Richa Ghosh: ധോണിയെ പോലെയെന്ന് ഒരു വിഭാഗം, എബിഡിയെ ഓര്‍മിപ്പിച്ചെന്ന് മറ്റു ചിലര്‍ ! റിച്ച ഘോഷിനെ വാഴ്ത്തി ആരാധകര്‍
Richa Ghosh's heroism gets Applause : നിരവധി പേരാണ് റിച്ചയെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിലര്‍ റിച്ചയെ ഡിവില്ലിയേഴ്‌സിനോട് ഉപമിച്ചു. റിച്ച എബിഡിയെ ഓര്‍മിപ്പിച്ചുവെന്നായിരുന്നു ആരാധകരുടെ പ്രതികരണം. ധോണിയുടെ മിറർ ഇമേജാണെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. താരത്തിന് അഭിനന്ദന പ്രവാഹമാണ്. പ്രീ സീസണ്‍ ക്യാമ്പിലെ പരിശീലനം സഹായകരമായെന്ന് റിച്ച

ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്‌നറുടെ ബാറ്റിംഗ് കരുത്തില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഒരു വേളയെങ്കിലും ഗുജറാത്ത് ജയന്റ്‌സ് മനസില്‍ വിജയം ഉറപ്പിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ ആര്‍സിബി ഓപ്പണര്‍മാര്‍ ‘മറുപടി’ നല്‍കാതെ പെട്ടെന്ന് മടങ്ങിയപ്പോള്‍ വിജയം സുനിശ്ചിതമെന്നും അവര്‍ ഉറപ്പിച്ചു. എന്നാല്‍ റിച്ച ഘോഷ്, എലൈസ് പെറി, കനിക അഹൂജ എന്നിവരുടെ മറുമരുന്ന് പ്രയോഗത്തിലൂടെ സീസണിലെ ആദ്യ മത്സരം ജയിച്ച് തുടങ്ങാമെന്ന ഗുജറാത്തിന്റെ മോഹം പൊലിഞ്ഞു. ആ സമയം വനിതാ പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ ചേസിങ് വിജയത്തിന്റെ റെക്കോഡ് സ്വന്തമാക്കിയതിന്റെ ആഘോഷത്തിമിര്‍പ്പിലായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു.
ഒരു ഘട്ടത്തില്‍ ആര്‍സിബി തോല്‍വിയിലേക്ക് എന്ന് തോന്നിച്ച മത്സരത്തില്‍ ഒടുവില്‍ അപ്രതീക്ഷിത ജയം സ്വന്തമാക്കുമ്പോള്‍ ടീമിനും ആരാധകര്‍ക്കും നന്ദി പറയാനുള്ളത് ഒരാളോട് മാത്രമാണ്. അതാണ് റിച്ച ഘോഷ്. 27 പന്തില്‍ 64 റണ്‍സാണ് റിച്ച അടിച്ചുകൂട്ടിയത്.




𝗠𝗼𝗺𝗲𝗻𝘁 𝗼𝗳 𝗕𝗿𝗶𝗹𝗹𝗶𝗮𝗻𝗰𝗲 👌👌
Richa Ghosh does it in style for #RCB 😍
This is also the highest successful run-chase in #TATAWPL history🔥
Scorecard👉 https://t.co/jjI6oXJcBI #GGvRCB | @RCBTweets pic.twitter.com/9Ea3gJ6JP1
— Women’s Premier League (WPL) (@wplt20) February 14, 2025
ഏഴ് ഫോറും നാല് സിക്‌സറും ഈ 21കാരി വഡോദര സ്‌റ്റേഡിയത്തില്‍ പായിച്ചു. അഞ്ചാം വിക്കറ്റില്‍ കനിക അഹൂജയുമായുള്ള (13 പന്തില്‍ 30) 93 റണ്‍സിന്റെ കൂട്ടുക്കെട്ടിലൂടെയാണ് റിച്ച ആര്‍സിബിക്ക് വിജയം നേടിക്കൊടുത്തത്. എലൈസ് പെറി (34 പന്തില്‍ 57)യുടെ പ്രകടനവും നിര്‍ണായകമായി.
”𝗥𝗶𝗰𝗵𝗮 𝗚𝗵𝗼𝘀𝗵’𝘀 𝗹𝗮𝘀𝘁 𝘀𝗶𝘅 𝗿𝗲𝗺𝗶𝗻𝗱𝗲𝗱 𝗺𝗲 𝗼𝗳 𝗔𝗕 𝗱𝗲 𝗩𝗶𝗹𝗹𝗶𝗲𝗿𝘀”
The 12th Man Army in Vadodara witnessed an absolute thriller as RCB chased down 201 against GG. 🤯
Find out how they cheered the team on and brought in a Home Ground atmosphere! 🫶… pic.twitter.com/Cvst17JmCh
— Royal Challengers Bengaluru (@RCBTweets) February 15, 2025
സമൂഹമാധ്യമങ്ങളിലൂടെയടക്കം നിരവധി പേരാണ് റിച്ചയെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിലര്‍ റിച്ചയെ എ ബി ഡിവില്ലിയേഴ്‌സിനോട് ഉപമിച്ചു. റിച്ച എബിഡിയെ ഓര്‍മിപ്പിച്ചുവെന്നായിരുന്നു ചില ആരാധകരുടെ പ്രതികരണം. എംഎസ് ധോണിയുടെ മിറർ ഇമേജാണെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. എന്തായാലും താരത്തിന് അഭിനന്ദന പ്രവാഹമാണ്. പ്രീ സീസണ്‍ ക്യാമ്പിലെ പരിശീലനം സഹായകരമായെന്ന് റിച്ച പ്രതികരിച്ചു. കുറച്ച് സമയമെടുത്ത് പിച്ചിനെ മനസിലാക്കുകയായിരുന്നു പദ്ധതി. തയ്യാറെടുപ്പ് ശരിക്കും സഹായിച്ചുവെന്നും റിച്ച പ്രതികരിച്ചു.
Richa Ghosh is the mirror image of legend MS Dhoni https://t.co/15mzyKFBv6
— MOHAMMADUL ISLAM (@786MOHAMMADUL) February 14, 2025
ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 201 റണ്‍സാണെടുത്തത്. ഗാര്‍ഡ്‌നര്‍ (പുറത്താകാതെ 37 പന്തില്‍ 79), ബേഥ് മൂണി (42 പന്തില്‍ 56), ദിയാന്ദ്ര ഡോട്ടിന്‍ (13 പന്തില്‍ 25) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും (ഏഴ് പന്തില്‍ ഒമ്പത്), സഹ ഓപ്പണര്‍ ഡാനി വ്യാട്ടും (നാല് പന്തില്‍ നാല്) നിരാശപ്പെടുത്തിയെങ്കിലും 18.3 ഓവറില്‍ ആര്‍സിബി വിജയലക്ഷ്യം മറികടന്നു. ഇന്ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും.