Apple map: ഗൂ​ഗിൾ മാപ്പിനോട് ഏറ്റുമുട്ടാൻ എത്തുന്നു ആപ്പിൾ മാപ്പ്

Apple map new update: അവരവരുടെ ബ്രൗസറുകൾ വഴിയാണ് ഇത് ഉപയോ​ഗിക്കേണ്ടത്. ആപ്പിൾ മാപ്പിലെത്താൻ നിലവിൽ ഉപയോ​ഗിക്കുന്ന ബ്രൗസറിൽ നിന്ന് beta.maps.Apple.com എന്ന യൂആർഎൽ സന്ദർശിച്ചാൽ മതി.

Apple map: ഗൂ​ഗിൾ മാപ്പിനോട് ഏറ്റുമുട്ടാൻ എത്തുന്നു ആപ്പിൾ മാപ്പ്
Published: 

26 Jul 2024 | 06:35 PM

ന്യൂഡൽഹി: ​ഗൂ​ഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നവരാണ് ഇന്ന് എല്ലാം. ​ഇപ്പോൾ ​ഗൂ​ഗിൾ മാപ്പിന് ഒരു എതിരാളി എത്തിയിരിക്കുകയാണ്. ആപ്പിളാണ് ഇതിനു പിന്നിൽ. ആപ്പിൾ മാപ്പ് ഇനി മുതൽ വെബിലും ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന്റെ ബീറ്റ വേർഷനാണ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചത്. മൊബൈൽ വേർഷനിൽ ലഭ്യമാകുന്ന എല്ലാ വിവരങ്ങളും വെബ് വേർഷനിലും ലഭിക്കുമെന്നതാണ് പ്രത്യേകത.
ലോകത്തെവിടെയുള്ളവർക്കും ഈ സേവനം ഉപയോ​ഗിക്കാം.

അവരവരുടെ ബ്രൗസറുകൾ വഴിയാണ് ഇത് ഉപയോ​ഗിക്കേണ്ടത്. ആപ്പിൾ മാപ്പിലെത്താൻ നിലവിൽ ഉപയോ​ഗിക്കുന്ന ബ്രൗസറിൽ നിന്ന് beta.maps.Apple.com എന്ന യൂആർഎൽ സന്ദർശിച്ചാൽ മതി. വാഹനമോടിക്കുന്നതിനും നടക്കുന്നതിനും വഴി കാണിക്കുന്നതിനും, ചിത്രങ്ങൾ , റേറ്റിങ്, റിവ്യൂ തുടങ്ങിയവ ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനും ഇതിൽ സൗകര്യമുണ്ട്. ഇതിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനും കഴിയും. മാപ്പ്സ് പ്ലേസ് കാർഡ് ആണ് ഇതിനായി സഹായിക്കുക. മാക്കിലാണെങ്കിൽ സഫാരി, ക്രോം ബ്രൗസറുകളിൽ ആപ്പിൾ മാക്ക് എന്നിവ ഉപയോഗിക്കാനാകും.

ALSO READ – വെറും 8000 രൂപയിൽ താഴെ, പൊടിയും വെള്ളവുമൊന്നും ഏൽക്കാത്തൊരു കിടിലൻ ഫോൺ

വിൻഡോസ് ഉപഭോക്താക്കളാണെങ്കിൽ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറുകളിലൂടെ ലഭ്യമാകുന്ന ആപ്പിൾ മാപ്പ് ഉപയോ​ഗിക്കാം. ​ഗുണങ്ങൾ ഏറെയുണ്ടെങ്കിലും മൊബൈൽ ബ്രൗസറുകളിൽ ആപ്പിൾ മാപ്പ് ലഭിക്കില്ലെന്ന ന്യൂനത ഇപ്പോഴുമുണ്ട്. കൂടുതൽ ബ്രൗസറുകളിലേക്ക് ആപ്പിൾ മാപ്പ് എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ നിരവധി ഫീച്ചറുകളും ലഭിക്കുമെന്നും വിവരമുണ്ട്. രാജ്യത്തെ പ്രധാന നാവിഗേഷൻ സേവനമായ ഗൂഗിൾ മാപ്പ്സിന് വെല്ലുവിളി ഉയർത്തിയാണ് ആപ്പിൾ മാപ്പെത്തുന്നത് എന്നാണ് പരക്കെയുള്ള സംസാരം.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ