Whatsapp Feature Update: ‘വ്യൂ വൺസ്’ ഫീച്ചറിന് പുതിയ മുഖഛായ: ഇത് കലക്കും, തകർക്കും
WhatsApp View Once Media: ആൻഡ്രോയിഡ് പതിപ്പ് 2.25.3.7-ൻറെ ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റിലാണ് വാട്‌സ്ആപ്പിൻ്റെ പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതുവരെ ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ വ്യൂ വൺസ് ഓപ്ഷനിൽ ഫോട്ടോയോ വീഡിയോയോ കാണാനുള്ള അനുമതി വാട്സ്ആപ്പ് തന്നിരുന്നില്ല. ഇത് വാട്സ്ആപ്പ് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ആകാംക്ഷയേറിയ റിപ്പോർട്ടാണ്.

ഉപയോക്താക്കളെ അത്ഭുതപ്പെടുത്തികൊണ്ടാണ് വാട്സ്ആപ്പ് എപ്പോഴും പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. പുതിയ ചാറ്റിങ് അനുഭവം കൊണ്ടുവരുന്നതിനായി ഈ വർഷവും പുതുപുത്തൻ മാറ്റങ്ങളുമായി വാട്സ്ആപ്പ് എത്തുന്നുണ്ട്. എല്ലാവരും ആഗ്രഹിച്ച ഒരു മാറ്റവുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ ‘വ്യൂ വൺസ്’ മീഡിയ കാണാൻ സാധിക്കുന്ന പുതിയ ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്.
ആൻഡ്രോയിഡ് പതിപ്പ് 2.25.3.7-ൻറെ ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റിലാണ് വാട്‌സ്ആപ്പിൻ്റെ പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതുവരെ ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ വ്യൂ വൺസ് ഓപ്ഷനിൽ ഫോട്ടോയോ വീഡിയോയോ കാണാനുള്ള അനുമതി വാട്സ്ആപ്പ് തന്നിരുന്നില്ല. ഇത് വാട്സ്ആപ്പ് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ആകാംക്ഷയേറിയ റിപ്പോർട്ടാണ്.
വാട്‌സ്ആപ്പിലെ കുറവ് കാരണം ഫോണിൽ തന്നെ ഈ വ്യൂ വൺസ് ഓപ്ഷൻ കാണേണ്ട അവസ്ഥയായിരുന്നു ഉപയോക്താക്കൾക്ക്. ഇത് പലപ്പോഴും അസൗകര്യമായ കാര്യമായിരുന്നു. ഡെസ്‌ക്‌ടോപ്പ് ആപ്പ് ഉൾപ്പെടെ മറ്റ് ലിങ്ക് ചെയ്‌ത ഉപകരണങ്ങൾക്കായി വാട്‌സ്ആപ്പ് ‘സെൻഡ് വ്യൂ വൺസ്’ മീഡിയ ഫീച്ചർ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു.
അടുത്തിടെ 24 രാജ്യങ്ങളിൽ വാട്‌സ്ആപ്പ് ഉപയോക്താക്കളെ മാത്രം ലക്ഷ്യമിട്ട് സ്‌പൈവെയർ ആക്രമണമുണ്ടായതായി മെറ്റ അറിയിച്ചിരുന്നു. മാധ്യമപ്രവർത്തകരെയും സിവിൽ സൊസൈറ്റി അംഗങ്ങളെയുമാണ് സ്‌പൈവെയർ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഇസ്രായേലി കമ്പനിയായ പാരഗൺ സൊല്യൂഷൻസ് ആണ് ഇതിന് പിന്നിലെന്നാണ് വിവരങ്ങൾ.
ഗ്രൂപ്പ് ചാറ്റുകളിൽ പിഡിഎഫ് ഫയൽ അയച്ചുകൊണ്ടാണ് സ്‌പൈവെയർ ആക്രമണം നടത്തുന്നതെന്ന് മെറ്റയുടെ വിശദീകരണം. ഫോണിൽ ഈ ഫയൽ എത്തുന്നതോടെ വാട്‌സ്ആപ്പ് ആക്രമിക്കപ്പെടുന്നു. വാട്സ്പ്പിനുണ്ടായ ഈ ആക്രമണം തടയാൻ സാധിച്ചൂവെന്നും ആക്രമണത്തിന് ഇരകളായ ഉപഭോക്താക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നുമാണ് മെറ്റ പറയുന്നത്.