപോഹങ്ങൾ ഒഴിവാക്കണമെന്ന്ല ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിരാട് കോലി അറിയിച്ചു.
വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
സോഷ്യൽ മീഡിയയിൽ നടിയുടെ ചിത്രത്തിന് വിരോട് കോലി ചെയ്തുയെന്നുള്ള സ്ക്രീൻഷോട്ടുകൾ വൈറലായതോടെ നിരവധി പേർ താരത്തിൻ്റെ ഭാര്യ അനുഷ്ക ശർമയെ പോസ്റ്റിലെ കമൻ്റ് ബോക്സ് ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ശേഷം താരത്തിൻ്റെ ഹാൻഡിലിൽ നിന്നും ചെയ്ത ലൈക്ക് പിൻവലിക്കുകയും ചെയ്തു.