Sunita Williams: ബ​ഹിരാകാശത്ത് നിന്നൊരു ദീപാവലി ആശംസ; സന്തോഷത്തിൻ്റെ സമയമെന്ന് സുനിതാ വില്യംസ്

Sunita Williams Diwali Greetings From Space: ഇത്തവണ ഭൂമിയിൽനിന്ന് 260 മൈൽ ഉയരത്തിൽ വച്ച് ദീപാവലി ആശംസ അറിയിക്കാനുള്ള അപൂർവ്വ അവസരമാണ് തനിക്ക് ലഭിച്ചതെന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് റെക്കോർഡ് ചെയത വീഡിയോ സന്ദേശത്തിൽ സുനിത വില്യംസ് പറഞ്ഞു.

Sunita Williams: ബ​ഹിരാകാശത്ത് നിന്നൊരു ദീപാവലി ആശംസ; സന്തോഷത്തിൻ്റെ സമയമെന്ന് സുനിതാ വില്യംസ്

ബ​ഹിരാകാശത്ത് നിന്ന് ആശംസകൾ അറിയിക്കുന്ന സുനിതാ വില്യംസ് (​​Image Credits: Social Media)

Published: 

29 Oct 2024 12:59 PM

ചരിത്രനേട്ടത്തിന്റെ ഭാഗമാകാനൊരുങ്ങുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയും മുൻ നാവികസേന ക്യാപ്റ്റനുമായ സുനിത വില്യംസ് (Sunita Williams). ബോയിംഗിന്റെ സ്റ്റാർ ലൈൻ പേടകത്തിൽ വീണ്ടും ബഹിരാകാശത്ത് എത്തിയ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയായിരുന്നു ഇത്. കൂടാതെ ഈ യാത്രയിലൂടെ ബഹിരാകാശത്തേക്ക് പേടകം പറത്തുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡും ഈ യാത്രയിലൂടെ സുനിത വില്യംസ് സ്വന്തമാക്കിക്കഴിഞ്ഞു.

സുനിത വില്യംസ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനം താരമാണ്. ഇപ്പോഴിതാ തന്റെ ബഹിരാകാശ യാത്രയ്ക്കിടയിലും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസ നേർന്നിരിക്കുകയാണ് സുനിത. ഇത്തവണ ഭൂമിയിൽനിന്ന് 260 മൈൽ ഉയരത്തിൽ വച്ച് ദീപാവലി ആശംസ അറിയിക്കാനുള്ള അപൂർവ്വ അവസരമാണ് തനിക്ക് ലഭിച്ചതെന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് റെക്കോർഡ് ചെയത വീഡിയോ സന്ദേശത്തിൽ സുനിത വില്യംസ് പറഞ്ഞു.

‘ഈ വർഷം ഭൂമിയിൽ നിന്ന് 260 മൈൽ അകലെ നിന്ന് ദീപാവലി ആശംസിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചു. ദീപാവലിയെക്കുറിച്ചും മറ്റ് ഇന്ത്യൻ ആഘോഷങ്ങളെക്കുറിച്ചും എന്റെ അച്ഛൻ എനിക്ക് അറിവ് പകർന്നുതന്നിട്ടുണ്ട്. ലോകത്ത് നന്മ നിലനിൽക്കുന്നതിനാൽ ദീപാവലി എന്നാൽ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. ലോകമെമ്പാടുമുള്ള എല്ലാവരോടുമൊപ്പം ദീപാവലി ആഘോഷിക്കുന്നതിനും സമൂഹത്തിന്റെ നിരവധി സംഭാവനകളെ അംഗീകരിച്ചതിനും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിയ്ക്കും നന്ദി’ സുനിതാ വില്യംസ് വീഡിയോയിൽ പറഞ്ഞു.

വൈറ്റ് ഹൈസിൽ നടന്ന ദീപാവലി ആഘോഷത്തിനും സമൂഹത്തിന്റെ സംഭാവനകളെ അംഗീകരിച്ചതിനും യുഎസ് പ്രസിഡന്റ് ജോ ബെഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും സുനിത വില്യംസ് നന്ദി അറിയിച്ചു. സഹ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിമോറിനൊപ്പം 2024 ജൂൺ അഞ്ചിനാണ് സുനിതാ വില്യംസ് ബോയിംഗിന്റെ സ്റ്റാർ ലൈൻ ബഹിരാകാശ പേടകത്തിൽ യാത്ര തിരിച്ചത്. അഞ്ച് മാസത്തോളമായി ബഹിരാകാശ പേടകത്തിൽ കഴിയുന്ന ഇവർ 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം