Apple Intelligence: ആപ്പിൾ ഇൻ്റലിജൻസിലേക്ക് കൂടുതൽ ഭാഷകളെത്തുന്നു; ഏപ്രിലിൽ പുതിയ അപ്ഡേറ്റെന്ന് ടിം കുക്ക്
Apple Intelligence Introduce Languages: ആപ്പിൾ ഇൻ്റലിജൻസിൻ്റെ പുതിയ അപ്ഡേറ്റിൽ കൂടുതൽ ഭാഷകൾ അവതരിപ്പിക്കുമെന്ന് സിഇഒ ടിം കുക്ക്. ഇന്ത്യൻ ഇംഗ്ലീഷ് അടക്കമുള്ള പുതിയ ഭാഷകളാണ് ആപ്പിൾ ഇൻ്റലിജൻസിൻ്റെ പുതിയ അപ്ഡേറ്റിലുണ്ടാവുക.

ആപ്പിൾ ഇൻ്റലിജൻസിലേക്ക് കൂടുതൽ ഭാഷകളെത്തുന്നു എന്ന് സിഇഒ ടിം കുക്ക്. ഇന്ത്യയിലെ പ്രാദേശിക ഇംഗ്ലീഷ് ഭാഷകൾ അടക്കം ഏപ്രിലിൽ വരുന്ന പുതിയ അപ്ഡേറ്റിലുണ്ടാവുമെന്നാണ് ടിം കുക്ക് അറിയിച്ചു. നിലവിൽ ഇംഗ്ലീഷിൽ മാത്രമാണ് ആപ്പിൾ ഇൻ്റലിജസ് ലഭ്യമാവുക. എന്നാൽ, ഏപ്രിൽ മാസത്തോടെ കൂടുതൽ ഭാഷകളിൽ ആപ്പിൾ ഇൻ്റലിജൻസ് ലഭ്യമാവുമെന്ന് ടിം കുക്ക് അറിയിച്ചു.
ഇന്ത്യൻ ഇംഗ്ലീഷിൻ്റെ വകഭേദങ്ങൾക്കൊപ്പം മറ്റ് ചില ഭാഷകളും ആപ്പിൾ ഇൻ്റലിജൻസിൻ്റെ പുതിയ അപ്ഡേറ്റിലുണ്ടാവും. നിലവിൽ ഇംഗ്ലീഷ് മാത്രമാണ് ആപ്പിൾ ഇൻ്റലിജൻസിൽ ലഭ്യമായ ഭാഷയെങ്കിലും ഓസ്ട്രേലിയ, കാനഡ, അയർലൻഡ്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ബ്രിട്ടൺ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രാദേശിക ഇംഗ്ലീഷ് വകഭേദങ്ങളും ആപ്പിൾ ഇൻ്റലിജൻസിലുണ്ട്. ഏപ്രിലിലെ പുതിയ അപ്ഡേറ്റിൽ ചൈനീസ്, ഇന്ത്യൻ ഇംഗ്ലീഷ്, സിംഗപ്പൂർ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോർച്ചുഗീസ്, സ്പാനിഷ്, വിയറ്റ്നാമീസ് എന്നീ ഭാഷകളിലും ആപ്പിൾ ഇൻ്റലിജൻസ് ലഭ്യമാവും. ആപ്പിളിൻ്റെ സപ്പോർട്ട് പേജിലും പുതിയ ഭാഷകൾ അപ്ഡേറ്റ് ചെയ്യും. ഇന്ത്യൻ ഇംഗ്ലീഷ് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഹിന്ദി ഭാഷ ആപ്പിൾ ഇൻ്റലിജൻസിൻ്റെ പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
Also Read: Whatsapp Feature Update: ‘വ്യൂ വൺസ്’ ഫീച്ചറിന് പുതിയ മുഖഛായ: ഇത് കലക്കും, തകർക്കും
ക്വാർട്ടേർലി ഏണിങ്സ് കാളിലാണ് ടിം കുക്കിൻ്റെ പ്രഖ്യാപനം. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് തങ്ങളുടെ ഏറ്റവും നല്ല ക്വാർട്ടർ എന്ന് കുക്ക് പറഞ്ഞു. ഈ സമയത്ത് ഏകദേശം 10.8 ലക്ഷം രൂപയാണ് ആപ്പിളിൻ്റെ ലാഭം എന്നാണ് കണക്ക്. ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തുകൊണ്ടാണ് ആപ്പിൾ ആദ്യ ക്വാർട്ടർ ആരംഭിച്ചത്. ആപ്പിൾ ഇൻ്റലിജൻസായിരുന്നു പ്രധാന ചർച്ച. ഐഒഎസ് 18.1 വരെ ആപ്പിൾ ഇൻ്റലിജൻസ് പുറത്തിറങ്ങിയിരുന്നില്ല.
നിലവിൽ ഐഫോൺ 16 സീരീസിലും ഐഫോൺ 15 പ്രോയിലും പുതു തലമുറ ഐപാഡുകളിലും ആപ്പിൾ ഇൻ്റലിജൻസ് സൗകര്യം ലഭ്യമാണ്. പുതിയ മാക് ഡിവൈസുകളിലും ആപ്പിൾ ഇൻ്റലിജൻസ് ലഭ്യമാണ്. ഏഴ് ജിബി സ്റ്റോറേജ് ലഭ്യമായെങ്കിലേ ആപ്പിൾ ഇൻ്റലിജൻസ് പ്രവർത്തിക്കൂ. ജെൻമോജി, ഇമേജ് പ്ലേഗ്രൗണ്ട്. ററ്റിങ് ടൂൾസ്, ക്ലീൻ അപ്പ് ഫോട്ടോസ്, നാച്ചുറൽ ലാംഗ്വേജ് സെർച്ച്, നോട്ടിഫിക്കേഷൻ സമ്മറി, സിറിയിലുള്ള ചാറ്റ് ജിപിടി ഇൻ്റഗ്രേഷൻ തുടങ്ങിയവയൊക്കെയാണ് ആപ്പിൾ ഇൻ്റലിജൻസിലുള്ള എഐ ഫീച്ചറുകൾ. ഈ ഫീച്ചറുകളൊക്കെ പുതിയ അപ്ഡേറ്റിലെ ഭാഷകളിൽ ഉണ്ടാവും. എന്നാൽ, ഈ ഭാഷകളിൽ ഹിന്ദി ഇല്ലാത്തത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.