Apple Diwali Sale: വൻ വിലക്കിഴിവ്…! ആപ്പിൾ ദീപാവലി സെയിലിൽ ഐഫോൺ 16 പ്രോയുടെ വില ഇങ്ങനെ

Apple Diwali Sale 2024: ആപ്പിളിൻറെ ട്രേഡ്-ഇൻ എത്രത്തോളം ആകർഷകമായ ഒന്നാണെന്ന് ഐഫോൺ പ്രേമികൾക്കെല്ലാം നന്നായി അറിയാവുന്നതാണ്. ഏറ്റവും പുതിയ ഐഫോൺ സിരീസുകൾ പുറത്തിറങ്ങുമ്പോൾ ഫോൺ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ അവ ലഭ്യമാക്കാൻ ഏറ്റവും ഉചിതമായ മാർ​ഗമാണ് ട്രേഡ്-ഇൻ.

Apple Diwali Sale: വൻ വിലക്കിഴിവ്...! ആപ്പിൾ ദീപാവലി സെയിലിൽ ഐഫോൺ 16 പ്രോയുടെ വില ഇങ്ങനെ

ആപ്പിൾ ദീപാവലി സെയിൽ.

Edited By: 

Jenish Thomas | Updated On: 21 Oct 2024 | 12:30 PM

ഇപ്പോഴിതാ ആപ്പിൾ കമ്പനി ഇന്ത്യയിലെ അവരുടെ ദീപാവലി വിൽപനമേള (Apple Diwali Sale 2024) ആരംഭിച്ചിരിക്കുകയാണ്. ഐഫോൺ 16 സിരീസ് ഉൾപ്പടെയുള്ള ഉൽപന്നങ്ങൾക്ക് വലിയ ഓഫറുകളാണ് ആപ്പിൾ ദീപാവലി സെയിൽ 2024ൽ നൽകുന്നത്. ആപ്പിളിൻറെ മുൻ വിൽപനമേളകളിലെ പോലെ ആകർഷകമായ ട്രേഡ്-ഇൻ സൗകര്യവും ഇത്തവണയൊരുക്കിയിട്ടുണ്ട്. പഴയ സ്‌മാർട്ട്ഫോണുകൾ ആപ്പിളിന് നൽകി ഏറ്റവും പുതിയ ഐഫോൺ 16 സിരീസിൽപ്പെട്ട മോഡലുകൾ വാങ്ങാൻ സഹായിക്കുന്ന ആകർഷകമായ ട്രേഡ്-ഇൻ സൗകര്യങ്ങളാണ് ആപ്പിൾ ദീപാവലി സെയിലിൽ ഒരുക്കിയിരിക്കുന്നത്.

ആപ്പിളിൻറെ ട്രേഡ്-ഇൻ എത്രത്തോളം ആകർഷകമായ ഒന്നാണെന്ന് ഐഫോൺ പ്രേമികൾക്കെല്ലാം നന്നായി അറിയാവുന്നതാണ്. ഏറ്റവും പുതിയ ഐഫോൺ സിരീസുകൾ പുറത്തിറങ്ങുമ്പോൾ ഫോൺ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ അവ ലഭ്യമാക്കാൻ ഏറ്റവും ഉചിതമായ മാർ​ഗമാണ് ട്രേഡ്-ഇൻ. കയ്യിലിരിക്കുന്ന മികച്ച കണ്ടീഷനിലുള്ള പഴയ ഐഫോൺ നൽകി പകരം വിലക്കിഴിവോടെ പുത്തൻ ഐഫോൺ വാങ്ങിക്കാനുള്ള അവസരം ട്രേഡ്-ഇൻ നൽകുന്നു. ഇത്തരത്തിൽ ട്രേഡ്-ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ പഴയ ഐഫോണിന് അതിൻറെ നിലവിലെ കണ്ടീഷൻ അനുസരിച്ച് 67,500 രൂപ വരെ ക്രഡിറ്റ് ലഭിക്കുകയും ചെയ്യുന്നതാണ്.

ALSO READ: ആപ്പിൾ മുതൽ വൺപ്ലസ് വരെ…; ഒക്ടോബറിൽ പുറത്തിറങ്ങുന്ന അഞ്ചു സ്മാർട്ട്‌ഫോണുകൾ

ഐഫോൺ 15 സിരീസിലെ ഏറ്റവും മുന്തിയ മോഡലായ ഐഫോൺ 15 പ്രോ മാക്‌സിന് 67,500 രൂപയും തൊട്ടുതാഴെയുള്ള 15 പ്രോയ്ക്ക് 61,500 രൂപയുമാണ് ആപ്പിൾ ട്രേഡ്-ഇൻ സൗകര്യം വഴി പരമാവധി നിങ്ങൾക്ക് നൽകുന്നത്. ഇത്തരത്തിൽ ഐഫോൺ 15 പ്രോയ്ക്ക് 61,500 രൂപ ക്രഡിറ്റ് ലഭിക്കുകയാണെങ്കിൽ, 1,19,900 രൂപ വിലയുള്ള ഐഫോൺ 16 പ്രോയുടെ അടിസ്ഥാന മോഡൽ 58,000 രൂപയ്ക്ക് വാങ്ങാനുള്ള സുവർണാവസരാമാണ് മുന്നിലുള്ളത്.

ഇതിന് നിങ്ങളുടെ പഴയ ഐഫോൺ 15 പ്രോ മികച്ച കണ്ടിഷനിലായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതുപോലെ ഐഫോണിൻറെ മറ്റ് പഴയ മോഡലുകൾ ട്രേഡ്-ഇൻ ചെയ്തും ഐഫോൺ 16 സിരീസിലെ സ്‌മാർട്ട്ഫോണുകൾ ആപ്പിൾ ദീപാവലി സെയിൽ സമയത്ത് സ്വന്തമാക്കാവുന്നതാണ്.

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്