SwaRail SuperApp: ഇനി എല്ലാം ഒറ്റ കുടക്കീഴിൽ; ‘സ്വാറെയില്‍’ സൂപ്പര്‍ ആപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവെ
Indian Railways Launches SwaRail Superapp: പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ആപ്പ്, പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ ആയതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയുടെ എല്ലാ സേവനങ്ങൾ ഇനി ഒരു ഒറ്റ ആപ്പില്‍. സ്വാറെയിൽ (SwaRail) എന്ന സൂപ്പർ ആപ്പ് വഴിയാണ് ഇന്ത്യൻ റേയിൽവെയുടെ എല്ലാ സേവനങ്ങളും ലഭ്യമാകുക. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ആപ്പ്, പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ ആയതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്ന ആയിരം പേർക്കാണ് ആപ്പ് നിലവിൽ ഡാൺലോഡ് ചെയ്യാൻ സാധിക്കുക. ഇതിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങളെ തുടർന്ന് പതിനായിരം പേർക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തിൽ വീണ്ടും ആപ്പ് പുറത്തിറക്കും.
ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ ഈ ആപ്പ് വഴി ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യൽ, പിഎൻആർ അന്വേഷണങ്ങൾ തുടങ്ങിയവ പോലുള്ള എല്ലാ സേവനങ്ങളും ലഭ്യമാകും എന്നാണ് വിവരം. ഇതോടെ പല ആപ്പുകളെ ആശ്രയിക്കുന്നത് ഒഴുവാകും. ഇതിന്റെ പ്രവർത്തന രീതി നിലവിലുഴള്ള ഐആർസിടിസി ആപ്പിന് സമാനമാണ്. എന്നാൽ ഐആര്‍സിടിസിയെ അപേക്ഷിച്ച് സ്വാറെയിൽ ആപ്പില്‍ നിരവധി ഓപ്ഷനുകൾ ഒരുമിച്ച് നൽകിയിരിക്കുന്നു.
Also Read: ആപ്പിൾ ഇൻ്റലിജൻസിലേക്ക് കൂടുതൽ ഭാഷകളെത്തുന്നു; ഏപ്രിലിൽ പുതിയ അപ്ഡേറ്റെന്ന് ടിം കുക്ക്
എങ്ങനെ ഉപയോഗിക്കാം
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിനു ശേഷം നിലവിൽ നിങ്ങൾക്ക് ഐആർടിസി ആക്കൗണ്ട് ഉണ്ടെങ്കിൽ അത് വഴി ലോഗിൻ ചെയ്യാം അല്ലെങ്കിൽ ഒരു പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യാം. ഇതിനു ശേഷം ആപ്പിലെ ഓരോ സേവനങ്ങളും ഉപയോഗിക്കാം. അതേസമയം ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക് എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ ആകും.
പ്രധാന സവിശേഷതകൾ
- ടിക്കറ്റ് ബുക്കിംഗ്
- അൺറിസർവഡ് ടിക്കറ്റ് ബുക്കിംഗ്
- പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗും
- ട്രെയിൻ റെണിംഗ് സ്റ്റാറ്റസ്
- ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാൻ
- ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യൽ