ദേ പിന്നേം വരുന്നു! മെസിയെ പൊന്നാനിക്ക് കൊണ്ടുവരാൻ ആലോചിക്കുന്നെന്ന് കോൺഗ്രസ് എംഎൽഎ

Will Lionel Messi come to Ponnani: ഫുട്ബോൾ ഇതിഹാസവും അ‌ർജന്റീന സൂപ്പർ താരവുമായ ലയണൽ മെസിയെ കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ വീണ്ടും സജീവമാകുന്നു. ലയണൽ മെസിയെ പൊന്നാനിയിലേക്ക് കൊണ്ട് വരാൻ കോൺഗ്രസ് എംഎൽഎ കെ പി നൗഷാദലിയുടെ നേതൃത്വത്തിൽ ആലോചന നടക്കുന്നു എന്ന നിലയ്ക്കുള്ള വാർത്തകൾ വന്നിരിക്കുന്നു. മെസി മാത്രമല്ല, നിരവധി പ്രമുഖർ കേരളത്തിലേക്ക് എത്തുന്ന ഒരു പരിപാടിക്കാണ് പൊന്നാനിയിൽ ആലോചനകൾ നടക്കുന്നത്. മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെ എന്നാണ് ഈ പരിപാടിയുടെ പേര്.

ദേ പിന്നേം വരുന്നു! മെസിയെ പൊന്നാനിക്ക് കൊണ്ടുവരാൻ ആലോചിക്കുന്നെന്ന് കോൺഗ്രസ് എംഎൽഎ

Will Lionel Messi Come To Ponnani

Published: 

30 Jun 2026 | 05:23 PM

മലപ്പുറം: ഫുട്ബോൾ ഇതിഹാസവും അ‌ർജന്റീന സൂപ്പർ താരവുമായ ലയണൽ മെസിയെ കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ വീണ്ടും സജീവമാകുന്നു. ലയണൽ മെസിയെ പൊന്നാനിയിലേക്ക് കൊണ്ട് വരാൻ കോൺഗ്രസ് എംഎൽഎ കെ പി നൗഷാദലിയുടെ നേതൃത്വത്തിൽ ആലോചന നടക്കുന്നു എന്ന നിലയ്ക്കുള്ള വാർത്തകൾ വരുന്നുണ്ട്. നിലവിൽ പൊന്നാനി എംഎൽഎയായ നൗഷാദലി, പൊന്നാനിയിൽ വെച്ച് നടന്ന ഒരു കുടുംബ സംഗമത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി എന്നാണ് റിപ്പോർട്ട്. മെസി മാത്രമല്ല, ന്യൂയോർക്ക് സിറ്റിയുടെ മേയർ സൊഹ്‌റാൻ മംദാനി ഉൾപ്പെടെ നിരവധി പ്രമുഖർ അ‌ണിനിരക്കുന്ന ഒരു കൾച്ചറൽ ബിനാലെയാണ് അ‌ണിയറയിൽ ഒരുങ്ങുന്നത് എന്നാണ് വിവരം. ഇതിനായുള്ള ഔ​ദ്യോഗിക ശ്രമങ്ങൾ ഏത് ഘട്ടത്തിലാണ് എന്ന് ഇപ്പോൾ വ്യക്തമല്ല.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, കായികമന്ത്രിയായിരുന്ന വി അ‌ബ്ദുറഹിമാൻ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും അ‌തിനായി കൊച്ചി സ്റ്റേഡിയം നവീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് മെസിയെ കൊണ്ടുവരാൻ മുൻ സർക്കാരിന് കഴിഞ്ഞില്ല. അ‌തോടെ പ്രതിപക്ഷത്തുനിന്നും കനത്ത ആക്ഷേപവും ആരാധകരിൽ നിന്ന് കടുത്ത വിമർശനവും മന്ത്രിക്ക് ഏൽക്കേണ്ടി വന്നിരുന്നു.

Also Read: കപ്പടിച്ചാൽ ഞങ്ങ പൊളിക്കും! ജർമ്മനിയെ തകർത്തതിന് ദേശീയ അ‌വധി പ്രഖ്യാപിച്ച് പരാഗ്വേ ആഘോഷം

മുൻപ് മെസിയെ കൊണ്ടുവരുന്ന കാര്യം പ്രഖ്യാപിച്ചപ്പോൾ അ‌തിനെതിരേ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ മുൻ സർക്കാർ അ‌ത് വകവയ്ക്കാതെ മുന്നോട്ട് പോയി, മെസി കേരളത്തിലേക്ക് വരുന്ന കാര്യം അ‌ർജന്റീന ടീം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന നില വരെ എത്തിയെങ്കിലും പിന്നീട് സന്ദർശന സമയം സംബന്ധിച്ച തർക്കത്തെ തുടർന്ന് വരവ് അ‌നിശ്ചിതത്വത്തിലാകുകയായിരുന്നു.

മെസിയുടെ കേരള സന്ദർശനം നടക്കില്ല എന്ന ഘട്ടത്തിൽ പ്രതിപക്ഷ കക്ഷികളും നേതാക്കളും സർക്കാരിനെതിരേ കടുത്ത പരിഹാസവുമായി രംഗത്ത് വന്നിരുന്നു. അ‌ങ്ങനെ കേരളത്തിൽ രാഷ്ട്രീയമായി ഏറെ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്നതിൽക്കവിഞ്ഞ്, അ‌ന്ന് മെസിയുടെ സന്ദർശനം മാത്രം നടന്നില്ല. ഇപ്പോൾ വീണ്ടും മെസിയെ കേരളത്തിലേക്ക് എത്തിക്കുമെന്ന പ്രഖ്യാപനം വന്നതോടെ വീണ്ടും ആകാംക്ഷയും ആവേശവും ഒരുപോലെ ഉയരുന്നുണ്ട്, മെസി ഇത്തവണ ശരിക്കും വരുമോ, ഇല്ലയോ!

മെസി മാത്രമല്ല

മെസി മാത്രമല്ല, നിരവധി പ്രമുഖർ കേരളത്തിലേക്ക് എത്തുന്ന ഒരു പരിപാടിക്കാണ് പൊന്നാനിയിൽ ആലോചനകൾ നടക്കുന്നത്. മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെ എന്നാണ് ഈ പരിപാടിയുടെ പേര്. ലയണൽ മെസിക്ക് പുറമേ, ന്യൂയോർക്ക് സിറ്റിയുടെ മേയർ സൊഹ്‌റാൻ മംദാനി, ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകൻ എആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ ഉൾപ്പെടെയുള്ളവരെ കൊണ്ടുവരാനാണ് ആലോചന.

ഈ പറഞ്ഞ പ്രമുഖരെ കൂടാതെ മറ്റ് നിരവധി താരങ്ങളും ഈ പരിപാടിയിൽ എത്തുമെന്നും, പ്രഖ്യാപിച്ചവരിൽ 75 ശതമാനം പേരെങ്കിലും പൊന്നാനിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എംഎൽഎ നൗഷാദലി അവകാശപ്പെട്ടു. പ്രാദേശിക തലത്തിൽ വലിയൊരു സാംസ്കാരിക മുന്നേറ്റമാണ് ബിനാലെയിലൂടെ ലക്ഷ്യമിടുന്നതെന്നും, അതിഥികളുടെ സാന്നിധ്യം പൊന്നാനിയുടെ സാംസ്കാരിക പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം പറയുന്നു.

എന്തായാലും മെസിയെ പൊന്നാനിയിലേക്ക് എത്തിക്കാൻ ആലോചിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ,
ഇതിഹാസമായ മെസിയെക്കാണാൻ ഒരിക്കൽ നഷ്ടപ്പെട്ട അ‌വസരം വീണ്ടും ലഭിക്കുമോ എന്ന് അ‌റിയാനുള്ള ആകാംക്ഷയിലാണ് കേരളവും ഫുട്ബോൾ പ്രേമികളും. കഴിഞ്ഞ സർക്കാരിന് കഴിയാതെ പോയത് ഈ എംഎൽഎ നടത്തിക്കാണിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

English Summary

Moves to bring football legend and Argentine superstar Lionel Messi to Kerala are once again in full swing. There have been reports that Congress MLA KP Naushadali is planning to bring Lionel Messi to Ponnani. The effort is being made to bring Messi to an event called the Malabar Teentis Cultural Biennale. However, it is not clear at what stage the official efforts to bring Messi are at.

Follow Us
Related Stories
കപ്പടിച്ചാൽ ഞങ്ങ പൊളിക്കും! ജർമ്മനിയെ തകർത്തതിന് ദേശീയ അ‌വധി പ്രഖ്യാപിച്ച് പരാഗ്വേ ആഘോഷം
FIFA World Cup 2026: ജർമ്മനിയുടെ നെഞ്ചുതകർത്ത ആ വിധി; ഗോൾകീപ്പറെ തൊട്ടാൽ ഫൗളോ? ‘വാര്‍’ വില്ലനായപ്പോള്‍
FIFA World Cup 2026 Round of 32: പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്ത് ബ്രസീലും, പരാഗ്വേയും; ജര്‍മ്മനിക്കും ജപ്പാനും കണ്ണീര്‍ മടക്കം
FIFA World Cup 2026: നോക്കൗട്ട് തുടങ്ങുന്നതിന് മുമ്പ് അര്‍ജന്റീന സെമി ഉറപ്പിച്ചോ? സ്‌പെയിനും, പോര്‍ച്ചുഗലും ‘വിയര്‍ക്കും’
അ‌ർജന്റീനയെ ‘അ‌ട്ടിമറിക്കാൻ’ വന്നവർ പാടുപെടും! കേപ് വെർദെ ക്യാപ്റ്റനെതിരേ പീഡനക്കേസ്
അ‌ടിച്ചമർത്തൽ, അ‌വഗണന, അ‌പമാനം! ഇറാന്റെ ഏറ്റവും ഗതികെട്ട ഫിഫ ലോകകപ്പ് യാത്ര അ‌വസാനിച്ചു
ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!
500 രൂപയുണ്ടോ കയ്യിൽ? ഈ സ്ഥലങ്ങൾ കണ്ടിട്ടുവരാം
പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ
മഴക്കാലത്തെ തുമ്മൽ കുറയ്ക്കാനൊരു വഴി
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം