ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവിക്ക് പിന്നാലെ ജനം, കഴിഞ്ഞ മാസം ലഭിച്ചത് റെക്കോർഡ് വിൽപ്പന
River Indie Electric Scooter Recorded Highest Monthly Sales: 2026 ജൂണിൽ റിവർ ഇൻഡി തങ്ങളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി എതിരാളികൾക്ക് ഭീഷണിയായി മാറിയിരിക്കുന്നു. കഴിഞ്ഞ 30 ദിവസത്തിൽ കമ്പനി മൊത്തം 4,436 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026 മാർച്ചിൽ രേഖപ്പെടുത്തിയ 4,273 യൂണിറ്റുകളുടെ റെക്കോർഡ് മറികടന്നാണ് റിവറിന്റെ ഈ കുതിപ്പ്.
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെ ഏറ്റവും വെറൈറ്റി മോഡലുകളിൽ ഒന്നാണ് റിവർ ഇൻഡി. പെട്രോളടിച്ച് കാശ് തീരുന്നതിൽ നിന്നും മുക്തി നേടാനായി പഴയ സ്‌കൂട്ടറുകൾ വിറ്റ് ആളുകൾ കൂട്ടത്തോടെ ഇവികളിലേക്ക് ചേക്കേറുന്ന കാലത്ത് ഡിസൈൻ കൊണ്ടും പ്രായോഗികത കൊണ്ടും വേറിട്ടുനിൽക്കുന്ന വൈദ്യുത വാഹനമാണിത്. ഓലയും ഏഥറും ബജാജും ടിവിഎസും ഹീറോയും മാത്രമല്ല, മലയാളികൾ സ്ഥാപിച്ച റിവർ ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡും ഇപ്പോൾ രാജ്യമാകെ ട്രെൻഡ് സെറ്ററായിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പായ റിവർ മൊബിലിറ്റിയുടെ ഉൽപ്പന്നമായ ഇൻഡി ഇവി വിൽപ്പനയിൽ സ്ഥിരമായ വളർച്ച കൈവരിച്ച് മുന്നേറുകയാണിപ്പോൾ.
2026 ജൂണിൽ റിവർ ഇൻഡി തങ്ങളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തിയാണ് എതിരാളികൾക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിൽ കമ്പനി മൊത്തം 4,436 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026 മാർച്ചിൽ രേഖപ്പെടുത്തിയ 4,273 യൂണിറ്റുകളുടെ റെക്കോർഡ് മറികടന്നാണ് റിവറിന്റെ ഈ കുതിപ്പ്. 2023 ഒക്ടോബറിൽ സ്കൂട്ടർ പുറത്തിറക്കിയതിനുശേഷം ജൂൺ അവസാനത്തോടെ ബ്രാൻഡിന്റെ മൊത്തം വിൽപ്പന 43,805 യൂണിറ്റുകളായി.
Also Read: ഹോണ്ട സിറ്റിയുടെ വിളയാട്ടം അവസാനിപ്പിക്കാൻ പുത്തൻ സെഡാനുമായി സ്കോഡ, വരവിന് സമയം കുറിച്ചു
ശക്തമായ വിൽപ്പന കാരണം ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡ് ഇലക്ട്രിക് ഇരുചക്ര വാഹന റാങ്കിംഗിൽ ഏഴാം സ്ഥാനത്തേക്ക് എത്തുകയും ചെയ്‌തു. ആദ്യ രണ്ട് വർഷങ്ങളിൽ ചില നഗരങ്ങളിൽ മാത്രം വിൽപ്പന കേന്ദ്രീകരിച്ചിരുന്നതിനാൽ വിൽപ്പന താരതമ്യേന കുറവായിരുന്നു. എന്നാൽ ഘട്ടം ഘട്ടമായുള്ള വിപുലീകരണത്തോടെ ബ്രാൻഡ് കുതിച്ചുയരുകയായിരുന്നു. 2026 കലണ്ടർ വർഷത്തിലെ ആദ്യ 6 മാസങ്ങളിൽ മാത്രം 23,722 ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്.
ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്നറിയപ്പെടുന്ന ഇൻഡിക്ക് നിലവിൽ 1.55 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 4 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ഇവിക്ക് ഫുൾ ചാർജിൽ 163 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവും. മണിക്കൂറിൽ 90 കിലോമീറ്ററിന്റെ പരമാവധി വേഗം കൂടിയാവുമ്പോൾ പെട്രോൾ സ്കൂട്ടറുകളെ വെല്ലുവിളിക്കാനും റിവർ ഇൻഡിക്കാവുന്നുണ്ട്. വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കി.മീ വേഗത കൈവരിക്കാനും ഇതിനാവും.
സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ച് 5 മണിക്കൂറിനുള്ളിൽ ബാറ്ററി 80 ശതമാനം ചാർജാൻ കഴിയുമെന്നും കമ്പനി പറയുന്നതിനാൽ ഇക്കാര്യത്തിലും സമയം പാഴാവില്ല. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6.7 kWh ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്കുകൾക്കൊപ്പം കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) റിവർ ഇൻഡിയിലുണ്ട്.
ഇന്ത്യക്കാരുടെ പ്രായോഗിക ആവശ്യങ്ങൾ മനസിൽകണ്ട് ഡിസൈൻ ചെയ്‌തിരിക്കുന്ന വാഹനമാണ്. സ്റ്റോറേജ് സ്പേസാണ് ഇവിയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ശമ്പളം കിട്ടുമ്പോൾ വീട്ടിലേക്ക് വേണ്ടുന്ന ഒരുമാസത്തെ സാധനങ്ങൾ വാങ്ങിക്കൂട്ടന്നവർക്ക് ഇൻഡിയുണ്ടെങ്കിൽ ഓട്ടോറിക്ഷ വിളിക്കാതെ സാധാനങ്ങൾ അടുക്കളയിൽ എത്തിക്കാം. അത്രയേറെ സ്റ്റോറേജ് സ്പേസാണ് ഇൻഡി ഇലക്ട്രിക് സ്‌കൂട്ടറിലുള്ളത്.
മൊത്തത്തിൽ 55 ലിറ്റർ സ്റ്റോറേജ് സ്പേസാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഗ്ലോവ്ബോക്സിൽ 12 ലിറ്ററും സീറ്റിനടിയിൽ 43 ലിറ്ററും സ്റ്റോറേജ് നൽകുന്ന വിധത്തിലാണ് കമ്പനി സെറ്റപ്പ് ചെയ്‌തിരിക്കുന്നത്. 12 ലിറ്റർ ഫ്രണ്ട് ഗ്ലൗ ബോക്സ്, പാനിയർ മൗണ്ടുകൾ, ക്രാഷ് ഗാർഡുകൾ എന്നിവ വരെ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വാങ്ങിയവർക്കാർക്കും നിരാശപ്പെടേണ്ടി വന്നിട്ടില്ല. ഫ്രണ്ട് ഫൂട്ട് പെഗുകളും വലിയ 14 ഇഞ്ച് വീലുകളുമുള്ള ആദ്യത്തെ ഇന്ത്യൻ വൈദ്യുത സ്കൂട്ടർ കൂടിയാണിത്.
കൂടാതെ 770 മില്ലീമീറ്റർ സീറ്റ് ഹൈറ്റും ഈ സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയതും വീതിയേറിയതുമായ സീറ്റാണ് റിവർ ഇൻഡിയിലുള്ളത്. ബാറ്ററിക്കും സ്കൂട്ടറിനും കമ്പനി 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇൻഡിക്ക് കളർ എൽസിഡി ക്ലസ്റ്റർ, ഇക്കോ, റൈഡ്, റഷ് എന്നീ മൂന്ന് റൈഡ് മോഡുകൾ, സൈഡ് സ്റ്റാൻഡ് കട്ട്-ഓഫ്, റിവേഴ്‌സ് പാർക്കിംഗ് അസിസ്റ്റ്, ക്രാഷ് ഗാർഡുകൾ, 90-ഡിഗ്രി വാൽവ് സ്റ്റെംസ്, രണ്ട് യുഎസ്ബി ചാർജിംഗ് പോർട്ടുകൾ എന്നിവയാണ് ഇവിയുടെ പ്രധാന സവിശേഷതകൾ.
English Summary
River Indy has emerged as a threat to its rivals by recording its highest ever monthly sales in June 2026. The company has recorded a total of 4,436 units sold in the last 30 days. This leap for River surpasses the previous record of 4,273 units recorded in March 2026. Since the scooter was launched in October 2023, the brand has sold a total of 43,805 units by the end of June.